കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് ഭാരതരത്‌ന: വലിയ തെറ്റായിപ്പോയെന്ന് ഉമാഭരതി

  • By Aswathi
Google Oneindia Malayalam News

ഇന്‍ഡോര്‍: സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ത്യയുടെ പരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന നല്‍കിയതിനെതിരെ ബിജെപി ഉപാദ്ധ്യക്ഷന്‍ ഉമാഭരതി. സച്ചിന് ഭാരത രത്‌ന നല്‍കിയത് വലിയ ഒരു തെറ്റായിപ്പോയെന്ന് അവര്‍ പറഞ്ഞു. ഐപിഎല്‍ പങ്കെടുത്ത താരത്തിന് ഭാരത രത്‌നത്തിന് അര്‍ഹതയില്ലെന്ന് ഉമാഭാരതി ചൂണ്ടിക്കാണിച്ചു.

ഐപിഎല്‍ താര ലേലത്തില്‍ നാലും അഞ്ചും കോടി രൂപയക്ക് സ്വയം വില്‍ക്കുന്ന താരങ്ങളെങ്ങനെ ഇന്ത്യയുടെ പരമോന്നത ബഹുമതിയയാ ഭാരതരത്‌നയ്ക്ക് അര്‍ഹരാകും എന്ന് ഭാരതി ചോദിച്ചു. എന്നാല്‍ വ്യക്തിപരമായി തനിക്ക് സച്ചിനോട് യാതൊരു വിരോധവും ഇല്ലെന്നും അവര്‍ പറഞ്ഞു. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന താന്‍ കേന്ദ്ര കായികമന്ത്രിയായിരിക്കെ പഴയകാല താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് നല്‍കുന്നതിന് ഇടപെട്ടിട്ടുണ്ടെന്ന് ഉമാ ഭാരതി പറഞ്ഞു.

 Uma Bharti

ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഫെബ്രുവരി നാലിനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സച്ചിനും വിഖ്യാത ശാസ്ത്രജ്ഞന്‍ സിആര്‍ റാവുവിനും ഭാരത രത്‌ന സമ്മാനിച്ചത്. രാജ്യം ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കുന്ന ആദ്യ കായിക താരമാണ് സച്ചിന്‍. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 40 വയസ്സുകാരനായ സച്ചിന്‍.

ഏകദിന ക്രിക്കറ്റില്‍ 200 റണ്‍സെടുത്തതോടെ തന്നെ സച്ചിന് ഭാരതരത്‌നം നല്‍കണം എന്ന് ആവശ്യമുയര്‍ന്നിരുന്നു. സച്ചിന് ഭാരതരത്‌ന നല്‍കാന്‍ വേണ്ടി നിയമഭേദഗതി വരുത്തി. നേരത്തെ കായികതാരങ്ങള്‍ക്ക് ഭാരതരത്‌നയ്ക്ക് പരിഗണിക്കില്ല എന്ന നിയമമാണ് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിനെ ഭാരതരത്‌നയ്ക്ക് പരിഗണിക്കാതിരിക്കാന്‍ കാരണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞ ദിവസമാണ് സച്ചിന് ഭാരതരത്‌ന പ്രഖ്യാപിച്ചത്.

English summary
Giving Bharat Ratna to Sachin Tendulkar was big mistake: Uma Bharti.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X