കാമുകന്റെ കൂടെ വീട്ടിൽ പോയി, അച്ഛനെ കണ്ടപ്പോൾ യുവതിക്ക് അച്ഛനോട് പ്രണയം; പിന്നെ നടന്നത്
പ്രണയത്തിന് കണ്ണില്ല, മൂക്കില്ല എന്നൊക്കെ പറയാറുണ്ട്.. അത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങൾ ഉണ്ടാവാറുമുണ്ട്. ഇനി പറയാൻ പോകുന്നതും അത്തരത്തിലുള്ള ഒരു സംഭവമാണ്. എന്നാൽ ഇത് വിശ്വസിക്കാൻ ഇത്തിരി പാടുതന്നെയാണ്. സംഭവം എന്താണെന്ന് വായിക്കാം...ഒരു യുവാവും യുവതിയും തമ്മിൽ പ്രണയത്തിലാണ്. പ്രണയം എന്നുപറഞ്ഞാൽ ഒന്നിച്ചുജീവിക്കണം എന്ന തീരുമാനത്തിൽ എത്തിയ പ്രണയം. അതുകൊണ്ട് തന്നെ യുവാവിന്റെ വീട്ടിൽ യുവതി പോവാറുമുണ്ട്.
അങ്ങനെ വീട്ടിൽ പോകുന്ന സമയത്താണ് ആ ഒരു കാര്യം നടന്നത് അതോടെയാണ് ഇവരുടെ പ്രണയകഥയിൽ ട്വിസ്റ്റ് ഉണ്ടാവുന്നത്. കാമുകന്റെ വീട്ടിൽ പോയ സമയത്ത് കാമുകി കാമുകന്റെ അച്ഛനെ കണ്ടു. ഇതോടെ യുവതിക്ക് കാമുകന്റെ അച്ഛനോട് വല്ലാത്ത പ്രണയം തോന്നി.ഉത്തർപ്രദേശിലെ കാൺപൂരിലാണ് 20 വയസ്സുള്ള പെൺകുട്ടി കാമുകന്റെ പിതാവിന്റെ വീട് സന്ദർശിക്കുന്നതിനിടെ പ്രണയത്തിലായത്.

ഒരു വർഷം മുമ്പ് പെൺകുട്ടിയും കാമുകന്റെ പിതാവ് കമലേഷും കാൺപൂരിൽ നിന്ന് ഒളിച്ചോടുകയും ചെയ്തു. എന്നാൽ യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് വീട്ടുകാർ പറയുന്നത്. 2022 മാർച്ചിലാണ് തട്ടിക്കൊണ്ടുg പോകലിന് കേസ് കൊടുത്തത്.
ഇപ്പോഴിതാ ഒരു വർഷം നീണ്ട അന്വേഷണത്തിൽ ഒളിച്ചോടിയ ദമ്പതികളെ പോലീസ് കണ്ടെത്തി. ഇരുവരെയും ഡൽഹിയിൽ നിന്ന് കണ്ടെത്തി, എന്നാൽ തങ്ങൾ പ്രണയത്തിലാണെന്നാണ് ഇവർ പറയുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്തതായാണ് പുറത്തുവരുന്ന വിവരം. അതേസമയം യുവതിയുടെ വൈദ്യപരിശോധന നടത്തുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇത് ആദ്യമായല്ല ഇത്തരം സംഭവം.
കഴിഞ്ഞ മാസമാദ്യം രാജസ്ഥാനിൽ നിന്ന് സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, അന്ന് ഭർത്താവിന്റെ അച്ഛനും യുവതിയുമാണ് പ്രണയത്തിലായത്. സ്വന്തം മകളെ ഉപേക്ഷിച്ചാണ് രണ്ടുപേരും ഒളിച്ചോടിയത്. ഭർത്താവ് പവൻ വൈരാഗി സദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഈ സംഭവം പുറത്തറിയുന്നത്. തന്റെ പിതാവ് രമേഷ് വൈരാഗി ഭാര്യയോടൊപ്പം ഒളിച്ചോടി എന്നാണ് പരാതിയിൽ പറഞ്ഞത്.
കൂടാതെ, പിതാവ് തന്റെ ഭാര്യയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നും അവൾ നിരപരാധിയാണെന്നും അദ്ദേഹം ആരോപിച്ചു. പോലീസുകാർ തന്റെ കേസ് ഗൗരവമായി എടുക്കുന്നില്ലെന്നും പവൻ ആരോപിച്ചിരുന്നു. പവന്റെ ആരോപണം തള്ളിയ സദർ സ്റ്റേഷൻ ഓഫീസർ അരവിന്ദ് ഭരദ്വാജ്, തങ്ങൾ കേസ് ജാഗ്രതയോടെ അന്വേഷിക്കുകയാണെന്ന് പറഞ്ഞു. "മോഷ്ടിച്ച ഇരുചക്രവാഹനത്തിനൊപ്പം ഒളിച്ചോടിയ ദമ്പതികളെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു.












Click it and Unblock the Notifications