ഇന്ത്യയ്ക്ക് 7.8 ശതമാനം ജിഡിപി വളര്‍ച്ച, യുഎസിനെയും, ചൈനയെയും കടത്തിവെട്ടി മുന്നേറ്റം
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വളര്‍ച്ച. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 7.8 വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്വകാര്യ നിക്ഷേപവും, വാങ്ങലുകളുമെല്ലാം സമ്പദ് ഘടനയെ വന്‍ വളര്‍ച്ചയിലേക്ക് നയിച്ചുവെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. വിലക്കയറ്റം രൂക്ഷമായ വര്‍ഷത്തില്‍ ഇത്തരമൊരു വളര്‍ച്ചയും ചെലവാക്കലുമെല്ലാം അമ്പരപ്പിക്കുന്നതാണ്.
അതിലുപരി അതിവേഗത്തിലുള്ളതുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 6.1 ശതമാനം മാത്രമായിരുന്നു വളര്‍ച്ച. അവിടെ നിന്നാണ് ഈ നേട്ടമുണ്ടാക്കിയത്. അതേസമയം റിസര്‍വ് ബാങ്കിന്റെ കണക്കുകൂട്ടലുകള്‍ക്ക് താഴെയാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 8 ശതമാനം വളര്‍ച്ചയായിരുന്നു ആര്‍ബിഐ പ്രവചിച്ചത്. അതേസമയം അമേരിക്ക, ചൈന പോലുള്ള രാജ്യങ്ങളേക്കാള്‍ വലിയ വളര്‍ച്ചയാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ യുഎസ്സിന്റെ വളര്‍ച്ച 2.1 ശതമാനമം മാത്രമാണ്. ബ്രിട്ടന്റെ വളര്‍ച്ച 0.4 ശതമാനമാണ്. ചൈനയുടേത് 6.3 ശതമാനവും, ജപ്പാന്റേത് 6 ശതമാനവും, ജര്‍മനിയുടേത് 0.2 ശതമാനവുമാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ റിപ്പോര്‍ട്ടോടെ ലോകത്ത് തന്നെ വേഗത്തില്‍ വളരുന്ന സുപ്രധാന സമ്പദ് വ്യവസ്ഥയായും ഇന്ത്യ മാറിയിരിക്കുകയാണ്.
കാര്‍ഷിക മേഖലയില്‍ വന്‍ വളര്‍ച്ച തന്നെ ആദ്യ പാദത്തില്‍ രേഖപ്പെടുത്തി. 3.5 ശതമാനമാണ് വളര്‍ച്ച. അതേസമയം കാര്‍ഷിക മേഖലയില്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2.4 ശതമാനമായിരുന്നു വളര്‍ച്ച. ഇവിടെ നിന്നാണ് വളര്‍ച്ചയില്‍ കുതിപ്പുണ്ടായിരിക്കുന്നത്. നിര്‍മാണ മേഖലയില്‍ 4.7 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക പാദത്തെ അപേക്ഷിച്ച് വളര്‍ച്ച പിന്നോട്ടാണ് ഈ മേഖലയില്‍.
6.1 ശതമാനമായിരുന്നു മുന്‍ പാദത്തില്‍ 6.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2022-23 ജനുവരി-മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനവും, ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 4.5 ശതമാനം വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്. നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ സൂചികയാണ് ജിപിസിഎഫ് 7.95 ശതമാനമായി വളര്‍ച്ച രേഖപ്പെടുത്തി.












Click it and Unblock the Notifications