സ്വര്‍ണം വെറുതെ വാങ്ങിക്കൂട്ടേണ്ട..! എട്ട് വര്‍ഷം കൊണ്ട് ലാഭം വട്ടപ്പൂജ്യമാകും, അന്ന് സംഭവിച്ചത് അറിയാമോ?
സുരക്ഷിതമായ നിക്ഷേപം എന്ന നിലയ്ക്കാണ് എല്ലാവരും സ്വര്‍ണത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ നിലവില്‍ സ്വര്‍ണ വില കുതിച്ചുയരുന്നതില്‍ നിക്ഷേപകര്‍ സന്തോഷത്തിലാണ്. മുന്‍കാലങ്ങളില്‍ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ചിടത്തോളം വലിയ ലാഭമാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിലക്കയറ്റം സമ്മാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ വില പരിഗണിക്കാതെ തന്നെ സ്വര്‍ണം വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലാണ് എല്ലാവരും.
സ്വര്‍ണം വരും ദിവസങ്ങളിലും വില വര്‍ധിപ്പിക്കുന്നത് തുടരും എന്നും അതിനാല്‍ ഇതുവഴി നേട്ടം കൊയ്യാം എന്നുമാണ് എല്ലാവരുടേയും പ്രതീക്ഷ. പല വിപണി വിദഗ്ധരും ഇത്തരമൊരു സാധ്യത നേരത്തെ തന്നെ പ്രവചിച്ചിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വളരെ വ്യത്യസ്തമായ ഒരു വീക്ഷണമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതേഷ് ബുദ്ധദേവ് തന്റെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ടില്‍ പങ്ക് വെച്ചത്.

സ്വര്‍ണം അധികം വൈകാതെ 10 ഗ്രാമിന് ഒരു ലക്ഷം എന്ന നിരക്കിലേക്ക് എത്തും എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ദീര്‍ഘ വീക്ഷണത്തോടെയും അവധാനതയോടെയും ആയിരിക്കണം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തേണ്ടത് എന്നാണ് നിതേഷ് ബുദ്ധദേവ് നിക്ഷേപകരോട് അഭ്യര്‍ത്ഥിക്കുന്നത്. നിലവിലെ ഉയര്‍ന്ന നിലവാരത്തിനപ്പുറം കഴിഞ്ഞ കാലങ്ങളില്‍ ക്രമേണ സ്വര്‍ണം യഥാര്‍ത്ഥത്തില്‍ എന്താണ് നല്‍കിയത് എന്നാണ് നിതേഷ് പരിശോധിക്കുന്നത്.
സ്വര്‍ണം 8 വര്‍ഷത്തേക്ക് ഏതാണ്ട് പൂജ്യം വരുമാനം മാത്രമാണ് നല്‍കിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘ കാല പശ്ചാത്തലത്തില്‍ ഹ്രസ്വ കാല ആവേശം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില വിശദാംശങ്ങള്‍ അദ്ദേഹം പങ്ക് വെക്കുന്നത്. 2012 നും 2019 നും ഇടയില്‍, സ്വര്‍ണത്തിന്റെ വില നേരിയ തോതില്‍ ആണ് ഉയര്‍ന്നത്. 31050 രൂപയില്‍ നിന്ന് 35220 രൂപ ആയാണ് ഇക്കാലയളവില്‍ സ്വര്‍ണ വില ഉയര്‍ന്നത്.
വാര്‍ഷിക വരുമാനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഇതൊരു മികച്ച ആദായമാണ് എന്ന് പറയാനാകില്ല. ഇത് ഒറ്റപ്പെട്ട ഒരു നീണ്ട കാലയളവായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ''മറ്റൊരു ദശകത്തിലെ മങ്ങിയ പ്രകടനം നോക്കൂ. 1992 മുതല്‍ 2002 വരെ 10 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ വില 4334 രൂപയില്‍ നിന്ന് 4,990 രൂപ ആയി ആണ് ഉയര്‍ന്നത്. 1.5% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ താഴെയാണ് അത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 മുതല്‍ സ്വര്‍ണം ഇരട്ടിയാകാനുള്ള കാരണം അത്തരം ആസ്തികളുടെ സ്വഭാവം തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ''കാരണം അതിന് മുമ്പ് എട്ട് വര്‍ഷത്തേക്ക് സ്വര്‍ണ വില കഷ്ടിച്ച് മാത്രമേ മുന്നോട്ട് നീങ്ങിയിട്ടുള്ളൂ. കൊവിഡ്, യുദ്ധം, പണപ്പെരുപ്പ ഭയം, കേന്ദ്ര ബാങ്ക് വാങ്ങലുകള്‍ തുടങ്ങിയ മാക്രോ ഷോക്കുകളുടെ സംയോജനമാണ് വില കുത്തനെ ഉയര്‍ത്താന്‍ കാരണമായത്,' നിതേഷ് ചൂണ്ടിക്കാട്ടി.
ഓരോ തവണയും കുത്തനെ വില കൂടുന്നത് ഒരു വലിയ മന്ദതയ്ക്ക് ശേഷമാണ് എന്നും അദ്ദേഹം പറയുന്നു. ആ സന്ദര്‍ഭമാണ് നിക്ഷേപകര്‍ മനസില്‍ സൂക്ഷിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കരുത് എന്നല്ല താന്‍ പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യവല്‍ക്കരണത്തിന് സ്വര്‍ണം ഒരു മികച്ച ആസ്തി തന്നെയാണ്. അനിശ്ചിതമായ സമയങ്ങളില്‍ ഇത് ഒരു ഹെഡ്ജാണ്.
എന്നാല്‍ ഇത് ഇക്വിറ്റി പോലുള്ള സ്ഥിരതയുള്ള വളര്‍ച്ചാ എഞ്ചിനല്ല. തീര്‍ച്ചയായും ഇത് അപകട സാധ്യതയില്ലാത്തതുമല്ല, നിതേഷ് വ്യക്തമാക്കി. സ്വര്‍ണത്തെ ബഹുമാനത്തോടെയല്ല, യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് സമീപിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സമീപ കാല പക്ഷപാതത്താല്‍ സ്വാധീനിക്കപ്പെടരുത്. സ്വര്‍ണം പോലും അസ്ഥിരമാണ്. യാഥാര്‍ത്ഥ്യ ബോധമുള്ള വരുമാന പ്രതീക്ഷകള്‍ ഉണ്ടായിരിക്കുക എന്നതാണ് യുക്തി,' അദ്ദേഹം പറഞ്ഞു.
ദീര്‍ഘ കാല വീക്ഷണത്തോടെ, നിങ്ങളുടെ വിഹിതം 5 % മുതല്‍ 12 % വരെയായി പരിമിതപ്പെടുത്തണം എന്നും അദ്ദേഹം ഉപദേശിച്ചു. അതേസമയം, ഈ വര്‍ഷം 2 5% വില വര്‍ധനവ് ഉണ്ടായിരുന്നിട്ടും 2025 ലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യം 15 % കുറഞ്ഞുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. വാങ്ങലുകളുടെ ആകെ മൂല്യം 22 % ഉയര്‍ന്ന് 94,030 കോടി രൂപയിലെത്തി.
നിക്ഷേപകരുടെ വികാരം സജീവമായി തുടരുമ്പോള്‍, താങ്ങാനാവുന്ന വില ഇതിനകം തന്നെ സമ്മര്‍ദ്ദത്തിലായിരിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2025 - ല്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യം 700-800 ടണ്‍ ആയിരിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. 2025 ന്റെ തുടക്കം മുതല്‍ സ്വര്‍ണ വില വര്‍ധിക്കുകയാണ്. ഇതോടെ 10 ഗ്രാമിന് 1,00,000 രൂപ എന്ന നിരക്കിന് അടുത്തേക്കും സ്വര്‍ണ വില എത്തിയിരുന്നു.
'വിലക്കയറ്റം സ്വര്‍ണത്തിന്റെ വില്‍പനയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും അക്ഷയ തൃതീയയ്ക്കും വിവാഹ സീസണിനും മുന്നോടിയായി സ്വര്‍ണത്തിന്റെ നിലനില്‍ക്കുന്ന സാംസ്‌കാരിക പ്രാധാന്യം വാങ്ങല്‍ വികാരത്തെ പിന്തുണയ്ക്കുന്നത് തുടരുന്നു,' വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ സി ഇ ഒ സച്ചിന്‍ ജെയിന്‍ ത്രൈമാസ റിപ്പോര്‍ട്ടില്‍ പറഞ്ഞു. റെക്കോര്‍ഡ് വിലകള്‍ ഉപഭോക്താക്കളെ ചെറുതും ഭാരം കുറഞ്ഞതുമായ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
വില കുറയുമെന്ന് പ്രതീക്ഷിച്ച് ചിലര്‍ വാങ്ങലുകള്‍ മാറ്റിവച്ചു. ഇതൊക്കെയാണെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട ആവശ്യം അതിന്റെ അനിവാര്യ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ താരതമ്യേന സ്ഥിരതയുള്ളതായി തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ വിലനിലവാരം ചിലരെ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിച്ചേക്കാം എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇന്നലെ അക്ഷയ തൃതീയയില്‍ സ്വര്‍ണ വില്‍പനയില്‍ കേരളത്തില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
അതേസമയം സ്വര്‍ണത്തിന്റെ നിക്ഷേപ ആവശ്യം സ്ഥിരത പുലര്‍ത്തി. ഇതേ കാലയളവില്‍ 43.6 ടണ്ണില്‍ നിന്ന് 7% വര്‍ദ്ധിച്ച് 46.7 ടണ്ണായി. മാത്രമല്ല, സാമ്പത്തിക വിപണിയിലെ അനിശ്ചിതത്വത്തിനിടയില്‍, സുരക്ഷിത ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തിന്റെ പങ്ക് കൂടുതല്‍ പ്രകടമായി. സ്വര്‍ണക്കട്ടികള്‍ക്കും നാണയങ്ങള്‍ക്കുമുള്ള ആവശ്യകതയില്‍ കുത്തനെയുള്ള വര്‍ധനവിം ഇതാണ് പ്രതിഫലിക്കുന്നത്.
എന്നാല്‍ 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഭരണങ്ങളുടെ ആവശ്യം 25% കുറഞ്ഞ് 71.4 ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 95.5 ടണ്‍ ആയിരുന്നു ആഭരണങ്ങളുടെ ആവശ്യം. 2020 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവാണിത്. എന്നിരുന്നാലും മൂല്യം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3% കൂടുതലാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ സ്വര്‍ണ ഇറക്കുമതി 8% ഉയര്‍ന്ന് 167.4 ടണ്ണിലെത്തിയിരുന്നു.
അതേസമയം ഉപഭോക്താക്കള്‍ റെക്കോര്‍ഡ് വിലകള്‍ക്കിടയിലും സ്വര്‍ണം കൈവശം വച്ചതിനാല്‍ പുനരുപയോഗം 32% കുറഞ്ഞ് 26 ടണ്ണായി. ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ശരാശരി ത്രൈമാസ സ്വര്‍ണ്ണ വില പത്ത് ഗ്രാമിന് 79,633.4 രൂപ ആയിരുന്നു. 2024 ലെ ആദ്യ പാദത്തില്‍ 55,247.2 രൂപ ആയിരുന്നു ഇത്. 2025 ജനുവരി-മാര്‍ച്ച് പാദത്തില്‍ ആഗോള സ്വര്‍ണ ആവശ്യം 1% വര്‍ധിച്ച് 1,206 ടണ്ണായി. 2019 ന് ശേഷമുള്ള ആദ്യ പാദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.












Click it and Unblock the Notifications