• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയെ തോല്‍പ്പിക്കണം: കോണ്‍ഗ്രസുമായി വീണ്ടും സഖ്യ സാധ്യത തേടി തൃണമൂല്‍

Google Oneindia Malayalam News

പനാജി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവ ഒഴികേയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സഖ്യങ്ങളില്‍ ഏറെക്കുറെ വ്യക്ത വന്നു കഴിഞ്ഞു. ഫെബ്രുവരി 14 നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും പ്രതിപക്ഷ നിരയില്‍ ഇപ്പോഴും സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ ചിത്രം വ്യക്തമായിട്ടില്ല.

കോൺഗ്രസും ഗോവ ഫോർവേഡ് പാർട്ടിയും (ജിഎഫ്‌പി) ഇതിനോടകം തന്നെ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗോവന്‍ രാഷ്ട്രീയത്തിലേക്ക് പുതുതായി എത്തിയ തൃണമൂല്‍ കോണ്‍ഗ്രസും ഈ സഖ്യത്തിന്റെ ഭാഗമാവാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയേ നേരിടണമെന്നങ്കില്‍ കോണ്‍ഗ്രസിന് തങ്ങളുടെ സഹായം കൂടി ആവശ്യമാണെന്നാണ് തൃണമൂല്‍ നേതാക്കളുടെ അവകാശ വാദം.

'ടീം ദിലീപ് ഇപ്പോഴും ശക്തമാണ്: പൊലീസിന്റെ ഈ നീക്കങ്ങളൊന്നും അവരെ ഭയപ്പെടുത്തിയേക്കില്ല''ടീം ദിലീപ് ഇപ്പോഴും ശക്തമാണ്: പൊലീസിന്റെ ഈ നീക്കങ്ങളൊന്നും അവരെ ഭയപ്പെടുത്തിയേക്കില്ല'

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാൻ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാൻ ഗോവയുടെ ചുമതലയുള്ള ടി എം സി നേതാവും എംപിയുമായ മഹുവ മൊയ്ത്രയാണ് വീണ്ടും കോൺഗ്രസിനെ സമീപിച്ചിരിക്കുന്നത്. ഗോവയില്‍ കോൺഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്നും എല്ലാ ബിജെപി വിരുദ്ധ ശക്തികളും ഒന്നിച്ച് നിന്നാല്‍ മാത്രമേ വിജയം പിടിച്ചെടുക്കാന്‍ സാധിക്കുകയുള്ളുവെന്നുമാണ് അവർ ആവൃത്തിക്കുന്നത്.

ഇടിച്ചിടുമോ അനുശ്രീ: വർക്ക് ഔട്ട് ചിത്രങ്ങളുമായി താരം, ഏറ്റെടുത്ത് ആരാധകർ

കോൺഗ്രസിന് ഒറ്റയ്ക്ക് ബി ജെപി യെ

'കോൺഗ്രസിന് ഒറ്റയ്ക്ക് ബി ജെപി യെ പരാജയപ്പെടുത്താൻ കഴിയില്ല. എല്ലാ ബി ജെ പി വിരുദ്ധ ശക്തികളും സഖ്യമുണ്ടാക്കണം. കോൺഗ്രസ്, ടി എം സി, ആം ആദ്മി പാർട്ടികൾക്കൊന്നും തങ്ങളാണ് ബിജെപി വിരുദ്ധ കക്ഷികളാണെന്ന് അവകാശപ്പെടാൻ കഴിയില്ല, കാരണം അവരെല്ലാം ഒരേ ലക്ഷ്യത്തിനായിട്ടാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. "ടി എം സി എംപി പറഞ്ഞു.

ഗോവയിൽ ബി ജെ പിയെ നേരിടാൻ

ഗോവയിൽ ബി ജെ പിയെ നേരിടാൻ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് കഴിഞ്ഞയാഴ്ച മൊയ്ത്ര ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി കോൺഗ്രസ് നേതാവ് പി ചിദംബരം രംഗത്ത് എത്തുകയായിരുന്നു. "ബി ജെ പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയും, എന്നിരുന്നാലും, ഒരു പാർട്ടി കോൺഗ്രസിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ എന്തിന് വേണ്ടെന്ന് പറയണം? നമുക്ക് നോക്കാം ഔദ്യോഗിക നിലാപാട് എന്താണെന്ന്."- എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്

ഇതാദ്യമായാണ് ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയും ഉള്‍പ്പടേയുള്ള നേതാക്കളെ പാർട്ടിയിലെത്തിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മത്സരം. തൃണമൂലിന്റെ സാന്നിധ്യം ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നപ്പിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നതെങ്കിലും അങ്ങനെ സംഭവിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

2017 ല്‍ ഗോവയില്‍ ആകെയുള്ള 40 സീറ്റുകളില്‍

2017 ല്‍ ഗോവയില്‍ ആകെയുള്ള 40 സീറ്റുകളില്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരത്തിലെത്തിയത് ബി ജെ പിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബിജെപി പ്രാദേശിക കക്ഷികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. എംജെപി 3, ജിഎഫ്പി 3, എന്‍ സി പി 1, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ കക്ഷി നില.

അധികാരത്തിലേറിയതിന് പിന്നാലെ

അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികളിലെ അംഗങ്ങളെ ബി ജെ പി തങ്ങളുടെ പാളയത്തിലെത്തിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവരായിരുന്നു ബിജെപിയിലേക്ക് കൂടുമാറിയത്. ഇതിലൂടെ തങ്ങളുടെ അംഗബലം 25 ആയി വർധിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. കോണ്‍ഗ്രസിന് നിലവില്‍ കേവലം 2 അംഗങ്ങള്‍ മാത്രമാണ് ഗോവയിലുള്ളത്. ഒരു അംഗം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും കൂടുമാറി

cmsvideo
  UP assembly election 2022: 2 MLAs resign from BJP’s ally Apna Dal
  English summary
  Goa Assembly Election 2022: Trinamool congress seeks alliance with Congress again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X