Get Updates
Get notified of breaking news, exclusive insights, and must-see stories!

കടത്തിയത് 16 കിലോ സ്വർണം: മലയാളിയായ ജ്വല്ലറി ഉടമയും മകനും അറസ്റ്റില്‍, വില്‍പ്പന ഈ ജ്വല്ലറിയില്‍

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വർണക്കള്ളക്കടത്ത് പിടികൂടിയ സംഭവത്തില്‍ മലയാളികള്‍ പിടിയില്‍. യു എ ഇയില്‍ നിന്നും കടത്തുകയായിരുന്ന 16 കിലോ സ്വർണമായിരുന്നു എപ്രില്‍ 24 ന് പിടികൂടിയത്. സുഡാനിൽനിന്നുള്ള 18 പേരേയും അന്ന് പ്രത്യേക സംഘം പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി ശരീത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താന്‍ ശ്രമിച്ചത്.

ആകെ 16.36 കിലോയുടെ സ്വർണമാണ് അന്ന് പിടികൂടിയത്. യു എ ഇയില്‍ നിന്നും വിവിധി വിമാനങ്ങളിലായിരുന്നു സംഘം എത്തിയത്. വലിയ തോതില്‍ സ്വർണം കടത്തുന്നതിനെക്കുറിച്ച് റവന്യൂ ഇന്റലിജൻസ് അധികൃതർക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി സ്വർണം പിടികൂടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 gold

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളെ തുടർന്നാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടായത്. സുഹെയ്ൽ പൂനാവാല, യൂനൂസ് ഷെയ്ഖ്, ഗോവിന്ദ് രാജ്പുത്ത്, മുഹമ്മദ് ആലം, മുഹമ്മദ് ഉസ്മാൻ എന്നിവരായിരുന്നു ആദ്യം പിടിയിലായത്. വീണ്ടും നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് മലയാളികളും ജ്വല്ലറി ഉടമകളുമായ പിതാവും മകനും അറസ്റ്റിലായത്.

ദുബായിൽ ജൂവലറി നടത്തുന്ന മുഹമ്മദാലി, മകൻ ഷബീബ് അലി എന്നിവരെയാണ് റവന്യൂ ഇന്റിലിജൻസ് ഡയറക്ടറേറ്റ് പിടികൂടിയിരിക്കുന്നത്. സ്വർണക്കള്ളക്കടത്ത് റാക്കറ്റിന്റെ ഭാഗമാണ് ഇവരെല്ലാമെന്ന് റവന്യൂ ഇന്റലിജൻസ് അധികൃതർ പറയുന്നു. മുബൈ സാവേരി ബസാറില്‍ ജ്വല്ലറി നടത്തുന്നയാളാണ് ഗോവിന്ദ് രാജ്പുത്ത്. കള്ളക്കടത്ത് സ്വർണം വാങ്ങുന്നത് രാജ്പുത്താണെന്നും റവന്യൂ ഇന്റിലിജൻസ് അധികൃതർ പറഞ്ഞു.

exercises: ശരീര ഭാരം കുറയാന്‍ മാത്രമല്ല എയ്റോബിക് വ്യായാമം: നേട്ടങ്ങള്‍ ഒട്ടനവധി

രാജ്പുത്തിന്റെ ജ്വല്ലറിയില്‍ പൊലീസ് റെയിഡ് നടത്തുകയും 85 ലക്ഷത്തോളം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതേസമയം, വിദേശത്ത് നിന്നും സ്വർണം കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ 11 പേരെ കഴിഞ്ഞ ദിവസവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. യാത്രക്കാർക്ക് പുറമെ വിമാനത്താവളത്തിലെ ജീവനക്കാരും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാരും പിടിയിലായിട്ടുണ്ട്.

സ്വർണക്കടത്തിനായി ഒരു സംഘം വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്റലിജൻസ് അധികൃതർ കഴിഞ്ഞ കുറച്ച് ദിവസമായി മുംബൈ വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു. ചില വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെയും ഡ്യൂട്ടി ഫ്രീ ഷോപ്പിലെയും ഭക്ഷണശാലയിലെയും ജീവനക്കാരെയും ചോദ്യം ചെയ്ത് കടത്ത് കണ്ടെത്തുകയായിരുന്നു. ഏകദേശം 2.1 കോടി രൂപ വില വരുന്ന 3.5 കിലോ സ്വർണമാണ് പിടികൂടിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+