ജവാന്‍ പീഡിപ്പിച്ചതായി ആരോപണം; ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ഗോസിയാപുര്‍: ബിഎസ്എഫ് ജവാന്‍ പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ച ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ദിനാജ്പുര്‍ ജില്ലയിലാണ് സംഭവം. ഹിലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും മടങ്ങിവരുമ്പോള്‍ ജവാന്‍ പീഡിപ്പിച്ചതായാണ് പരാതിയുയര്‍ന്നത്.
ട്യൂഷന്‍ കഴിഞ്ഞുമടങ്ങിവരുന്നവഴി ജവാന്‍ കടന്നുപിടിച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. വീട്ടിലെത്തിയ ഉടനെ മുറിയില്‍ കയറി വാതിലടച്ച് പെണ്‍കുട്ടി ഷാളില്‍ തൂങ്ങുകയായിരുന്നു. വീട്ടുകാര്‍ സമീപത്തെ ഗ്രാമീണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി പിന്നീട് മരിച്ചു.

അതേസമയം, പീഡന ആരോപണം ബിഎസ്എഫ് നിഷേധിച്ചു. പെണ്‍കുട്ടി അതിര്‍ത്തിക്കപ്പുറത്തുനിന്നും സൈക്കിള്‍ കള്ളക്കടത്ത് നടത്തി വരവെ തടഞ്ഞു നിര്‍ത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ സൈക്കിളുമായി വന്ന പെണ്‍കുട്ടിയോട് ബില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ വ്യാജ ബില്‍ ആണ് നല്‍കിയതെന്ന് ബിഎസ്എഫ് ഓഫീസര്‍ വ്യക്തമാക്കി.
ഇതിനിടയില്‍ സ്ഥലത്തെത്തിയ അമ്മ പെണ്‍കുട്ടിയെ അടിച്ചു. ഇതോടെ പെണ്‍കുട്ടിയെ വിട്ടയച്ച് സൈക്കിള്‍ തങ്ങള്‍ സൂക്ഷിക്കുകയായിരുന്നെന്ന് ജവാന്മാരും പറയുന്നു. അതേസമയം, പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബിഎസ്എഫ് ജാഗ്രതകാട്ടുകയാണ്.


Click it and Unblock the Notifications