Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഗ്രാം സ്വര്‍ണത്തിന് 12000! സ്വര്‍ണത്തെ ഇനി പിടിച്ചാല്‍ കിട്ടില്ല, 2025 അവസാനിക്കുമ്പോഴേക്ക് വില ഇത്രയാകും

സ്വര്‍ണ വിലയില്‍ ഈ വര്‍ഷം അസാധാരണമായ കുതിച്ചുചാട്ടം പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍. അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വേഗത്തിലാണ് സ്വര്‍ണം കുതിച്ച് കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അടക്കം അനുദിനം സ്വര്‍ണം പുതിയ റെക്കോഡുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 2025 കഴിയുമ്പോഴോക്കും സ്വര്‍ണ വില കൈയെത്താ ദൂരത്ത് എത്തും എന്നാണ് പ്രവചനം.

ന്യൂയോര്‍ക്കില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 3065.09 ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. അതേസമയം ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണ വില 10 ഗ്രാമിന് 90,450 രൂപ ആയി ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 82,910 എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. അധികം വൈകാതെ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4000 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തും എന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Gold Price

ഒരു ഔണ്‍സ് എന്നാല്‍ 28 ഗ്രാമിന് തുല്യമാണ്. ഒൗണ്‍സിന് 4000 ഡോളര്‍ ആയാല്‍ ഇന്ത്യയില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 12000 രൂപയെങ്കിലും ചെലവാകും. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 8310 രൂപയാണ് വില. ഡബിള്‍ലൈന്‍ ആണ് സ്വര്‍ണം ഔണ്‍സിന് 4,000 ഡോളര്‍ ആയി ഉയരുമെന്ന് പ്രവചിക്കുന്നത്. അതേസമയം മറ്റ് വിപണി വിദഗ്ധര്‍ 4000 ഡോളര്‍ എന്ന മാന്ത്രിക സംഖ്യ പ്രവചിക്കുന്നില്ലെങ്കിലും വില വര്‍ധന ശരിവെക്കുന്നുണ്ട്.

'സാമ്പത്തിക വളര്‍ച്ച മയപ്പെട്ടേക്കാവുന്ന സമയത്ത് പണപ്പെരുപ്പം ഉയരുമെന്ന് ഫെഡ് പ്രതീക്ഷിക്കുന്നു. കൂടാതെ, ട്രംപിന്റെ തുടര്‍ച്ചയായ താരിഫ് ഭീഷണികള്‍ വളര്‍ച്ചയെ മന്ദീഭവിപ്പിച്ചേക്കാം. ഈ പശ്ചാത്തലത്തില്‍, പുതിയ നിലവാരത്തിലേക്ക് ഉയരാനുള്ള സാധ്യതയുള്ള സ്വര്‍ണം ഇപ്പോഴും ഒരു ബുള്ളിഷ് ഘട്ടത്തിലാണ്. ആഗോളതലത്തില്‍ സ്വര്‍ണ്ണം ഔണ്‍സിന് 3,100 ഡോളറിലും ആഭ്യന്തരമായി 10 ഗ്രാമിന് 91,000 രൂപയിലും എത്തും,' കാമ ജ്വല്ലറിയുടെ എംഡി കോളിന്‍ ഷാ അഭിപ്രായപ്പെട്ടു.

ബാങ്ക് ഓഫ് അമേരിക്ക ഔണ്‍സിന് 3000 ഡോളറില്‍ നിലനില്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്സും ബിഎന്‍പി പാരിബയും സ്വര്‍ണം ഔണ്‍സിന് 3,100 ഡോളറിലെത്തുമെന്ന് പ്രവചിക്കുന്നു. മൂന്ന് മാസത്തിനുള്ളില്‍ സ്വര്‍ണ വില ഔണ്‍സിന് 3,100 ഡോളറിലും ആറ് മാസത്തിനുള്ളില്‍ ഔണ്‍സിന് 3,200 ഡോളറിലും എത്തുമെന്ന് എഎന്‍ഇസഡിന്റെ പ്രവചനം.

യുബിഎസും സിറ്റിയും സ്വര്‍ണ്ണം ഔണ്‍സിന് 3200 ഡോളറിലെത്തും എന്നാണ് പ്രവചിക്കുന്നത്. ഡിവെയര്‍ ഗ്രൂപ്പും സാക്സോബാങ്കും 2025 ലെ രണ്ടാം പാദത്തോടെ സ്വര്‍ണ്ണം 3,300 ഡോളറിലെത്തുമെന്നാണ് പറയുന്നത്. അതേസമയം മക്വാരി സ്വര്‍ണം ഔണ്‍സിന് 3,500 ഡോളറില്‍ എത്തിയേക്കും എന്നാണ് പ്രവചിക്കുന്നത്. ഫെഡറല്‍ നിരക്ക് കുറയ്ക്കലും നിലവിലുള്ള മാക്രോ ഇക്കണോമിക് അനിശ്ചിതത്വവും സ്വര്‍ണ്ണ വിലയിലെ കുതിപ്പിന് കാരണമാകുന്നു.

ഒന്നിലധികം ആഗോള ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നതിനാല്‍, നിക്ഷേപകര്‍ക്ക് ബുള്ളിയന്‍ വിപണിയില്‍ കൂടുതല്‍ വിലയിലെ ചാഞ്ചാട്ടം പ്രതീക്ഷിക്കാം എന്നാണ് മേത്ത ഇക്വിറ്റീസിലെ കമ്മോഡിറ്റീസ് വൈസ് പ്രസിഡന്റ് രാഹുല്‍ കലാന്‍ത്രി അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+