കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു വട്ടം കൂടി ബിജെപി', മോദിയും അമിത് ഷായും ഗോവയിലേക്ക്...പ്രചാരണം ചൂടുപിടിക്കുന്നു...

പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഗോവയിലെത്തും.

  • By Afeef Musthafa
Google Oneindia Malayalam News

പനാജി: നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി തുടങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് റാലികളും സമ്മേളനങ്ങളുമായി തിരഞ്ഞെടുപ്പിന് ഒരുങ്ങിയ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ അവേശത്തോടെ മുന്നേറുകയാണ്.

ഭരണപക്ഷമായ ബിജെപിയും പ്രചരണത്തില്‍ ബഹുദൂരം മുന്നിലാണ്. മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറാണ് ബിജെപിയുടെ പ്രചരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മെട്രോ ട്രെയിനടക്കം നിരവധി പുതിയ പദ്ധതികളുമായാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഗോവയിലെത്തും.

ഭരണത്തുടര്‍ച്ചയെന്ന് നേതാക്കള്‍...

ഭരണത്തുടര്‍ച്ചയെന്ന് നേതാക്കള്‍...

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി ഭരണത്തുടര്‍ച്ച നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. കേന്ദ്രമന്ത്രിയും ഗോവയിലെ ബിജെപിയുടെ പ്രമുഖ നേതാവുമായ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

36 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍...

36 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍...

ഗോവയിലെ ആകെയുള്ള 40 നിയമസഭാ സീറ്റുകളില്‍ 36 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. നാലു സീറ്റുകളില്‍ പാര്‍ട്ടി ആഭിമുഖ്യമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ തീരുമാനം.

പ്രകടന പത്രിക...

പ്രകടന പത്രിക...

മെട്രോ ട്രെയിന്‍ പദ്ധതിയടക്കം വന്‍ വാഗ്ദാനങ്ങളുമായാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

ജനങ്ങള്‍ ഏറ്റെടുത്തതായി ബിജെപി...

ജനങ്ങള്‍ ഏറ്റെടുത്തതായി ബിജെപി...

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

വീട്ടമ്മമാര്‍ക്ക് വേതനം...

വീട്ടമ്മമാര്‍ക്ക് വേതനം...

പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ലഡ്‌ലി ലക്ഷമി പദ്ധതിയും, വീട്ടമ്മമാര്‍ക്ക് വേതനം നല്‍കുന്ന ഗൃഹ് അധര്‍ പദ്ധതിയും പ്രശംസ നേടിയവയാണെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തി...

ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തി...

ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ ദീന്‍ദയാല്‍ സ്വസ്ഥ്യ സേവാ യോജന പദ്ധതിയിലൂടെ ഗോവന്‍ ജനതയുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനായെന്നും, ജനങ്ങള്‍ക്ക് ചിലവ് കുറഞ്ഞ ആശുപത്രി ചികിത്സാ സൗകര്യങ്ങള്‍ നല്‍കാനായെന്നും ബിജെപി അവകാശപ്പെടുന്നുണ്ട്.

ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കുന്നു...

ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കുന്നു...

നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചൂടുപിടിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍, ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, ബിജെപി സെക്രട്ടറി വിനയ് ടെണ്ടുല്‍ക്കര്‍ എന്നിവരാണ് സംസ്ഥാനത്തെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അമിത് ഷായും...

അമിത് ഷായും...

പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വരുംദിവസങ്ങളില്‍ ഗോവയിലെത്തും. വിവിധയിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ ഇവര്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

നോട്ട് നിരോധനത്തിന് ശേഷം...

നോട്ട് നിരോധനത്തിന് ശേഷം...

രാജ്യത്തെ പിടിച്ചുകുലുക്കിയ നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ നിയസഭാ തിരഞ്ഞെടുപ്പായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ബിജെപിക്കും ഗോവയില്‍ വിജയം സ്വന്തമാക്കേണ്ടത് അഭിമാനപ്രശ്‌നമാണ്.

ഒറ്റ ഘട്ടം...

ഒറ്റ ഘട്ടം...

ഫെബ്രുവരി നാലിന് ഒറ്റ ഘട്ടമായാണ് ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയോടൊപ്പം കോണ്‍ഗ്രസും ശിവസേനയുടെ മഹാസഖ്യവും ആംആദ്മി പാര്‍ട്ടിയും പ്രചാരണത്തില്‍ മുന്നേറുന്നുണ്ട്.

English summary
senior leaders, including Defence Minister Manohar Parrikar have hit the poll campaign with the slogan, "once again BJP".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X