കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ പരീക്കര്‍ രാജിവച്ചേക്കും; ബിജെപിയില്‍ തമ്മിലടി!! പരീക്കറെ നേരിട്ട് കാണണമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

പനാജി: ഗോവയില്‍ കോണ്‍ഗ്രസ് കളികള്‍ മാറ്റിയേക്കുമെന്ന് സൂചന. ബിജെപിയുടെ സഖ്യകക്ഷികളെ പിന്തിരിപ്പിച്ച് അധികാരം കൈപ്പിടിയിലൊതുക്കാനാണ് ശ്രമം. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവയ്ക്കുമെന്ന അഭ്യൂഹമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ചരടുവലി നടത്തുന്നത്.

മനോഹര്‍ പരീക്കറെ കാണാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കത്തുനല്‍കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് യാതൊരു വിവരവും സര്‍ക്കാര്‍ പുറത്തുവിടാത്ത പശ്ചാത്തലത്തിലാണിത്. ചികില്‍സ കഴിഞ്ഞെത്തിയ പരീക്കര്‍ ഇതുവരെ ഓഫീസില്‍ വന്നിട്ടില്ല. അതിനിടെ ബിജെപി നേതാക്കള്‍ക്കിടയില്‍ തമ്മിലടി രൂക്ഷമായിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഗോവ രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു. വിവരങ്ങള്‍ ഇങ്ങനെ....

പരീക്കര്‍ രാജിവയ്ക്കുമെന്ന് അഭ്യൂഹം

പരീക്കര്‍ രാജിവയ്ക്കുമെന്ന് അഭ്യൂഹം

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവയ്ക്കുമെന്ന് അഭ്യൂഹമുണ്ട്. ചികില്‍സ കഴിഞ്ഞെത്തിയിട്ടും ജോലിയില്‍ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സാധിക്കാത്ത പശ്ചാത്തലത്തിലാണിത്. ഈ സാഹചര്യത്തില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന രണ്ട് പാര്‍ട്ടികള്‍ സഖ്യം വിട്ടേക്കും. ഇവരെ ചാക്കിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

നേതൃത്വമില്ലാത്ത സര്‍ക്കാര്‍

നേതൃത്വമില്ലാത്ത സര്‍ക്കാര്‍

നേതൃത്വമില്ലാത്ത സര്‍ക്കാരില്‍ നിന്ന് പിന്‍മാറാന്‍ സഖ്യകക്ഷികള്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെ സഖ്യകക്ഷികള്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. കൂടാതെ സ്വതന്ത്രരുടെ പിന്തുണയും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് വാദം. ഇതുവഴി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

നേരിട്ട് കാണാന്‍ കോണ്‍ഗ്രസ്

നേരിട്ട് കാണാന്‍ കോണ്‍ഗ്രസ്

മനോഹര്‍ പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. ഈ സാഹചര്യത്തില്‍ പരീക്കറിനെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കത്തുനല്‍കിയിട്ടുണ്ട്. ദില്ലിയിലെ ചികില്‍സ കഴിഞ്ഞ ശേഷം തിരിച്ചെത്തിയ പരീക്കര്‍ പനാജിയിലെ സ്വകാര്യവസതിയിലാണ് താമസം.

വീഡിയോ കോണ്‍ഫറന്‍സ് വഴി

വീഡിയോ കോണ്‍ഫറന്‍സ് വഴി

ചികില്‍സ കഴിഞ്ഞെത്തിയ പരീക്കര്‍ ഇതുവരെ ഓഫീസില്‍ വരാത്തതില്‍ കോണ്‍ഗ്രസിന് സംശയമുണ്ട്. ഇതാണ് നേരിട്ട് കാണാന്‍ തീരുമാനിച്ചത്. നേരിട്ട് കാണാന്‍ അനുമതി ലഭിക്കുമോ എന്ന കാര്യം സംശയമാണ്. ബിജെപി നേതാക്കള്‍ ഇടപെട്ട് തടഞ്ഞേക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കൂടിക്കാഴ്ചയും തേടിയിട്ടുണ്ട്.

 ഒന്നും പരസ്യമാക്കുന്നില്ല

ഒന്നും പരസ്യമാക്കുന്നില്ല

പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച് സര്‍ക്കാര്‍ ഒന്നും പരസ്യമാക്കുന്നില്ല. അദ്ദേഹം ഓഫീസില്‍ വരുന്നുമില്ല. ഈ സാഹചര്യത്തിലാണ് നേരിട്ട് കാണാന്‍ അനുമതി തേടിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ അലീക്‌സോ റെജിനാള്‍ഡോ ലോറന്‍സ് പറഞ്ഞു. മുഖ്യമന്ത്രിയില്ലാത്തതിനാല്‍ സംസ്ഥാനത്തെ ഭരണം അലങ്കോലമായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരസ്യമായി പോരടിക്കുന്നു

പരസ്യമായി പോരടിക്കുന്നു

പ്രധാന ബിജെപി നേതാക്കള്‍ പരസ്യമായി പോരടിക്കുന്നതും ഗോവ സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഗോവ ബിജെപി അധ്യക്ഷന്‍ വിനയ് തെണ്ടുല്‍ക്കറും മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുമാണ് കൊമ്പുകോര്‍ക്കുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും മുഖ്യമന്ത്രി പരീക്കറെയും പര്‍സേക്കര്‍ മോശമായി ചിത്രീകരിച്ചുവെന്നാണ് സംസ്ഥാന അധ്യക്ഷന്റെ ആരോപണം.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ വന്ന ശേഷം പൊട്ടിത്തെറി

കോണ്‍ഗ്രസ് എംഎല്‍എമാര്‍ വന്ന ശേഷം പൊട്ടിത്തെറി

എന്നാല്‍ പര്‍സേക്കര്‍ പറയുന്നത് മറിച്ചുള്ള കാര്യങ്ങളാണ്. താന്‍ തെണ്ടുല്‍ക്കറെ പറ്റി മാത്രമാണ് പറഞ്ഞത്. അല്ലാതെ അമിത് ഷായെ കുറിച്ചോ പരീക്കറെ പറ്റിയോ ഒന്നും പറഞ്ഞിട്ടില്ലെന്നും പര്‍സേക്കര്‍ വിശദീകരിക്കുന്നു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടായത്.

 തമ്മിലടിക്ക് കാരണം

തമ്മിലടിക്ക് കാരണം

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പര്‍സേക്കറെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എ ദയാനന്ദ് സോപ്‌ടെയുള്‍പ്പെടെ രണ്ട് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് പര്‍സേക്കര്‍ ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് പിടിച്ചിട്ടില്ല. ഇതാണ് നിലവിലെ തമ്മിലടിക്ക് കാരണം.

 മൂന്നാംകിട രാഷ്ട്രീയം

മൂന്നാംകിട രാഷ്ട്രീയം

സംസ്ഥാന അധ്യക്ഷന്‍ തെണ്ടുല്‍ക്കര്‍ മൂന്നാംകിട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് പര്‍സേക്കര്‍ പറയുന്നു. അമിത് ഷായെയും അമ്മയെയും താന്‍ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് തെണ്ടുല്‍ക്കറെ മാത്രമാണ്. കേന്ദ്ര നേതാക്കളുടെ പിന്തുണ ലഭിക്കാന്‍ വേണ്ടിയാണ് തെണ്ടുല്‍ക്കറുടെ നീക്കമെന്നും പര്‍സേക്കര്‍ പറയുന്നു. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയാല്‍ അടുത്ത സാധ്യത കല്‍പ്പിക്കുന്നവരാണ് ഇരുവരും.

 ആര്‍എസ്എസ് ഇടപെട്ടു

ആര്‍എസ്എസ് ഇടപെട്ടു

സംസ്ഥാന രാഷ്ട്രീയത്തിലെ തമ്മിലടി ഒഴിവാക്കാന്‍ ആര്‍എസ്എസ് ഇടപെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആര്‍എസ്എസ് മുന്‍ അധ്യക്ഷന്‍ സുഭാഷ് വെലിങ്കര്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന രാഷ്ട്രീയം സംബന്ധിച്ച് കേന്ദ്ര നേതാക്കളെ അറിയിക്കുന്നതിന് പ്രത്യേക ദൂതനെ ആര്‍എസ്എസ് നിയോഗിക്കുകയും ചെയ്തു.

 കോണ്‍ഗ്രസ് ഇപ്പോഴും പറയുന്നു

കോണ്‍ഗ്രസ് ഇപ്പോഴും പറയുന്നു

കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് ബിജെപിയിലെത്തിച്ച നടപടി ശരിയായില്ലെന്നാണ് പര്‍സേക്കറുടെയും ബിജെപി കോര്‍ കമ്മിറ്റിയിലെ ചില നേതാക്കളുടെയും നിലപാട്. 40 അംഗ നിയമസഭയില്‍ 23 എംഎല്‍എമാരുടെ പിന്തുണയാണ് പരീക്കര്‍ക്കുള്ളത്. 16 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്നാണ് രണ്ടുപേര്‍ മറുകണ്ടം ചാടിയത്. എങ്കിലും തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് ഇപ്പോഴും പറയുന്നു.

ബിജെപിക്ക് മുട്ടന്‍ പണികൊടുത്ത് മുന്‍മന്ത്രി; സര്‍ക്കാരിനെതിരെ സന്ന്യാസിപ്പട!! കോണ്‍ഗ്രസിന് പ്രതീക്ഷബിജെപിക്ക് മുട്ടന്‍ പണികൊടുത്ത് മുന്‍മന്ത്രി; സര്‍ക്കാരിനെതിരെ സന്ന്യാസിപ്പട!! കോണ്‍ഗ്രസിന് പ്രതീക്ഷ

സൗദിക്ക് വന്‍ തിരിച്ചടി; അമേരിക്ക വാതില്‍ കൊട്ടിയടച്ചു, പ്രതിഷേധം ശക്തം!! കൊലയില്‍ കുരുങ്ങി ബന്ധംസൗദിക്ക് വന്‍ തിരിച്ചടി; അമേരിക്ക വാതില്‍ കൊട്ടിയടച്ചു, പ്രതിഷേധം ശക്തം!! കൊലയില്‍ കുരുങ്ങി ബന്ധം

ഡോക്ടര്‍മാരെയും ഞെട്ടിച്ച് ഹനാന്‍; ഓണ്‍ലൈന്‍ മീന്‍ കച്ചവടം!! അപൂര്‍വ പെണ്‍കുട്ടിയെന്ന് ഡോക്ടര്‍ഡോക്ടര്‍മാരെയും ഞെട്ടിച്ച് ഹനാന്‍; ഓണ്‍ലൈന്‍ മീന്‍ കച്ചവടം!! അപൂര്‍വ പെണ്‍കുട്ടിയെന്ന് ഡോക്ടര്‍

English summary
Goa Congress Lawmakers, Leaders Seek Meeting With Manohar Parrikar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X