ജെഎഫ്പി പിളര്‍ന്നു; വര്‍ക്കിങ് പ്രസിഡന്റ് തൃണമൂലില്‍, മോദിയെ തോല്‍പ്പിക്കാന്‍ രാഹുലിനാകില്ല
പനാജി: ഗോവയിലെ പ്രധാന ചെറുകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജെഎഫ്പി) യുടെ വര്‍ക്കിങ് പ്രസിഡന്റ് കിരണ്‍ കണ്ടോല്‍ക്കര്‍ രാജിവച്ചു. വൈകാതെ അദ്ദേഹം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ജെഎഫ്പി കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള നീക്കങ്ങള്‍ നടക്കവെയാണ് കിരണിന്റെ രാജി. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനോ എഎപിക്കോ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധിക്കോ അരവിന്ദ് കെജ്രിവാളിനോ മോദിയെ തോല്‍പ്പിക്കാനാകില്ല. മമത ബാനര്‍ജി മാത്രമാണ് ശക്തയായ നേതാവ്. അതുകൊണ്ടാണ് തൃണമൂലില്‍ ചേര്‍ന്നതെന്നും കിരണ്‍ വിശദീകരിച്ചു.
നേരത്തെ ബിജെപി എംഎല്‍എ ആയിരുന്നു കിരണ്‍ കണ്ടോല്‍ക്കര്‍. 2020ലാണ് അദ്ദേഹം ജെഎഫ്പിയില്‍ ചേര്‍ന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ അല്‍ഡോണ സീറ്റില്‍ മല്‍സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് പ്രചാരണം തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ജെഎഫ്പി ശ്രമം തുടങ്ങിയതും ഏകദേശ ധാരണയായതും. ഇതോടെ അല്‍ഡോണ സീറ്റ് നഷ്ടമാകുമെന്ന് കിരണ്‍ കണ്ടോല്‍ക്കറിന് ഉറപ്പായ പശ്ചാത്തലത്തിലാണ് രാജിവച്ചതും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും. മഹുവ മൊയ്ത്ര എംപി, തൃണമൂല്‍ ദേശീയ വൈസ് പ്രസിഡന്റ് ലുസിനോ ഫലീറോ എന്നിവര്‍ ചേര്‍ന്ന് കിരണ്‍ കണ്ടോല്‍ക്കറിനെ സ്വീകരിച്ചു. മഹുവ മൊയ്ത്രയ്ക്കാണ് ഗോവയുടെ പാര്‍ട്ടി ചുമതല.

ഗോവ മുന്‍ മുഖ്യമന്ത്രിയായിരുന്ന ലുസിനോ ഫലീറോയെ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ടതും തൃണമൂലില്‍ ചേര്‍ന്നതും. അദ്ദേഹത്തെ രാജ്യസഭാ എംപിയാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തീരദേശ സംസ്ഥാനത്ത് അടിത്തറ ശക്തമാക്കാന്‍ ശ്രമിക്കുന്ന മമതയുടെ നീക്കം ഗോവയിലെ പ്രധാന കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെ മമത ബാനര്‍ജി ഗോവയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നടി നഫീസ അലി കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നത് അന്നാണ്. ടെന്നിസ് താരം ലിയാണ്ടര്‍ പേസും തൃണമൂലില്‍ ചേര്‍ന്നു. ഒരു സീറ്റ് പോലും നിലവില്‍ ഗോവ നിയമസഭയില്‍ തൃണമൂലിനില്ല. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ നീക്കം.
എന്താണീ കുത്തിക്കുറിക്കുന്നത്... മുഖംപൊത്തി അനുപമ പരമേശ്വരന്‍... അടിപൊളി ചിത്രങ്ങള്‍
നവംബര്‍ 29നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ബംഗാള്‍ നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ജയിക്കുമെന്ന് ഉറപ്പാണ്. തൃണമൂല്‍ കോണ്‍ഗ്രസാണ് പുതിയ കാലത്തെ കോണ്‍ഗ്രസ് എന്നായിരുന്നു നഫീസ അലിയുടെ പ്രതികരണം. ജനങ്ങളെ സേവിക്കണം എന്ന് താല്‍പ്പര്യമുണ്ടായതിനാലാണ് തൃണമൂലില്‍ ചേരുന്നതെന്ന് ലിയാണ്ടര്‍ പേസ് പ്രതികരിച്ചു. ബംഗാൡ വീണ്ടും അധികാരം പിടിച്ച ശേഷം മമത ബാനര്‍ജി ദേശീയ തലത്തില്‍ ശക്തമായ പ്രതിപക്ഷ നേതാവായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. അവരുടെ ഓരോ നീക്കവും ബിജെപിയും കോണ്‍ഗ്രസും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുര, അസം, ഗോവ എന്നിവയാണ് മമത ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications