ഉത്പല്‍ പരീക്കർ മറുകണ്ടം ചാടുമോ? നേതൃത്വത്തിന് മുന്നറിയിപ്പ്..ബിജെപി ക്യാമ്പിൽ ആശങ്ക
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ഗോവിയിൽ ഇത് കൂടുമാറ്റങ്ങളുടെ കാലമാണ്. നിരവധി നേതാക്കൾ പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് ചേക്കേറി കഴിഞ്ഞു. ഭരണകക്ഷിയായ ബി ജെ പിയിൽ നിന്ന് ഉൾപ്പെടെ നിരവധി പേർ ഇനിയും കാല് മാറിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. അക്കൂട്ടത്തിൽ ഒരാൾ മുൻ മുഖ്യമന്ത്രി മനോഹർ പരീഖറിന്റെ മകൻ ഉത്പല്‍ പരീക്കർ ആകുമോയെന്നതാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ ചർച്ച.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ സീറ്റ് വേണമെന്ന നേരത്തേ തന്നെ ഉത്പല്‍ പരീക്കർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പനാജിയിൽ സീറ്റ് അനുവദിക്കണമെന്നാണ് ഉപ്തലിന്റെ ആശ്യം. നേതൃത്വത്തോട് തന്റെ ആവശ്യം അറിയിച്ചിട്ടുണ്ട്. പാർട്ടി സീറ്റ് അനുവദിക്കും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ഉപ്തൽ പറയുന്നു.
അതേസമയം സീറ്റ് നേതൃത്വം നൽകിയില്ലെങ്കിലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു ഉപ്തലിന്റെ മറുപടി. മനോഹർ പരീക്കറിന് ജീവിതത്തിൽ ഒന്നും എളുപ്പമായിരുന്നില്ല. അതുപോലെ, എനിക്കും ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി പ്രവർത്തിക്കേണ്ടിവരും. ചില കഠിനമായ തീരുമാനങ്ങൾ എടുക്കാൻ താൻ നിർബന്ധിതനായേക്കാമെന്നും ഉത്പല്‍ പറഞ്ഞു.

ശക്തമായ ഒരു തിരുമാനം എടുക്കേണ്ട സാഹചര്യം ഉണ്ടായാൽ ജനങ്ങളുടെ നിലപാടിന് അനുസരിച്ച് താൻ പ്രവർത്തിക്കും. പാർട്ടി തനിക്ക് സീറ്റ് തരുമെന്ന ആത്മവിശ്വാസം തനിക്ക് ഉണ്ടെന്നും ഉത്പല്‍ പറഞ്ഞു. നേരത്തേ 2019 ൽ മനോഹർ പരീഖറിന്റെ മരണത്തോടെ ഒഴിവ് വന്ന സീറ്റിലേക്ക് മത്സരിക്കാൻ ഉപ്തൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഗോവ മുഖ്യമന്ത്രിയായതിന് പിന്നാലെ നിയമസഭയിലേക്ക് മത്സരിക്കാൻ പരീക്കറിന് വേണ്ടി സീറ്റ് ഒഴിഞ്ഞ് നൽകിയ സിദ്ധാർത്ഥ് കുനകലീൻകറിനായിരുന്നു ബി ജെ പി സീറ്റ് നൽകിയത്.

അതേസമയം പനാജിയിൽ മത്സരിക്കാനുള്ള ഉത്പലിന്റെ ആവശ്യം ഫലം കണ്ടേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2017 ൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന് 9 എംഎൽഎമരിൽ ഒരാളായ അറ്റ്നാസിയോ മോൺസററ്റേയുടെ മണ്ഡലമാണ് പനാതി. ഉപ്തലിന് വേണ്ടി മോൺസറന്റെ മണ്ഡലം ഒഴിഞ്ഞ് കൊടുക്കാൻ തയ്യാറായേക്കില്ല.
അതേസമയം മോൺസററ്റയ്ക്ക് തന്നെ ഇത്തവണ ബി ജെ പി ടിക്കറ്റ് നൽകിയേക്കുമോയെന്ന കാര്യവും വ്യക്തമല്ല.

അതേസമയം തിരഞ്ഞെടുപ്പിൽ ടിക്കറ്റ് വിതരണത്തിൽ തിരുമാനം കൈക്കൊള്ളുക പാർലമെന്റരി കാര്യ ബോർഡ് ആണെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷൻ സദാന്ദ് ഷെറ്റ് തനവാദേ പറഞ്ഞു. പാർട്ടിയുടെ ടിക്കറ്റിനായി ആർക്കും അവകാശവാദം ഉന്നയിക്കാം. പ്രാദേശിക തലത്തിലല്ല പാർട്ടിയുടെ പാർലമെന്ററി ബോർഡാണ് ആത്യന്തികമായി തീരുമാനം എടുക്കുന്നത്. അടുത്തിടെ ഞാൻ ഉപ്തൽ പരീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞങ്ങൾ സീറ്റ് സംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും തനെവാദേ പറഞ്ഞു.

അടുത്ത വർഷം ആദ്യമാണ് ഗോവയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 2017 ൽ 13 സീറ്റുകൾ നേടിയ ബി ജെ പി പ്രാദേശിക കക്ഷികളുമായി സഖ്യത്തിലെത്തിയാണ് സംസ്ഥാന ഭരണം പിടിച്ചത്. പിന്നീട് കോൺഗ്രസിൽ നിന്ന് 9 എം എൽ എമാരെ മറുകണ്ടം ചാടിച്ച് ഭരണം സുരക്ഷിതമാക്കി. ഇത്തവണയും ഭരണ തുടർച്ച നേടാനുള്ള തന്ത്രങ്ങൾ ബി ജെ പി മെനയുന്നുണ്ടെങ്കിലും നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് നേതൃത്വത്തിന് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി പാർട്ടി മന്ത്രി തന്നെ രാജിവെയ്ക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications