വീണ്ടും ഗൂഗിളിന്റെ കൂട്ടപ്പിരിച്ചുവിടല്‍, ഇന്ത്യയില്‍ നിന്ന് 450 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും
യുഎസ്സില്‍ ആരംഭിച്ചത് പോലെ ഇന്ത്യയിലും മെയില്‍ വഴിയാണ് പുറത്താക്കല്‍ അറിയിച്ചിരിക്കുന്നത്. കൂട്ടപ്പുറത്താക്കലിനെ കുറിച്ച് ഗൂഗിള്‍ ഇന്ത്യയിലെ ജീവനക്കാര്‍ ലിങ്ക്ഡിനില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്

ദില്ലി: ഗൂഗിളില്‍ നിന്ന് വീണ്ടും കൂട്ടപ്പുറത്താക്കല്‍. ഇന്ത്യയില്‍ നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവിടങ്ങളില്‍ നിന്നെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കൂട്ടപ്പിരിച്ചുവിടലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്.
ടെക് മേഖലയിലെ പ്രതിസന്ധി എല്ലാവരെയും ബാധിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കും ഇത് ബാധിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് 450 മുതല്‍ 480 ജീവനക്കാരെ വരെ ഗൂഗിള്‍ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാത്രിയോടെയാണ് പെട്ടെന്നുള്ള പിരിച്ചുവിടല്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് നേരത്തെ തന്നെ ഗൂഗിള്‍ അറിയിച്ചിരുന്നു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

പെര്‍ഫോമന്‍സില്‍ പിന്നോക്കം നിന്നവരെയും, ഡയറക്ട് ടീം മാനേജര്‍മാരില്ലാത്തവരെയുമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്. ഹൈദരാബാദിലും, ബെംഗളൂരുവിലുമായി ജോലി ചെയ്യുന്ന ലെവല്‍ ഫോര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സ്, ബാക്കന്‍ഡ് ഡെവലപ്പര്‍, ക്ലൗഡ് എഞ്ചിനീയര്‍മാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റര്‍മാര്‍ എന്നിവര്‍ക്കാണ് ജോലി നഷ്ടമാവുക.
യുഎസ്സില്‍ ആരംഭിച്ചത് പോലെ ഇന്ത്യയിലും മെയില്‍ വഴിയാണ് പുറത്താക്കല്‍ അറിയിച്ചിരിക്കുന്നത്. കൂട്ടപ്പുറത്താക്കലിനെ കുറിച്ച് ഗൂഗിള്‍ ഇന്ത്യയിലെ ജീവനക്കാര്‍ ലിങ്ക്ഡിനില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ ഗൂഗിളിന്റെ അക്കൗണ്ട് മാനേജറായ കമല്‍ ദാവെയ്ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇയാള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയിലെ ആളുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. പ്രോഗ്രാം മാനേജറായ സപ്തക മൊഹന്തയും ജോലി നഷ്ടമായതായി അറിയിച്ചു.
ഒരുപാട് നല്ല സഹപ്രവര്‍ത്തകരെയാണ് തനിക്ക് നഷ്ടമാകുന്നതെന്ന് മൊഹന്ത പറഞ്ഞു. ജനുവരിയില്‍ ഗൂഗിള്‍ 12000 ജീവനക്കാരെ പുറത്താക്കുമെന്ന് അറിയിച്ചിരുന്നു.
ഇങ്ങനെയൊരു അവസ്ഥ വന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും സുന്ദര്‍ പിച്ചൈ പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ പിരിച്ചുവിടല്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പിച്ചൈ അറിയിച്ചിരുന്നു.












Click it and Unblock the Notifications