Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയെ പീഡിപ്പിച്ചു; ബിജെപി മന്ത്രിയും കൂട്ടാളികളും കുടുങ്ങി

ബിജെപി നേതാവും ഗോവ മന്ത്രിയുമായ മിലിന്ദ് നായികിനെയും 12 കൂട്ടാളികളെയും പ്രതി ചേര്‍ത്താണ് മുര്‍മുഗാവോ പോലിസ് കേസെടുത്തിരിക്കുന്നത്.

പനാജി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 35കാരിയെ പീഡിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരേ ഗോവ പോലിസ് കേസെടുത്തു. ബിജെപി നേതാവും ഗോവ മന്ത്രിയുമായ മിലിന്ദ് നായികിനെയും 12 കൂട്ടാളികളെയും പ്രതി ചേര്‍ത്താണ് മുര്‍മുഗാവോ പോലിസ് കേസെടുത്തിരിക്കുന്നത്.

Sexual

തിരഞ്ഞൈടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി നേതാക്കള്‍ വാസ്‌കോ ടൗണിനടുത്ത് വച്ചാണ് തനിക്കെതിരേ തിരിഞ്ഞതെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. തന്നെ ചീത്ത വിളിക്കുകയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സ്ത്രീ പോലിസിനോട് പരാതിപ്പെട്ടു.

ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഊര്‍ജമന്ത്രി നായികും സംഘവും വാസ്‌കോയില്‍ പ്രചാരണം നടത്താനെത്തിയതായിരുന്നു. മുര്‍മുഗാവോ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് നായിക്. ഒരു മത ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു സ്ത്രീ.

സ്ത്രീക്കെതിരേ മന്ത്രിയും സംഘവും മോശം പദപ്രയോഗം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തുവത്രെ. ശാരീകമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 വകുപ്പ്് പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടോ എന്ന് പോലിസ് പരിശോധിച്ച് വരികയാണ്.

നായികുമായി മാധ്യമങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഫെബ്രുവരി നാലിനാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്. മന്ത്രിയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കുകയാണോ പരാതിയുടെ ലക്ഷ്യമെന്നും പോലിസ് പരിശോധിക്കുന്നുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ നിനാദ് ദുല്‍കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+