ഭീകരവാദം തുടര്‍ന്നാല്‍ കശ്മീര്‍ സിറിയ: മുന്നറിയിപ്പുമായി ദിനേശ്വര്‍ ശര്‍മ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ജമ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ കശ്മീര്‍ സിറിയയാവുമെന്ന് കേന്ദ്രം നിയമിച്ച ദിനേശ്വര്‍ ശര്‍മ. കശ്മീരിലെ യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും ദിനേശ്വര്‍ ശര്‍മ ചൂണ്ടിക്കാണിക്കുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇനിയും വര്‍ധിച്ചാല്‍ കശ്മീരിലെ സാഹചര്യം സിറിയ, യമന്‍, ലിബിയ എന്നീ രാജ്യങ്ങളിലേതുപോലെ ആകുമെന്നും കശ്മീരിലെ സമൂഹം ഇത്തരത്തില്‍ ഇല്ലാതാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


അബദ്ധങ്ങള്‍ ഇനി മറന്നേക്കൂ: വാട്സസ്ആപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറെത്തി, ഇനിയെല്ലാം ക്ലീന്‍

കശ്മീര്‍ പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് വേണ്ടിയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കേന്ദ്രം മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ മേധാവിയായും കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന ദിനേശ്വര്‍ ശര്‍മയെ സ്ഥിരം പ്രതിനിധിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. ഇന്‍ഡോ- ഏഷ്യന്‍ ന്യൂസ് സര്‍വീസിനോടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 കശ്മീര്‍ സിറിയയോ!

കശ്മീര്‍ സിറിയയോ!

കശ്മീരിലെ ജനങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും, സ്ഥിതി ഇങ്ങനെ തുടരുകയുകയാണെങ്കില്‍ കശ്മീരിലെ സാഹചര്യം ലിബിയ, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലേതിന് സമാനമായിരിക്കുമെന്നും ദിനേശ്വര്‍ ശര്‍മ ചൂണ്ടിക്കാണിക്കുന്നു. കശ്മീരിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ എല്ലാവരും ചേര്‍ന്ന് പോരാടാനും ശര്‍മ ആഹ്വാനം ചെയ്യുന്നു.

 തൊഴിലില്ലായ്മ വെല്ലുവിളി

തൊഴിലില്ലായ്മ വെല്ലുവിളി

ജമ്മുകശ്മീരിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നത് കശ്മീരിലെ സാഹചര്യം ഒരു പരിധിവരെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കശ്മീരിലെ ജനസംഖ്യയുടെ 25 ശതമാനം 18-29 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ വലിയൊരു ശതമാനവും തൊഴിലില്ലാത്തവരുമാണ്. എന്നാല്‍ യുവാക്കളിലേയ്ക്ക് എത്തിച്ചേരുക എന്ന ദൗത്യമാണ് കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് വെല്ലുവിളിയാവുക.

 തൊഴിലില്ലായ്മ വെല്ലുവിളി

തൊഴിലില്ലായ്മ വെല്ലുവിളി


ജമ്മുകശ്മീരിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നത് കശ്മീരിലെ സാഹചര്യം ഒരു പരിധിവരെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കശ്മീരിലെ ജനസംഖ്യയുടെ 25 ശതമാനം 18-29 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ വലിയൊരു ശതമാനവും തൊഴിലില്ലാത്തവരുമാണ്. എന്നാല്‍ യുവാക്കളിലേയ്ക്ക് എത്തിച്ചേരുക എന്ന ദൗത്യമാണ് കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് വെല്ലുവിളിയാവുക.

യുവാക്കളെ ബോധ്യപ്പെടുത്തണം

യുവാക്കളെ ബോധ്യപ്പെടുത്തണം

ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് അവര്‍ക്ക് നല്ല കാര്യങ്ങള്‍ എന്താ​ണെന്ന് ബോധ്യപ്പെടുത്തുകയാണ് അനിവാര്യമെന്നും വിദേശ ശക്തികള്‍ക്ക് അടിമപ്പെടരുതെന്ന് ബോധ്യപ്പെടുത്തുന്നതിനൊപ്പം അവരുടെ ഭാവിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അവരെ ബോധ്യപ്പെടുത്തുമെന്നും ശര്‍മ കൂട്ടിച്ചേര്‍ക്കുന്നു. കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിനെന്ന പേരില്‍ തങ്ങളുടെ ഭാവി നശിപ്പിക്കുകയാണ് ഭീകരസംഘടനകളും വിദേശ ശക്തികളും ചെയ്യുന്നതെന്ന് യുവാക്കളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

 ജനങ്ങളുമായി സംവദിക്കണം

ജനങ്ങളുമായി സംവദിക്കണം


ജമ്മുകശ്മീരിലെ യുവാക്കള്‍ മുതല്‍ റിക്ഷാക്കാര്‍ വരെ എല്ലാവരോടും സംസാരിച്ചാല്‍ മാത്രമേ കശ്മീരിലെ അക്രസംഭവങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയുകയുള്ളൂവെന്നും ശര്‍മ ഇ ന്തോ- ഏഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

 ചര്‍ച്ചയില്‍ പരിഹാരം

ചര്‍ച്ചയില്‍ പരിഹാരം

കശ്മീരിലെ ഹുറിയത്ത് നേതാക്കളുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ള പദ്ധതി തയ്യാറാക്കാന്‍ ദിനേഷ് ശര്‍മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീരിലെ സമാധാന ചര്‍ച്ചകളില്‍ ആരെല്ലാം പങ്കെടുക്കണമെന്ന് തീരുമാനിക്കുമെന്നും കഴിഞ്ഞ ദിവസം രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. അനിവാര്യത അനുസരിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ക്ക് പുറമേ കശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

 ബര്‍ഹാന്‍ യുഗം അവസാനിച്ചു

ബര്‍ഹാന്‍ യുഗം അവസാനിച്ചു

2016 ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡ‍ോ ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് കശ്മീരില്‍ അക്രമസംഭവങ്ങള്‍ വീ​ണ്ടും ശക്തിയാര്‍ജ്ജിക്കുന്നത്. സ്ത്രീകളും കുട്ടികളും യുവാക്കളും കല്ലും ആയുധങ്ങളുമായി തെരുവില്‍ സുരക്ഷാ സൈന്യത്തെ നേരിടുന്ന സാഹചര്യത്തിലെത്തിക്കുകയും ചെയ്തു. 2016ല്‍ 150 ഭീകരരെ വകവരുത്തിയ സൈന്യം 2017ല്‍ പത്ത് മാസങ്ങള്‍ക്കിടെ 170 ഭീകരെയും വധിച്ചു.

English summary
The government's interlocutor for talks in Jammu and Kashmir, Dineshwar Sharma, has said that the biggest challenge and the top priority are to deradicalise the youth and militants and prevent the Valley from turning into India's Syria.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്