Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം സൂക്ഷിക്കുന്നതില്‍ ഇന്ത്യ തന്നെ കേമന്‍; അമേരിക്ക പോലും അടുത്തുവരില്ല, ഞെട്ടിക്കും ഈ കണക്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശമുള്ളവര്‍ കരുത്തരാകുന്ന കാലമാണിത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അളക്കുന്നത് അവരുടെ കൈവശം എത്രത്തോളം സ്വര്‍ണ സൂക്ഷിപ്പുണ്ട് എന്ന് നോക്കിയാണ്. വേഗത്തില്‍ പണമാക്കി മാറ്റാന്‍ പറ്റുന്ന ലോഹം എന്ന നിലയിലും കൂടുതല്‍ ആവശ്യക്കാരുള്ള വസ്തു എന്ന നിലയിലും നാള്‍ക്കുനാള്‍ സ്വര്‍ണവില ഉയരുമ്പോഴാണ് സാമ്പത്തിക മാനദണ്ഡം മാറുന്നത്.

സമീപകാലം വരെ ഡോളര്‍ സംഭരിച്ചു വയ്ക്കുക എന്നതായിരുന്നു സാമ്പത്തിക കരുത്തിന്റെ അടയാളം. കൂടുതല്‍ ഡോളര്‍ കൈവശമുള്ള രാജ്യം കൂടുതല്‍ കരുത്തരായിരിക്കും. ഇതിന് കാരണം, ലോകത്തെ വ്യാപാരം മൊത്തം നടന്നിരുന്നത് ഡോളറിലായിരുന്നു. സമീപകാലത്ത് പ്രാദേശിക കറന്‍സികളിലും വ്യാപാരം നടക്കുകയാണ്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ രൂപയില്‍ വ്യാപാരം നടത്തവെ ഡോളറിന് പകരം സ്വര്‍ണം കരുത്തിന്റെ പ്രതീകമാകുകയാണ്.

gold reserve in india-

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം സംഭരിച്ചുവച്ചിട്ടുള്ള രാജ്യം അമേരിക്കയാണ് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 8133 ടണ്‍ സ്വര്‍ണമാണ് അമേരിക്ക സൂക്ഷിക്കുന്നത്. അമേരിക്ക ലോക സാമ്പത്തിക ശക്തിയായി നിലനില്‍ക്കുന്നതില്‍ പ്രധാന ഘടകവും ഇതുതന്നെ. രണ്ടാംസ്ഥാനത്തുള്ളത് യൂറോപ്യന്‍ രാജ്യമായ ജര്‍മനിയാണ്. 3351 ടണ്‍ സ്വര്‍ണം ജര്‍മനിയിലുണ്ട്.

2451 ടണ്‍ സ്വര്‍ണ സംഭരണ ശേഷിയുള്ള ഇറ്റലിയാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സ്വര്‍ണത്തില്‍ ഇറ്റലി കൈവച്ചിട്ടില്ല. കടുത്ത പ്രതിസന്ധിയിലേക്ക് പോകാതെ ഇറ്റലിയെ തടഞ്ഞു നിര്‍ത്തുന്നതും ഇവരുടെ കൈവശമുള്ള സ്വര്‍ണ ശേഖരമാണ്. 2452 ടണ്‍ സ്വര്‍ണം സൂക്ഷിക്കുന്ന ഫ്രാന്‍സ് ആണ് ഇക്കാര്യത്തില്‍ നാലാം സ്ഥാനത്ത്. യൂറോപ്പിലെ ഏറ്റവും ശക്തമായ രാജ്യവും ഫ്രാന്‍സ് തന്നെ.

റഷ്യയുടെ കൈവശം 2333 ടണ്‍ സ്വര്‍ണമാണുഎള്ളത്. അമേരിക്കയും യൂറോപ്പും ഉപരോധം ചുമത്തിയിട്ടും റഷ്യയെ സാമ്പത്തികമായി ഒതുക്കാന്‍ സാധിക്കാത്തത് ഈ സ്വര്‍ണ സംഭരണം കാരണമാണ്. മാത്രമല്ല, സ്വര്‍ണം കൂടുതല്‍ സംഭരിക്കാന്‍ റഷ്യ ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. റഷ്യയുടെ കറന്‍സിയായ റൂബിളിന്റെ മൂല്യം പൂര്‍ണമായും തകരാതെ നില്‍ക്കുന്നതും സ്വര്‍ണത്തിന്റെ കരുത്തിലാണ്.

ഇന്ത്യയിലെ സ്വകാര്യ സ്വര്‍ണം

2292 ടണ്‍ സ്വര്‍ണമാണ് ചൈനയുടെ കൈവശമുള്ളത്. രാജ്യാന്തര വിനിമയ വിപണിയില്‍ യുവാന്റെ കരുത്തിന് കാരണം ഇതുതന്നെയാണ്. ഡോളര്‍ ഒഴിവാക്കി പല രാജ്യങ്ങളുമായും യുവാനില്‍ വ്യാപാര ഇടപാട് നടത്തുന്ന രാജ്യം കൂടിയാണ് ചൈന. സ്വിറ്റ്‌സര്‍ലാന്റിന്റെ കൈവശമുള്ള സ്വര്‍ണ ശേഖരം 1040 ടണ്‍ ആണ്. സ്വിസ് ഫ്രാങ്ക് കരുത്തോടെ നില്‍ക്കുന്നതിന് കാരണവും ഇതുതന്നെ.

ഇന്ത്യയുടെ കൈവശമുള്ളത് 880 ടണ്‍ സ്വര്‍ണമാണ്. ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ സ്വദേശത്തും വിദേശത്തുമായിട്ടാണ് ഇത് സൂക്ഷിക്കുന്നത്. അതേസമയം, ഇതിന്റെ എത്രയോ ഇരട്ടി സ്വര്‍ണം ഇന്ത്യയിലെ വീടുകളിലും ആരാധനാലയങ്ങളിലുമുണ്ട് എന്നാണ് കരുതുന്നത്. സ്വകാര്യമായി രാജ്യത്ത് 25000 ടണ്ണിലധികം സ്വര്‍ണമുണ്ട് എന്ന് കണക്കാക്കുന്നു. ഈ കണക്ക് നോക്കിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന രാജ്യം ഇന്ത്യയായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+