കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തിന് പുത്തന്‍ രീതികള്‍... കണ്ട് നോക്കൂ

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഓരോ ദിവസവും വിമാനത്താവളങ്ങളില്‍ നിന്ന് വരുന്നത് സ്വര്‍ണക്കടത്ത് പിടിച്ച വാര്‍ത്തകളാണ്. മുഖ്യ പ്രതി പിടിയില്‍ എന്ന് ഇടക്കിടെ വാര്‍ത്തകള്‍വരുമെങ്കിലും സ്വര്‍ണക്കടത്ത് തുടര്‍ന്ന് കൊണ്ടേ ഇരിയ്ക്കുകയാണ്.

പഴയ കാലം അല്ല ഇപ്പോള്‍. അതുകൊണ്ട് തന്നെ ഓരോ ദിവസവും നൂതന വിദ്യകളാണ് സ്വര്‍ണക്കടത്തിനായി കള്ളക്കടത്തുകാര്‍ ഉപയോഗിയ്ക്കുന്നത്. പിടിയിലാകുന്ന പലപ്പോഴും 'വാഹകര്‍' മാത്രം ആയിരിയ്ക്കും.

കൊറിയര്‍ വഴി

കൊറിയര്‍ വഴി

വാഹകരെ എളുപ്പത്തില്‍ പിടികൂടുന്നതിനാല്‍ പുത്തന്‍ രീതിയാണ് ഇപ്പോള്‍ അവലംബിയ്ക്കുന്നത്. കൊറിയര്‍ വഴി സ്വര്‍ണക്കടത്ത്.

ടോര്‍ച്ചിലെ ബാറ്ററി

ടോര്‍ച്ചിലെ ബാറ്ററി

കൊറിയര്‍ വഴി പാഴ്‌സലായി അയച്ചതാണ് ചോര്‍ച്ച്. തുറന്ന് നോക്കിയപ്പോള്‍ ബാറ്ററിയുണ്ട്. നല്ല സ്വര്‍ണ ബാറ്ററി.

റേഡിയോ

റേഡിയോ

വിദേശത്ത് നിന്ന് ഒരു റേഡിയോ കൊണ്ടുവന്നാല്‍ ആരും സംശയിക്കില്ല. എന്നാല്‍ റേഡിയോയുടെ അകത്തുളള കപ്പാസിറ്റര്‍ സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയതാണെങ്കിലോ...!

സിഡി

സിഡി

വിദേശത്ത് നിന്ന് വരുന്നവര്‍ സിഡികളും ഡിവിഡികളും കൊണ്ടുവരുന്നത് പതിവാണ്. എന്നാല്‍ ഈ ഡിസ്‌കുകളൊക്കെ സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയതാണെങ്കിലോ

 ബ്ലേയ്ഡ്

ബ്ലേയ്ഡ്

ഷേവ് ചെയ്യാനുപോഗിക്കുന്ന ബ്ലേയ്ഡ് വരെ സ്വര്‍ണത്തിലാക്കി കടത്തു നടത്തുന്നവര്‍ അടുത്ത കാലത്ത് ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്. കൊറിയര്‍ അയച്ചതായിരുന്നു ഇത്.

മലദ്വാരം വഴിയും

മലദ്വാരം വഴിയും

മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തി പിടിയിലായ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് തന്നെ വന്നിട്ടുണ്ട്.

നേപ്പാള്‍ വഴി

നേപ്പാള്‍ വഴി

ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ അത്ര സുരക്ഷിതമല്ലെന്ന് കണ്ടതോടെ കള്ളക്കടത്തുകാര്‍ നേപ്പാള്‍ വഴി റോഡ് മാര്‍ഗ്ഗം സ്വര്‍ണം കടത്താന്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂവായിരം കിലോ സ്വര്‍ണം

മൂവായിരം കിലോ സ്വര്‍ണം

കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്തെ വിവധ വിമാനത്താവളങ്ങളില്‍ നിന്നായി മൂവായിരം കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ട്.

1200 കോടി

1200 കോടി

കഴിഞ്ഞ വര്‍ഷം 1,200 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണമാണ് രാജ്യത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്.

English summary
Smugglers find unique ways to send in their goods into the Indian market. A recent case in which a torch was sent to India by a courier has opened up the Pandora's box. When the officials opened up the torch as they were suspicious about it, they found that it had batteries made out of gold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X