സ്വർണം ഇപ്പോള്‍ വാങ്ങിയാല്‍ മണ്ടത്തരമാകുമോ? എന്താണ് വിലയില്‍ സംഭവിക്കാന്‍ പോകുന്നത്: പ്രവചനം
ദുബായ്: ആഴ്ചയുടെ മധ്യ ദിവസങ്ങളില്‍ നേരിയ ഇടിവ് കാട്ടിയ സ്വർണ്ണ വില ദുബായില്‍ വീണ്ടും കുതിക്കുന്നു. നേരത്തെ ഗ്രാമിന് 439 ദിർഹം ആയിരുന്ന 24 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 441 ദിർഹത്തിലേക്ക് എത്തി. 22 കാരറ്റിന്റെ വിലയിലേക്ക് വരികയാണെങ്കില്‍ ഇന്നലെ വൈകിട് 406.50 ദിർഹത്തിൽ നിന്ന വില ഇന്ന് രാവിലെയോടെ 408.25 ദിർഹമായി ഉയർന്നു.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ക്വാർട്ടർ പോയിന്റ് കുറച്ചെങ്കിലും വ്യാഴാഴ്ച സ്വർണവില താഴുകയായിരുന്നു. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 3,666 ഡോളറിലായിരുന്നു വ്യാഴാഴ്ച വ്യാപാരം. ഇവിടെ നിന്നാണ് വെള്ളിയാഴ്ച വില വീണ്ടും ഉയർന്നത്. എങ്കിലും ബുധനാഴ്ച ഉണ്ടായ എക്കാലത്തെയും ഉയർന്ന വിലയിൽ നിന്ന് ഏകദേശം 60 ഡോളർ കുറവാണ് ഇപ്പോഴത്തെ വ്യാപാരവില.

അതേസമയം തന്നെ ഈ വീക്കെന്‍ഡ് സ്വർണ്ണം വാങ്ങാൻ നല്ല സമയമാണെന്ന് വിദഗ്ധർ പറയുന്നു. ഈ വർഷം അവസാനത്തോടെ സ്വർണ വില 3900 ഡോളറിലേക്ക് എത്തുമെന്ന് പ്രവചനങ്ങൾ. ഇൻഫ്ലേഷൻ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഡിമാൻഡ് തുടങ്ങിയവയെല്ലാം വില വർധനവിന് കാരണമാകും. വില ഉയർന്ന് നിലക്കുകയാണെങ്കിലും യു എ ഇയിൽ ദുബായ് ഗോൾഡ് സൂക്ക് ഈ വർഷം 500 ടൺ വരെ വിൽപ്പന പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, യുയിലെ പ്രവാസി ഇന്ത്യക്കാർ, സ്വർണാഭരണങ്ങളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങൾ പുതുക്കണമെന്ന ആവശ്യവുമായി അടുത്തിടെ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ഇന്ത്യൻ വിമാനത്താവളങ്ങളിൽ സ്വർണം കൊണ്ടുവരുന്ന യാത്രക്കാർ നേരിടുന്ന സ്ഥിരമായ ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻകൈയെടുത്ത്, ഒരു വർഷത്തിലധികം വിദേശത്ത് താമസിക്കുന്ന എൻആർഐകൾക്ക് അനുവദനീയമായ സ്വർണാഭരണങ്ങളുടെ അളവിനെക്കുറിച്ച് കസ്റ്റംസ് ബാഗേജ് പ്രഖ്യാപന ചട്ടങ്ങളിൽ വ്യക്തത കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചു.
നിലവിലെ കസ്റ്റംസ് നിയമങ്ങൾ പ്രകാരം, എൻആർഐകൾക്ക് (12 മാസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കുന്നവർ) 20 ഗ്രാം (പുരുഷന്മാർ) അല്ലെങ്കിൽ 40 ഗ്രാം (സ്ത്രീകൾ) സ്വർണാഭരണങ്ങൾ 10% തീരുവയോടെ കൊണ്ടുവരാം. എന്നാൽ, ഈ പരിധി 2004-ലെ ചട്ടങ്ങളെ അടിസ്ഥാനമാക്കിയതാണ്, ഇപ്പോഴത്തെ സ്വർണ വില കണക്കിലെടുക്കുമ്പോൾ ഇത് പ്രായോഗികമല്ല.
യാത്രക്കാർ, പ്രത്യേകിച്ച് യു എ ഇയില്‍ നിന്നുള്ളവർ, വിമാനത്താവളങ്ങളിൽ (ദില്ലി, മുംബൈ, കൊച്ചി) കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനാവശ്യ പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും വിധേയകമാക്കുന്നു. ഈ സാഹചര്യത്തിലാണ് ചട്ടം തിരുത്തണമെന്ന് വ്യക്തമാക്കി പ്രവാസികള്‍ സർക്കാറിനെ സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications