Get Updates
Get notified of breaking news, exclusive insights, and must-see stories!

അയല്‍വാസി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 15 കാരി സ്കൂളില്‍ പ്രസവിച്ചു, പ്രതി 51 കാരന്‍!!

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 51 കാരന്‍ അറസ്റ്റില്‍

ദില്ലി: അയല്‍വാസി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 15 കാരി സ്കൂളില്‍ പ്രസവിച്ചു. സ്കൂളിലെ ശുചിമുറിയിലാണ് പെണ്‍കുട്ടി വളര്‍ച്ചയെത്താത്ത കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ കുറ്റവാളി പോലീസ് പിടിയിലായി. ഒമ്പത് വര്‍ഷത്തിനിടെ പലതവണ ഇയാളുടെ പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭം ധരിക്കുകയായിരുന്നു. നോര്‍ത്ത് ദില്ലിയിലാണ് സംഭവം. മുഖര്‍ജി നഗറിലെ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.

പരീക്ഷയെഴുതാന്‍ സ്കൂളില്‍ എത്തിയപ്പോള്‍ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി ശുചി മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയ പെണ്‍കുട്ടി തന്നെ 51 കാരനായ അയല്‍വാസി പലതവണ പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ വിവരം ആരോടെങ്കിലും പറയാതിരിക്കാന്‍ കുറ്റവാളിയ്ക്ക് പണം നല്‍കുകയും ചെയ്തിരുന്നു.

rape-victim

പെണ്‍കുട്ടിയുടെ സഹായത്തോടെ കുറ്റവാളിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബീഹാര്‍ സ്വദേശിയായ ഇയാള്‍ ദില്ലിയില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കിവരികയാണ്. പെണ്‍കുട്ടി വയറുവേദനയെക്കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് വേണ്ടി ചില ഗുളികകള്‍ നല്‍കിയിരുന്നുവെന്ന് അറസ്റ്റിലായ പ്രതി പോലീസിനോട് പറഞ്ഞു. എന്നാല്‍ വയറുവേദനയെക്കുറിച്ച് മകള്‍ പരാതി പറഞ്ഞെങ്കിലും ഗര്‍ഭിണിയാണെന്ന് കരുതിയിരുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+