കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനും ഇസഡ് കാറ്റഗറി സുരക്ഷയായി

Google Oneindia Malayalam News

ഗാസിയാബാദ്: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഒടുവില്‍ ഇസഡ് കാറ്റഗറി സുരക്ഷ. കെജ്രിവാളിന്റെ എതിര്‍പ്പിനെ മറികടന്നാണ് കനത്ത സുരക്ഷ ഒരുക്കാന്‍ പോലീസ് തീരുമാനമെടുത്തിരിക്കുന്നത്. ഗാസിയാബാദ് പോലീസാണ് ആം ആദ്മി മുഖ്യമന്ത്രിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് (ജനുവരി 13 തിങ്കളാഴ്ച) മുതലാണ് കെജ്രിവാളിന് സുരക്ഷ ഏര്‍പ്പെടുത്തുക.

24 മണിക്കൂറും ഗാസിയാബാദ് പോലീസിന്റെ സുരക്ഷാവലയത്തിലാകും ഇനി അരവിന്ദ് കെജ്രിവാള്‍. രണ്ട് സുരക്ഷാ വാഹനങ്ങള്‍ മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കും. ആയുധധാരികളായ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, ആറ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് ഈ സുരക്ഷാ വാഹനത്തിലുണ്ടാകുക. രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ കെജ്രിവാളിന്റെ സുരക്ഷാ വിവരങ്ങളുടെ നിരീക്ഷണത്തിനായി മാത്രം നിയോഗിച്ചിട്ടുണ്ട്.

Kejriwal

ഗാസിയാബാദിലുള്ള ഗിര്‍നാര്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫ്ളാറ്റിലാണ് അരവിന്ദ് കെജ്രിവാളും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ആയുധധാരികളായ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, എട്ട് കോണ്‍സ്റ്റബിള്‍മാരും മുഖ്യമന്ത്രിയുടെ ഫ്ളാറ്റിന് കാവലുണ്ടാകുമെന്ന് ഗാസിയാബാദ് എസ് എസ് പി ധര്‍മേന്ദ്ര സിംഗ് അറിയിച്ചു. നേരത്തെ എസ് എസ് പിയുടെ സുരക്ഷാവാഗ്ദാനം കെജ്രിവാള്‍ തള്ളിയിരുന്നു.

ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് കെജ്രിവാളിന് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. കെജ്രിവാളിന്റെ അറിവ് കൂടാതെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാമുണ്ടാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ കെജ്രിവാളിന്റെ അറിവോടെയായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍.

English summary
Ghaziabad police have decided to provide Z category protection to him from Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X