പണം മോഷ്ടിച്ചെന്ന് ആരോപണം: പെണ്‍കുട്ടികളെ അധ്യാപിക നഗ്നരാക്കി

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: പണം മോഷ്ടിച്ചെന്നാരോപിച്ച് പെണ്‍കുട്ടികളെ അധ്യാപിക വിവസ്ത്രയാക്കി. ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ദമോയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഇരുവരും ചേര്‍ന്ന് 70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ നീക്കം. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍: സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി

റാണി ദുര്‍ഗ്ഗാവതി സ്കൂളിലെ അധ്യാപികയായ ജ്യോതി ഗുപ്തയാണ് ക്ലാസ് മുറിയില്‍ വച്ച് കുട്ടികളുടെ ബാഗ് പരിശോധിച്ച ശേഷമായിരുന്നു സംഭവം. സഹപാഠിയുടെ ബാഗില്‍ നിന്ന് പണം മോഷ്ടിച്ചെന്ന് പരാതിയെത്തുടര്‍ന്നായിരുന്നു നീക്കം.

 ക്ലാസ് മുറിയില്‍ വച്ച്

ക്ലാസ് മുറിയില്‍ വച്ച്


പണം മോഷ്ടിച്ചെന്നാരോപിച്ചാണ് രണ്ട് പെണ്‍കുട്ടികളെയും ക്ലാസ് മുറിയില്‍ വച്ച് വിവസ്ത്രരാക്കുകയായിരുന്നു. പണമെടുത്തിട്ടില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെങ്കില്‍ ക്ലാസ് മുറിയില്‍ വസ്ത്രമുരിയുകയായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. എന്നാല്‍ ഇവരില്‍ നിന്ന് പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

 സ്കൂള്‍ അധികൃതരെ അറിയിച്ചു

സ്കൂള്‍ അധികൃതരെ അറിയിച്ചു


പെണ്‍കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെയാണ് പ്രശ്നം ഡിഇഒയെ അറിയിച്ചത്.

 കാരണം കാണിക്കല്‍ നോട്ടീസ്

കാരണം കാണിക്കല്‍ നോട്ടീസ്‌ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ക്ലാസ് മുറിയില്‍ വെച്ച് നഗ്നരാക്കിയ സംഭവത്തില്‍ അധ്യാപിക ജ്യോതിയ്ക്കെതിരെ ഡിഇഒ പിപി സിംഗ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഡിഇഒ ആര്‍ക്കും ആരെയും നഗ്നരാക്കാന്‍ അവകാശമില്ലെന്നും വ്യക്തമാക്കി.

ജൂഡോ ക്ലാസ്

ജൂഡോ ക്ലാസ്

സ്കൂളില്‍ ജൂഡോ ക്ലാസ് നടക്കുന്നതിനിടെ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണ് ക്ലാസില്‍ ഉണ്ടായിരുന്നതെന്നും പരിശീലന ക്ലാസിലായിരുന്നു താന്‍ ഈ സമയത്തെന്നും അധ്യാപിക അവകാശപ്പെടുന്നു. ഈ സമയത്ത് പണം നഷ്ടമായെന്നും ഇവര്‍ വാദിക്കുന്നു.

English summary
Two class 10 girl students of a government school in Damoh, some 250km from Bhopal, alleged that their teacher made them strip on suspicion of stealing in an incident which came to light on Friday evening.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്