Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രിൽ ഫൂളോ അല്ലെങ്കിൽ വ്യാജ വാർത്തയോ? നിത്യാനന്ദ മരിച്ചിട്ടില്ല, അഭ്യൂഹങ്ങൾ തള്ളി അടുത്ത വൃത്തങ്ങൾ

ന്യൂഡൽഹി: വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾക്ക് വിരാമം. നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാർത്തകൾ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നിഷേധിച്ചതോടെയാണ് ഇത്. നേരത്തെ അദ്ദേഹത്തിന്റെ മരണവർത്തകൾ വിവിധ മാധ്യമങ്ങളിൽ വന്നുവെങ്കിലും കൃത്യമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ ടീം തന്നെ രംഗത്ത് വന്നത്.

നിലവിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒന്നും തന്നെ യാതൊരു സത്യവുമില്ലെന്നാണ് നിത്യാനന്ദയുടെ ടീം അറിയിച്ചിരിക്കുന്നത്. ഇതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട വലിയ അനിശ്ചിതത്വത്തിനാണ് അന്ത്യമായിരിക്കുന്നത്. അദ്ദേഹം എവിടെയാണെന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോഴും സജീവമാണ്.

nithyanandadeath

സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദ വിവിധ കാരണങ്ങളാൽ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. നിരവധി തമിഴ്, ദേശീയ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാർത്തകൾ നേരത്തെ പങ്കുവച്ചിരുന്നു. എന്നാൽ ആരെങ്കിലും ഏപ്രിൽ ഫൂൾ എന്ന അർത്ഥത്തിൽ പങ്കുവച്ചതാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലൂടെ പലരും ഉന്നയിക്കുന്ന ചോദ്യം.

ആരാണ് നിത്യാനന്ദ?

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സ്വാമി നിത്യനന്ദയുടെ ജനനം. പിന്നീട് ആത്മീയതയുടെ അദ്ദേഹം പ്രശസ്‌തിയിലേക്ക് ഉയരുകയായിരുന്നു. തനിക്ക് ദിവ്യമായ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, അദ്ദേഹം വലിയ തോതിൽ ഭക്തരെ ആകർഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ആശ്രമങ്ങളും നിത്യാനന്ദയ്ക്ക് സ്വന്തമായുണ്ട്.

പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കെ 2019ൽ ബലാത്സംഗ, ലൈംഗിക പീഡന കുറ്റങ്ങൾ ചുമത്തിയതിന് പിന്നാലെ അദ്ദേഹം ഇന്ത്യ വിടുകയായിരുന്നു. പിന്നീട് ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി 'കൈലാസ' എന്ന പേരിൽ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൈലാസയ്ക്ക് സ്വന്തമായി പാസ്പോർട്ട് വരെയുണ്ടായിരുന്നു എന്നാണ് സൂചന.

ലോകത്തിലെ തന്നെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാസ്‌പോർട്ടിന് പുറമേ പൗരത്വം, കറൻസി തുടങ്ങിയവ പ്രഖ്യാപിച്ചത്. എന്നാൽ കൈലാസം ഒരു വ്യാജ രാജ്യമാണെന്നും ഒരു തട്ടിപ്പാണെന്നുമായിരുന്നു പലരുടെയും ആക്ഷേപം. അതിനിടയിലാണ് നിത്യാനന്ദ മരണപ്പെട്ടുവെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഇതിൽ കഴമ്പില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. എങ്കിലും ഇപ്പോഴും നിത്യാനന്ദ പൊതുമധ്യത്തിൽ നിന്നും അകലെയാണ്.

നേരത്തെ 2010-ൽ ബെംഗളൂരുവിൽ അദ്ദേഹത്തിനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ വെച്ച് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. എങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. 2012ൽ, യുഎസ് പൗരയായ ഒരു സ്ത്രീ അദ്ദേഹത്തിനെതിരെ മോശം പെരുമാറ്റം ആരോപിച്ചിരുന്നു, അഞ്ച് വർഷമായി താൻ പീഡനം അനുഭവിച്ചുവെന്നായിരുന്നു ആരോപണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+