ആര്‍ബിഐ-കേന്ദ്ര സര്‍ക്കാര്‍ പോര്; സെക്ഷന്‍ 7 നടപ്പാക്കാന്‍ നീക്കം, സൂചന നല്‍കി കേന്ദ്രം
ദില്ലി: റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സംഭവത്തില്‍ വിശദീകരണമായി ഇറക്കിയ പ്രസ്താവനയിലാണ്, 'പൊതുതാല്‍പ്പര്യം' മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്ന് വിശദമാക്കിയത്.

പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി റിസര്‍വ് ബാങ്കിന്റെ നടപടികളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ആര്‍ബിഐ നിയമമാണ് ഏഴാം വകുപ്പ്. ഈ വകുപ്പ് നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങിയതാണ് ആര്‍ബിഐ ഗവര്‍ണറുടെ അതൃപ്തിക്ക് കാരണം.
പൊതുതാല്‍പ്പര്യം മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചയാണ് കേന്ദ്രം നടത്തുന്നതെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഈ നിയമം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാത്തതാണ്. എന്നാല്‍ ആര്‍ബിഐയുമായി നടത്തിയ ചര്‍ച്ച ഇടക്കിടെ പതിവുള്ളതാണെന്നും അതില്‍ പ്രത്യേകിച്ചൊന്നും കാണേണ്ടതില്ലെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആവശ്യം കണക്കിലെടുത്തുള്ള ചര്‍ച്ചയാണ് നടക്കുന്നത്. അത് പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ചില ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ട് കത്തുകള്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് അയച്ചുവെന്നായിരുന്നു നേരത്തെയുള്ള വിവരം. ആര്‍ട്ടിക്കിള്‍ 7 കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാന്‍ ഒരുങ്ങിയെന്നും വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തുവന്നത്. റിസര്‍വ് ബാങ്കിന്റെ സ്വയം ഭരണത്തില്‍ കൈകടത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കൂടിയാലോചന പുതിയ കാര്യമല്ലെന്നും മന്ത്രാലയം പ്രസ്താവിച്ചു.












Click it and Unblock the Notifications