Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഎന്‍ജിസിയുടെ പ്രകൃതിവാതകം ഊറ്റിയെടുത്ത റിലയന്‍സിന് 10,000 കോടി രൂപ പിഴ

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്നും 1.55 ബില്യന്‍ യുഎസ് ഡോളര്‍ ഈടാക്കാനാണ് വിധി.

ദില്ലി: ബംഗാള്‍ ഉള്‍ക്കടലിലെ കൃഷ്ണ ഗോദാവരി തടത്തിലെ (കെജി ബേസിന്‍) ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) ഉടമസ്ഥതയിലുള്ള എണ്ണപ്പാടത്തുനിന്ന് പ്രകൃതിവാതകം ഊറ്റിയെടുത്ത റിലയന്‍സിന് 10,000 കോടി രൂപ പിഴ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്നും 1.55 ബില്യന്‍ യുഎസ് ഡോളര്‍ ഈടാക്കാനാണ് വിധി.

2009 ഏപ്രില്‍ ഒന്നിനും 2016 മാര്‍ച്ച് 31നും ഇടയിലായി എഴുവര്‍ഷത്തിനിടെ 11 ബില്യന്‍ ക്യൂബിക് മീറ്റര്‍ പ്രകൃതിവാതകമാണ് റിലയന്‍സ് ഒഎന്‍ജിസി എണ്ണപ്പാടങ്ങളില്‍നിന്ന് ചോര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജസ്റ്റിസ് എ.പി. ഷാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്.

reliance-industries

പിഴ ഒഴിവാക്കാന്‍ റിലയന്‍സ് കേന്ദ്ര സര്‍ക്കാരില്‍ പിടമുറുക്കിയതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് തടഞ്ഞിട്ടുമുണ്ട്. നിലവില്‍ പിഴ ഒടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി നല്‍കാന്‍ റിലയന്‍സിന് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അതേസമയം, ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തായതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 1.6 ശതമാനം ഇടിവ് സംഭവിച്ചു. സര്‍ക്കാരിന്റെ പ്രൊജക്റ്റുകള്‍ക്ക് റിലയന്‍സ് വന്‍തോതില്‍ തട്ടിപ്പു നടത്തുന്നതായി നേരത്തെയും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരില്‍ മുകേഷ് അംബാനിക്കുള്ള പിടിപാട് അന്വേഷണങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് പതിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+