Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന് വിവരങ്ങള്‍ നല്‍കിയിരുന്നത് ഗീലാനിയുടെ സഹായിയെന്ന് എന്‍ഐഎ: സൈന്യത്തെക്കുറിച്ചും!!

ഗീലാനിയുടെ സഹായി ദേവീന്ദര്‍ സിംഗ് ബെഹലിനെക്കുറിച്ചാണ് എന്‍ഐയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ശ്രീനഗര്‍: പാകിസ്താന് രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നത് വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ സഹായിയെന്ന് എന്‍ഐഎ വെളിപ്പെടുത്തല്‍. ഗീലാനിയുടെ സഹായി ദേവീന്ദര്‍ സിംഗ് ബെഹലിനെക്കുറിച്ചാണ് എന്‍ഐയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുള്ളത്. ഞായറാഴ്ച ഗീലാനിയുടെ വീടിന്‍റെ പരിസരങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പാകിസ്താനി ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും, ഇന്ത്യയെ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നും കണ്ടെത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കങ്ങളുള്‍പ്പെടെയുള്ള അതീവ രഹസ്യവിവരങ്ങളാണ് ഇയാള്‍ പാക് ഐഎസ്ഐയ്ക്ക് കൈമാറിയിരുന്നത്.

കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയ്ക്കെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ. കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതില്‍ ഗീലാനിയക്ക് പങ്കുള്ളതിന് തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഐഎ ജൂണ്‍ മൂന്നിന് നടത്തിയ ഗീലാനിയുടെ മരുമകന്‍ അല്‍താഫ് ഫന്തൂഷിന്‍റെ വസതിയില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം.

ബെഹല്‍ എല്ലാം ചോര്‍ത്തി

ബെഹല്‍ എല്ലാം ചോര്‍ത്തി

പാക് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കങ്ങളുള്‍പ്പെടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പല വിവരങ്ങളും ബെഹല്‍ ചോര്‍ത്തി നല്‍കിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ രാജ്യത്തിനെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121ാം വകുപ്പില്‍പ്പെടുന്നതാണ്.

 നേതൃത്വ സ്ഥാനത്തുനിന്ന് പണി കൊടുത്തു

നേതൃത്വ സ്ഥാനത്തുനിന്ന് പണി കൊടുത്തു

ജമ്മു കശ്മീര്‍ സോഷ്യല്‍ പീസ് ഫോറത്തിന്‍റെ തലവനും, ഹുറിയത്തിന്‍റെ ലീഗല്‍ സെല്ലിന്‍റെയും ചുമതലയുള്ള ബെഹല്‍ പരസ്യമായി ആസാദി അനുകൂല മുദ്രാവാക്യം വിളിക്കുകയും കശ്മീരില്‍ ഭീകരര്‍ കൊല്ലപ്പെടാതിരിക്കാനുള്ള പല തന്ത്രങ്ങളും മെനഞ്ഞിരുന്നുവെന്നും പ്രാഥമികാന്വേഷണത്തില്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

വിവാദ പ്രസംഗങ്ങള്‍

വിവാദ പ്രസംഗങ്ങള്‍

ദേവേന്ദര്‍ സിംഗ് ബെഹലിന്‍റെ പ്രസംഗങ്ങളുടെ ചില യൂട്യൂബ് ലിങ്കുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ആസാദി മുദ്രാവാക്യം മുഴക്കുന്ന ബെഹല്‍ കൊല്ലപ്പെട്ട ഭീകരരുടെ മരണാനന്തര ചടങ്ങുകളില്‍ പാക് പതാകയേന്തിയ ദൃശ്യങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ആറോളം തവണ പാകിസ്താനിലേയ്ക്ക് പോയിട്ടുള്ള ബെഹലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും.

 ബെഹല്‍ ദൂതനോ!!

ബെഹല്‍ ദൂതനോ!!

ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേയ്ക്ക് നിരന്തരം പോയിക്കൊണ്ടിരുന്ന സിഖ് നേതാവ് പാക് ഐഎസ്ഐയുമായി ബന്ധം പുലര്‍ത്തുകയും വിഘടനവാദികള്‍ക്ക് ദൂതനായി പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് സൂചനകള്‍. കശ്മീരികള്‍ക്ക് പിന്തുണയുമായി സിഖ് വംശജര്‍ അണിനിരക്കുമെന്ന ബെഹലിന്‍റെ പരസ്യപ്രസ്താവനയും എന്‍ഐഎ പരിശോധിക്കുന്നു.

അക്കൗണ്ടില്‍ ലക്ഷങ്ങള്‍

അക്കൗണ്ടില്‍ ലക്ഷങ്ങള്‍

എന്‍ഐഎ അന്വേഷണത്തിനിടെ നടത്തിയ റെയ്ഡില്‍ ബെലിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 35 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ബെഹലിന് ഇത്രയധികം പണം സമ്പാദിക്കാനാവില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു.

 ഗീലാനിയ്ക്കെതിരെ തെളിവ്

ഗീലാനിയ്ക്കെതിരെ തെളിവ്

കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയ്ക്കെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ. കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതില്‍ ഗീലാനിയ്ക്ക് പങ്കുള്ളതിന് തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഐഎ ജൂണ്‍ മൂന്നിന് നടത്തിയ റെയ്ഡിനിടെ ഗീലാനിയുടെ മരുമകന്‍ അല്‍താഫ് ഫന്തൂഷിന്‍റെ വസതിയില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

2016 ഓഗസ്റ്റില്‍ കശ്മീരില്‍ സര്‍ക്കാരിനെതിരെയും സൈന്യത്തിനെതിരെയും പ്രതിഷേധവുമായി രംഗത്തിറക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്നും ജനങ്ങളെ പ്രതിഷേധത്തിനെത്തിക്കുന്നതിന് നേതൃത്വം നല്‍കിയെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. തന്നെ പിന്തുണയ്ക്കുന്ന കശ്മീരി യുവാക്കളോട് ശ്രീനഗറിലേയ്ക്കുള്ള എല്ലാ പ്രധാന റോഡുകളും ഉപരോധിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തുന്നത് തടയാനും ഗീലാനി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. പ്രതിഷേധവുമായി സ്ത്രീകളെ തെരുവിലിറക്കിയതിന് പിന്നിലും കശ്മീരിന്‍റെ സ്വാതന്ത്യത്തിന് വേണ്ടി പള്ളികളില്‍ പൊതുജനഭിപ്രായം രൂപീകരിക്കാന്‍ ഇമാമുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

വിഘടനവാദി നേതാക്കള്‍

വിഘടനവാദി നേതാക്കള്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഏഴ് വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍. തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജന്‍സിയാണ് ജമ്മുകശ്മീരില്‍ നിന്നുള്ള ഹുറിയത്ത് നേതാക്കളെ അറസ്റ്റ് ചെയ്തത്. കശ്മീര്‍ താഴ്വരയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഫണ്ട് നല്‍കുന്നതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

എന്‍ഐഎ റെയ്ഡ്

എന്‍ഐഎ റെയ്ഡ്

കഴിഞ്ഞ മാസം കശ്മീര്‍, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ സംഭവവുമായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ അറസ്റ്റിലാവുന്നത്. പാകിസ്താന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് എന്‍ഐഎ റെയ്ഡിനിടെ പിടിച്ചെടുത്തത്. ‌‌‌ ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ മരുമകനും അല്‍താഫ് ഫന്‍തൂഷ്, ബിസിനസുകാരനായ സഹൂര്‍ വത്താലി, ഷാഹിദ് ഉല്‍ ഇസ്ലാം, അവാമി ആക്ഷന്‍ കമ്മറ്റിയുടെ മിര്‍വൈസ് ഉമര്‍ ഫറൂഖ്, എന്നിവരുള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

ന്യായീകരണങ്ങള്‍ മാത്രം

ന്യായീകരണങ്ങള്‍ മാത്രം

നേരത്തെ ഹാജരാവാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ എന്‍ഐഎ ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും ഹാജാരാവാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. തെഹരീക് ഇ ഹുറിയത്ത് വക്താവ് അയാസ് അബൂബക്കര്‍, രാജാ മെരാജുദ്ദീന്‍ കല്‍വാല്‍, മുതിര്‍ന്ന വിഘടനവാദി നേതാവ് അല്‍താഫ് ഫന്‍തൂഷ്, പീര്‍ സെയ്ഫുള്ള, ഗീലാനിയുടെ അടുത്ത സഹായികള്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ജമ്മു കശ്മീര്‍ പോലീസിന്‍റെ വീട്ടുതടങ്കലിലാണെന്നും അതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്നുമാണ് വിഘടനവാദി നേതാക്കള്‍ എന്‍ഐഎയെ അറിയിച്ചത്. എന്നാല്‍ എന്നാല്‍ എന്‍ഐഎ ദില്ലിയിലും കശ്മീരിലും ഹരിയാനയിലുമായി നടത്തിയ റെയ്ഡില്‍ കുറ്റാരോപിതര്‍ കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് പുറത്തുനിന്ന് പണം സ്വീകരിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+