Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണം വെളുപ്പിക്കുന്നതില്‍ വിദഗ്ധര്‍ ഹൈദരാബാദുകാരോ! വെളുപ്പിച്ച് വെളുപ്പിച്ച് എങ്ങോട്ടേക്കാ?

നോട്ട് നിരോധനത്തിനു പിന്നാലെ നിരോധിച്ച നോട്ടുകള്‍ക്ക് പകരമായി ഹൈദരാബാദില്‍ എത്തിയത് 27,00 കോടി വില വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകളാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

ഹൈദരാബാദ് : നോട്ട് നിരോധനത്തിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചില വെളിപ്പെടുത്തലുകള്‍ കേട്ടാല്‍ ഞെട്ടും. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ വിദഗ്ദര്‍ ഹൈദരാബാദുകാരാണെന്നാണ് പുതിയ വിവരങ്ങള്‍.

നോട്ട് നിരോധനത്തിനു പിന്നാലെ നിരോധിച്ച നോട്ടുകള്‍ക്ക് പകരമായി ഹൈദരാബാദില്‍ എത്തിയത് 27,00 കോടി വില വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകളാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. നവംബര്‍ 8നും 30 ഇടയ്ക്ക് മാത്രം ഹൈദരാബാദില്‍ ഇറക്കുമതി ചെയ്തിരിക്കുന്നത് 8000 കിലോ സ്വര്‍ണമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കോടിക്കണക്കിന് രൂപ

കോടിക്കണക്കിന് രൂപ

സ്വര്‍ണ നിക്ഷേപത്തിന്റെ രൂപത്തിലാണ് ഹൈദരാബാദില്‍ കള്ളപ്പണം വെളുപ്പിക്കുന്നത്. ഇത് ഹൈദരാബാദില്‍ വ്യാപകമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ വെളുപ്പിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ 27,00 കോടി രൂപയുടെ സ്വര്‍മ ബിസ്‌ക്കറ്റാണ് ഹൈദരാബാദിലേക്ക് എത്തിയിരിക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു.

പഴയ കാശിന്

പഴയ കാശിന്

ഹൈദരാബാദിലെ ജ്വല്ലറിക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ വന്‍തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതെന്നും ഈ സ്വര്‍ണം വിറ്റുപോയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു. ഡിസംബര്‍ 1നും പത്തിനും ഇടയില്‍ 1500 കിലോ സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

 പരിശോധന ശക്തമാക്കും

പരിശോധന ശക്തമാക്കും

നിരോധിച്ച നോട്ട് ജ്വല്ലറികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നിയമലംഘനമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു.

 തെളിവുണ്ട്

തെളിവുണ്ട്

ഹൈദരാബാദിലെ മുസാദിലാല്‍ ജ്വല്ലറിയില്‍ നടന്ന സ്വര്‍ണ വില്‍പ്പനയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു. കള്ളക്കളി നടന്നിട്ടുണ്ടെന്ന് തന്നെയാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. അഡ്വാന്‍സ് പേമെന്റിന്റെ മറവിലാണ് സ്വര്‍ണം വിറ്റിരിക്കുന്നതെന്നാണ് വിവരം.

 5200 ഉപഭോക്താക്കള്‍

5200 ഉപഭോക്താക്കള്‍

നവംബര്‍ എട്ട്, ഒമ്പത് അര്‍ധ രാത്രികളില്‍ 100 കോടി സ്വര്‍ണമാണ് ഇവര്‍ വിറ്റഴിച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. 5200 പേര്‍ക്കാണ് സ്വര്‍ണം വിറ്റിരിക്കുന്നത്.

 തിരക്കോട് തിരക്ക്

തിരക്കോട് തിരക്ക്

നോട്ട് നിരോധനം വന്നതിനു തൊട്ടു പിന്നാലെ ഈ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ്. കൂടുതല്‍ അന്വേഷണത്തില്‍ ഇവര്‍ നവംബറില്‍ മാത്രം 8000 കിലോ സ്വര്‍ണം ഇറക്കുമതി ചെയ്‌തെന്നും വ്യക്തമായി.

 കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രം

കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രം

കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ കേന്ദ്രമായി ഹൈദരാബാദ് മാറുകയാണെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സൂക്ഷ്മ പരിശോധന നടത്തിവരികയാണ്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടും അനധികൃതമായി പുതിയ നോട്ടുകള്‍ കൈവശം വച്ചതുമായി ബന്ധപ്പെട്ടും നിരവധി കേസുകളാണ് ഹൈദരാബാദില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+