സ്വർണം പൂർണമായി മറക്കണോ സാധാരണക്കാർ? അതോ ആ സന്തോഷം ഉടൻ ഉണ്ടാകുമോ? ഇനി സംഭവിക്കുക ഇത്...
സ്വർണവിലയിൽ എന്താണ് സംഭവിക്കുന്നതെന്ന അത്ഭുതത്തിലാണ് സാധാരണക്കാർ. നിന്ന നിൽപ്പിലാണ് പവന് വില ഉയരുന്നത്. ഇന്ന് രാജ്യത്ത് ആദ്യമായി 10 ഗ്രാം സ്വർണത്തിന് വില ഒരു ലക്ഷം തൊട്ടു. ഈ വർഷം അവസാനത്തോടെ ഇത്തരമൊരു വർധനവ് പ്രതീക്ഷിക്കാമെന്ന തരത്തിലുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്രപെട്ടെന്ന് അത് സംഭവിക്കുമെന്ന് സ്വർണപ്രേമികളാരും കരുതിക്കാണില്ല. എന്നാലും എന്ത് കൊണ്ടാണ് സ്വർണവില ഇങ്ങനെ കുതിച്ചിയുന്നത്? ഈ വില വർധനവിന് ഒരു സഡൻ ബ്രേക്ക് ഉണ്ടാകുമോ? സാമ്പത്തിക വിദഗ്ധർക്ക് പറയാനുള്ളത് ഇതാണ്
ഡോളർ ദുർബലമാകുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ സ്വീകാര്യത വർധിക്കും. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും വില വർധിക്കാൻ കാരണമാണ്. ആഗോളവിപണിയിലെ ഇത്തരം ചാഞ്ചാട്ടങ്ങൾ സ്വർണത്തിലേക്ക് നിക്ഷേപകരെ കൂടുതൽ അടുപ്പിക്കും.

ഡോളറിന്‌റെ മൂല്യം ഇടിയുന്നതോടെ സെൻട്രൽ ബാങ്കുകൾ പ്രത്യേകിച്ച് ഏഷ്യയിലെ സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. കഴിഞ്ഞ വർഷം 1,037 ടൺ സ്വർണം സ്വർണമായിരുന്നത്രേ ഇത്തരത്തിൽ കേന്ദ്രബാങ്കുകൾ വാങ്ങിയത്. പണപ്പെരുപ്പെത്ത കുറിച്ചുള്ള ആശങ്കകളും ഭൗമാരാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാമാണ് ഇതിന് കേന്ദ്രബാങ്കുകളെ പ്രേരിപ്പിക്കുന്നത്.
യുഎസിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നതും അതിനൊപ്പം പണപ്പെരുപ്പ ഭീഷണി നിലനൽക്കുന്നുണ്ടെന്നും അടുത്തിടെ യുഎസ് ഫെഡറൽ അധ്യക്ഷൻ ജെറോം പവൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതും സ്വർണത്തിന്റെ ആവശ്യകത ഉയർത്തുകയും വിലവർധനവിലേക്ക് നയിക്കുകയും ചെയ്തു. മാത്രമല്ല യുക്രൈൻ-റഷ്യ സംഘർഷം പോലുള്ള സാഹചര്യങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകരെ സ്വർണത്തിലേക്ക് അടുപ്പിച്ചു.
സാമ്പത്തിക മാന്ദ്യ ഭീഷണി ആഗോള വിപണിയെ സാരമായി ബാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്. മാന്ദ്യസാധ്യത 45 ശതമാനം വർധിച്ചുവെന്നാണ് അടുത്തിടെ ഗോൾഡ്മാൻ സാച്ച്സ് പ്രവചിച്ചത്. ഇതിനിടയിൽ യുഎസ് ട്രഷറികളിൽ വലിയ വിറ്റഴിക്കലും രേഖപ്പെടുത്തി. അതായത് നിക്ഷേപകരുടെ വിശ്വാസം വലിയ തോതിൽ നഷ്ടപ്പെട്ടുവെന്നാണ് ഇതിനെ വിലയിരുത്തുന്നത്. ഇതോടെ പലിശ നിപക്ക് കുറയുന്നുവെന്ന ഭീതിയും സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിച്ച, അതും വില വർധനവിലേക്ക് നയിച്ചു.
സ്വർണവില ഇനി കുറയുമോ?
സ്വർണത്തിന്റെ വില ഉയരാൻ കാരണമായ ഘടകങ്ങളെല്ലാം അതുപോലെ തന്നെ തുടരുന്നതിനാൽ അത്ര പെട്ടെന്നൊരു ഇടിവിന് സാധ്യത ഇല്ലെന്ന സൂചനയാണ് എച്ച്ഡിഎഫ്സി സെക്ര്യൂരിറ്റീസിലെ കറൻസി ആന്റ് കമോഡിറ്റി തലവൻ അനൂജ് ഗുപ്ത നൽകുന്നത്. അതേസമയം വില ഏത് നിമിഷ കുറഞ്ഞാലും സ്വർണം വാങ്ങാനുള്ള അവസരമായി അതിനെ കാണണമെന്നും അനൂജ് ഗുപ്ത പറഞ്ഞു.
ഗോൾമാനൻ സാച്ച്സ് ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 3700 ഡോളർ വരെ എത്താനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഒരുപക്ഷെ 4500 ഡോളർ വരെ എത്തിയേക്കുമെന്നും പ്രവചിക്കുന്നു. അതുകൊണ്ട് തന്നെ സ്വർണവില കുറയുകയെന്നത് അടുത്തകാലത്തൊന്നും സാധ്യമാകുന്ന കാര്യമല്ലെന്ന് അനൂജിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
10 ഗ്രാമിന് 1 ലക്ഷം എന്നത് അധികനാൾ തുടരുമോയെന്ന ചോദ്യത്തിന് മോത്തിലാൽ ഓസ്വാളിലെ സീനിയർ വൈസ് പ്രസിഡന്റും കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച് മേധാവിയുമായ നവനീത് ദമാനി പറയുന്നത് ഇങ്ങനെ-' വ്യാപാര യുദ്ധവും പണപ്പെരുപ്പ മാന്ദ്യ ഭീഷണികളും കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതുമെല്ലാം സ്വർണത്തിന്റെ വില വീണ്ടും വീണ്ടും ഉയരാൻ കാരണമാകുകയേ ഉള്ളൂ. എന്നാൽ സ്വർണം സുരക്ഷിത നിക്ഷേപമാണെന്ന് സ്വർണനിക്ഷേപകർ മറക്കരപത്. വില അൽപമൊന്ന് കുറഞ്ഞാലും മടിച്ച് നിൽക്കാതെ സ്വർണം വാങ്ങണം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications