Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത, ഇനി എട്ടുമാസം പ്രസവാവധി എടുക്കാം

ദില്ലി: വനിതാ ജീവനക്കാര്‍ക്ക് ഇനി പ്രസവാവധി എട്ടുമാസം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള നിര്‍ദ്ദേശം കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു സമര്‍പ്പിച്ചു. നിലവില്‍ 180 ദിവസമാണ് പ്രസവാവധി വനിതാ ജീവനക്കാര്‍ക്ക് നല്‍കുന്നത്, അതായത് ആറു മാസം.

ഇനിമുതല്‍ പ്രസവാവധി രണ്ടു മാസമാക്കണമെന്നാണ് ആവശ്യം. പ്രസവത്തിനുമുന്‍പ് ഒരു മാസവും പ്രസവത്തിനുശേഷം ഏഴുമാസവും ഇനി എടുക്കാം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഈ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിച്ചെന്നാണ് സൂചന. തുടര്‍ന്ന് നിര്‍ദ്ദേശം ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ചു.

pregnant

ഇതേക്കുറിച്ച് വിശദമായി ചര്‍ച്ച നടത്താന്‍ സെക്രട്ടറിമാരുടെ ഉപസമിതിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അന്തിമതീരുമാനം എടുക്കുന്നതാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, മറ്റു സ്ഥാപനങ്ങളിലും ഈ നിര്‍ദ്ദേശം നടപ്പാക്കണമെന്നാണ് വനിതാ ശിശുക്ഷേമവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, പ്രസവാവധി നീട്ടാന്‍ 1961ലെ മറ്റേര്‍ണിറ്റി ബെനിഫിറ്റ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+