ഗോവയില്‍ തന്ത്രങ്ങള്‍ മെനയുന്നത് മനോഹര്‍ പരീക്കര്‍, ബിജെപിയുടെ 29 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു...

  • By: Afeef Musthafa
Subscribe to Oneindia Malayalam

പനാജി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വ്യക്തമാക്കാതെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 29 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ദില്ലിയില്‍ ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്ഥാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ആകെ 40 സീറ്റുകളുള്ള ഗോവ നിയമസഭയിലേക്കുള്ള 29 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 29 പേരില്‍ 17 പേരും സിറ്റിംഗ് എംഎല്‍എമാരാണെന്ന കാര്യവും ശ്രദ്ധേയമാണ്. ആരോഗ്യനില മോശമായതിനാല്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വിഷ്ണു സൂര്യ വാഗിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

bjp

കേന്ദ്ര പ്രതിരോധ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറിനെയാണ് ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുള്ള പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജെപി നഡ്ഡ പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ബുധനാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. ജനുവരി 18 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി നാലിനാണ് ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

English summary
Goa Assembly Election 2017: BJP announces names of candidates for 29 seats
Please Wait while comments are loading...