ബീഫ് കഴിച്ചതിന് ശിക്ഷയെന്ന് വിളിച്ചു, അവര്‍ ഞങ്ങളെ പീഡിപ്പിച്ചു,പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍
മേവത്ത്: ബീഫ് കഴിച്ചതിന് ഒരുസംഘമാളുകള്‍ തങ്ങളെ ബലാത്സംഗം ചെയ്തെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മേവത്തിലെ രണ്ട് പെണ്‍കുട്ടികള്‍. രണ്ടാഴ്ച മുമ്പ് കൂട്ടബലാത്സംഗം നടന്നുവെന്നാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. 'ബീഫ് കഴിക്കാറുണ്ടോ എന്ന് അവര്‍ ചോദിച്ചു. ഇല്ലെന്ന് ഞങ്ങള്‍ പറഞ്ഞു'. ബലാത്സംഗം ബീഫ് കഴിച്ചതിനുള്ള ശിക്ഷ ആണെന്നായിരുന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ പ്രതികരണം.
സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ പെണ്‍കുട്ടികളോ അവരുടെ കുടുംബമോ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഗോരക്ഷകര്‍ക്ക് ഈ സംഭവവുമായി പങ്കുള്ളതിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഓഗസ്റ്റ് 24ന് മേവത്തിലെ വീട്ടില്‍ വച്ച് 20 വയസ്സുള്ള പെണ്‍കുട്ടിയേയും ബന്ധുവായ പതിനാലുകാരിയേയും ഒരു സംഘമാളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് ആരോപണം. വീട്ടിലുണ്ടായിരുന്ന അമ്മാവനേയും അമ്മായിയേയും കെട്ടിയിട്ടായിരുന്നു അതിക്രമം. അക്രമികളുടെ മര്‍ദ്ദനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു.
സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ലൈംഗിക പീഡനത്തിനുമായിരുന്നു ആദ്യം കേസെടുത്തത്. പ്രദേശവാസികള്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് ഇവര്‍ക്കെതിരെ കൊലപാത കുറ്റം ചുമത്താന്‍ പൊലീസ് തയ്യാറായതെന്നും ആരോപണമുണ്ട്. മേവത്തിലെ തെരുവോര കടകളില്‍ ബീരിയാണിയ്ക്കൊപ്പം ബീഫും വില്‍ക്കുന്നുണ്ടെന്ന പരാതികള്‍ വ്യാപകമായി ലഭിച്ചുവെന്ന് ആരോപിച്ച് പൊലീസ് റെയ്ഡ് തുടരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പിടിയിലായ നാല് പേര്‍ മേഖലയിലെ സ്ഥിരം പ്രശ്നക്കാരാണെന്നും സംഭവം നടക്കുന്ന ദിവസം രാവിലെ ഇവര്‍ മദ്യപിക്കുന്നതായി കണ്ടുവെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കളിലൊരാള്‍ പറയുന്നു.












Click it and Unblock the Notifications