മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹം!!!20ാം വയസിൽ എംബിബിഎസ്!!!

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂർ: 12 വർഷം മുൻപാണ് രൂപ യാദവ് വിവാഹിതയായത്. അതും കളിച്ചു വളരേണ്ട കുട്ടികാലത്ത് തന്നെ ഭാര്യയായി. വിവാഹം നടക്കുമ്പോൾ രൂപയ്ക്ക വെറും എട്ടു വയസു മാത്രം പ്രായം ഭർത്താവ് ശങ്കർ ലാലിന് 12 വയസും. വിവാഹശേഷവും പഠിക്കണമെന്ന ആഗ്രഹം കുട്ടി രൂപ തന്റെ ഭതൃവീട്ടുകരോട് പറഞ്ഞു. രൂപയുടെ ആഗ്രഹം അവർ അംഗീകരിക്കുകയായിരുന്നു.

പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു!!! യുവാവിന് ഒരു സംഘം ആളുകളുടെ മർദനം!!!

നടി ആക്രമിക്കപ്പെട്ട സംഭവം!! കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധന!! പുറത്തുവരുന്നത്....!!

പത്താം ക്ലാസിൽ 84% ശതമമാനം മാർക്ക് നേടി വിജയിച്ച രൂപയെ തുടർന്നും പഠിപ്പിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഇരുടെ ആവശ്യം ശങ്കർ ലാലും കുടുംബവും ആംഗീകരിച്ചിരുന്നു. ഗ്രാമത്തിൽ നിന്നു 6 കിലോ മീറ്റർ അകലെയുള്ള സ്കൂളിൽ നിന്നു രൂപ പ്ലസ് വൺ പ്ലസ് ടു പാസായി. പ്ലസ് വണ്ണിന് 81 ശതമാനവും പ്ലസ് ടുവിന് 84 ശതമാനവും മാർക്കാണ് രൂപ നേടിയെടുത്തത്.അമ്മാവൻ ബിമാറാം യാദവ് നെഞ്ചുവേദനയെ തുടർന്ന്  ചികിത്സ കിട്ടാതെ മരിച്ചതിനെ തുടർന്നാണ് ഒരു ഡോക്ടർ ആകണമെന്ന മോഹം രൂപയുടെ മനസിൽ എത്തിയത്.

roopa yadav

എൻട്രൻസ് കോച്ചിങിനു പോകാതെ ആദ്യ ശ്രമത്തിൽ 23000 റാങ്കായിരുന്നു രൂപ നേടിയത്. പിന്നിട് എൻട്രൻസ് കോച്ചിങിന് പോയി രൂപ 603 ാം റാങ്ക് നേടിയെടുത്തു.രൂപയുടെ പഠനത്തോടുള്ള സമീപനം കണ്ട് കോച്ചിങ് സെന്റർ ഫീസിന്റെ 75 ശതമാനത്തോളം തുക കുറച്ചു നൽകിയിരുന്നു. കാർഷിക കുടുംബമായിരുന്ന രൂപക്ക് ബാക്കി പണം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയായരിരുന്നു. ഭാര്യയുടെ പഠനത്തിനായി ഡ്രൈവർ കുപ്പായം ധരിക്കാൻ ഭർത്താവ് ശങ്കർ ലാലിന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. രൂപയുടെ എംബിബിഎസ് പഠനത്തിനുള്ള ചെലവ് സ്കോളർഷിപ്പായി എല്ലാ മാസവും അവൾ പരിശീലനം നോടിയ കോച്ചിങ് സെന്റർ നൽകും.സർക്കാർ കോളേജിൽ സീറ്റു ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് രൂപ അറിയിച്ചു.

English summary
Even in the 21st century, child marriage is prevalent in several parts of the country. The scourge of child marriage, where girls as young as 4 years are married off by their family, as they are still perceived as "burden", has denied many such girls their right to education and a normal life.
Please Wait while comments are loading...