Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനിയെ പ്രേമിച്ച് ഭാര്യയെ തേച്ച 51 കാരന്‍ പ്രൊഫസര്‍ക്ക് കാമുകി കൊടുത്തത് എട്ടിന്‍റെ പണി!

51ാം വയസില്‍ 21 വയസുള്ള തന്‍റെ വിദ്യാര്‍ത്ഥിനിയെ പ്രണയിച്ചതോടെയാണ് മഥുക് നാഥ് ചൗധരിയെന്ന ഹിന്ദി പ്രൊഫസര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 2004ല്‍ ആയിരുന്നു സംഭവം. തന്‍റെ വിദ്യാര്‍ത്ഥിനിയായ ഇരുപത്തിയൊന്നുകാരിയുമായുള്ള അഗാധ പ്രണയത്തെ തുടര്‍ന്ന് സ്വന്തം ഭാര്യയെ ഈ ഹിന്ദി വിദ്വാന്‍ ഉപേക്ഷിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഇത് വാര്‍ത്തയായി.

കാമുകിക്കൊപ്പമുള്ള പുതിയ ജീവതത്തിന് തുടക്കമിട്ടതോടെ പിന്നാലെയെത്തി ഭാര്യയുടെ വക എട്ടിന്‍റെ പണി. പിന്നീട് അറസ്റ്റായി പോലീസ് കേസായി ഒടുവില്‍ യൂനിവേഴ്സിറ്റി മഥുക്കിനെ ജോലിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. പിന്നീട് പുറത്താക്കി. പക്ഷെ ഇപ്പോ സീന്‍ അതല്ല. പൊല്ലാപ്പൊക്കെ കഴിഞ്ഞ് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പറും വിദ്വാനിട്ട് കാമുകിയും പണി കൊടുത്തു. അതും എട്ടിന്‍റെ പണി. കാമുകി ഇപ്പോ പ്രണയം മഥുകിനോടല്ല. മറിച്ച് ഓഷോയോടാണ്. ലൗകിക കാര്യങ്ങളില്‍ താത്പര്യം നഷ്ടപ്പെട്ട് അവര്‍ ഇപ്പോള്‍ ആശ്രമ ജീവിതം നയിക്കുകയാണിപ്പോള്‍.. പ്രൊഫസറോ നല്ല കട്ടക്ക് തേയുകയും ചെയ്തു.

പ്രണയമാണ് സുഹറ.........

പ്രണയമാണ് സുഹറ.........

പ്രണയത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലെന്നാണല്ലോ. അത്തരത്തിലായിരുന്നു മഥുകിന്‍റെ പ്രണയവും. 2004 ലാണ് പ്രണയത്തിന്‍റെ തുടക്കം. പാറ്റ്ന ബിഎന്‍ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്ന മഥുകിന് തന്‍റെ വിദ്യാര്‍ത്ഥിനിയും 21 വയസുകാരിയുമായ ജൂലിയോട് കടുത്ത പ്രേമം. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തിരുമാനിച്ചു. പക്ഷെ ഗുരു-ശിഷ്യ ബന്ധം വലിയ വാര്‍ത്തയായി. സംഭവം കൈവിട്ട് പോയതോടെ യൂനിവേഴ്സിറ്റി മഥുകിനെ സസ്പെന്‍റ് ചെയ്തു. പിന്നീട് പുറത്താക്കി. ഉയര്‍ന്ന മാര്‍ക്ക് നല്‍കി തന്‍റെ വിദ്യാര്‍ത്ഥിനികളെ മഥുക് വശത്താക്കാറുണ്ടെന്ന് മഥുകിന്‍റെ ഭാര്യ കൂടി പറഞ്ഞതോടെ ഒടുവില്‍ ഹിന്ദി വിദ്വാന്‍ അറസ്റ്റിലുമായി.

വിടാതെ ഭാര്യ

വിടാതെ ഭാര്യ

പിന്നീട് ഒരു നീണ്ട നിയമ യുദ്ധം തന്നെയായിരുന്നു മധുക്കിന്‍റെ ജീവിതം. ഭാര്യ വിവാഹമോചനം നല്‍കാതായതോടെ അതിന് വേണ്ടിയായി പോരാട്ടം. സര്‍വ്വകലാശാല തന്നെ തിരിച്ചെടുക്കണമെന്നും മഥുക് കോടതിയില്‍ ആവശ്യപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചു. ശമ്പളത്തിന്‍റേയോ പെന്‍ഷന്‍റേയോ മൂന്നിലൊരു ഭാഗം ഭാര്യക്ക് നല്‍കണം. മഥുകിന് അതിന് ഒരു വിരോധവുമില്ല. പക്ഷേ എന്ത് കാര്യം ഭാര്യയെ ഉപേക്ഷിച്ചത് കാമുകിക്ക് വേണ്ടി. ആ കാമുകി ഇപ്പോ ആത്മീയ പാതയില്‍. ഇതിന്‍റെയൊക്കെ ആകെ തുക സമം നഷ്ടം മാത്രം.

എന്നാലും എന്‍റെ ജൂലി!

എന്നാലും എന്‍റെ ജൂലി!

ജെഎന്‍യുവില്‍ നിന്നും ബിഎച്ച്യുവില്‍ നിന്നും ബിരുദം നേടിയിട്ടുള്ള മഥുകിന്‍റെ കാമുകി ജൂലിക്ക് നാല് വര്‍ഷം മുന്‍പാണ് ആത്മീയ കാര്യങ്ങളില്‍ താത്പര്യം ഉദിച്ചത്. പിന്നീട് പുതുച്ചേരിയിലും ഋഷികേശിലും പൂനെയിലും ഓഷോ ആശ്രമത്തിലുമൊക്കെയായി അവര്‍ ജീവിക്കുകയായണ്. എന്നാല്‍ കാമുകിയുടെ തിരുമാനത്തില്‍ മഥുകിന് ഒരു വിഷമവും ഇല്ല. എപ്പോഴൊക്കെ ജൂലി പാട്നയില്‍ എത്തുന്നോ അപ്പോഴൊക്കെ ജൂലി മഥുകിനൊപ്പമാണ് താമസിക്കുന്നത്. ജൂലി എവിടെയാണെങ്കിലും സന്തോഷത്തോടെ കഴിയട്ടെ. പ്രായം തങ്ങളുടെ പ്രശ്നത്തിന് ഒരു തടസ്സമേ അല്ല മഥുക് പറയുന്നു.

വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം

വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം

സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മഥുക് ഗവര്‍ണറുടെ വീടിന് മുന്നില്‍ നിരാഹാരമിരുന്നിരുന്നു. പിന്നീട് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെടുത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചു. പക്ഷെ 2011 ല്‍ അദ്ദേഹത്തിന് വീണ്ടും പണി കിട്ടി. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ വൈറലായതോടെ സര്‍വ്വകലാശാല വീണ്ടും മഥുകിനെ സസ്പെന്‍റ് ചെയ്തു.

ജൂലിക്കായി ആഡംബര കാര്‍

ജൂലിക്കായി ആഡംബര കാര്‍

പക്ഷെ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. 2013 ല്‍ സര്‍വ്വകലാശാല അദ്ദേഹത്തിന് ശമ്പള കുടിശ്ശികയായ 20 ലക്ഷം രൂപ നല്‍കി. മഥുക് ആ തുകയില്‍ നിന്ന് കാമുകി ജൂലിക്കായി ഒരു ആഡംബര കാര്‍ വാങ്ങി നല്‍കി. അത് സമ്മാനിച്ചത് വാലന്‍റൈന്‍സ് ദിനത്തിലും. ഇത്രയൊക്കെ സംഭവിച്ചിട്ടും മഥുകിന് യാതൊരു വിഷമവുമില്ല. സാഹചര്യങ്ങള്‍ മാറികൊണ്ടേയിരിക്കും. ഒരു പതിറ്റാണ്ടോളം ഒരുമിച്ച് ജിവിച്ചപ്പോള്‍ ജൂലിക്ക് ആത്മീയ കാര്യങ്ങളില്‍ താത്പര്യം തോന്നി. അവര്‍ ആ വഴി തിരഞ്ഞെടുത്തു. സംഭവിച്ച കാര്യങ്ങളില്‍ തനിക്ക് ഒരു വിഷമവുമില്ല. പ്രണയിനിയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് നാം യഥാര്‍ത്ഥ കാമുകന്‍മാരാകുന്നത്- 64 കാരനായ മഥുക് പറയുന്നു.

പ്രേമപാഠശാല'

പ്രേമപാഠശാല'

ഇപ്പോള്‍ പാറ്റ്നയിലെ ശാസ്ത്രി നഗറില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ് മഥുക്. തന്‍റെ പ്രണയത്തെ കുറിച്ച് പലരും കളിയാക്കിയിരുന്നു. തനിക്ക് വിരോധമില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി കാണും തന്‍റെ പ്രണയം അനശ്വരമായിരുന്നെന്ന് മഥുക് പറയുന്നു. ഈ വര്‍ഷം മഥുക് സര്‍വ്വകലാശാലയില്‍ നിന്നും വിരമിക്കും. പക്ഷേ വിരമിച്ചാലും ഭഗല്‍പൂരില്‍ ഒരു 'പ്രേമപാഠശാല' തുടങ്ങി പ്രണയത്തെ കുറിച്ച് പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ 'വിദ്വാന്‍'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+