കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരദേശ ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം

  • By Super
Google Oneindia Malayalam News

മാംഗളൂർ: കർണ്ണാടക സർക്കാർ തീരദേശ ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ദക്ഷിണ കർണ്ണാടക ടൂറീസം വികസന സമിതിയുടെ യോഗത്തിൽ മാംഗളൂർ സൗത്ത് എം എൽ എ ലോബോ ജൂനിയർ ആവശ്യപ്പെട്ടതാണ് ഇക്കാര്യം. ഐടീയുടെ പിൻബലത്തിൽ ബാങ്കളൂരു വികസിച്ച്തുപോലെ തീരദേശകർണ്ണാടക, ടൂറിസം സാധ്യതകളെ മാർക്കറ്റ് ചെയ്ത് വികസികാൻ ആവശ്യമായ പിൻതുണ സർക്കാർ നൽകും എൻന്ന്പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇതിനുവേണ്ടി സർക്കാർ തലത്തിൽ തീരദേശ ടൂറിസ്മ് വികസന അതോറിറ്റി രൂപീകരിക്കണം. ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന വിധത്തിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പനംബൂർ ബീച്ച് ടൂറിസം ഡെവലപ്മെന്റ് പ്രൊജക്ട് സിഇഓ യതീഷ് ബൈക്കമ്പാടി, തീറദേശ കർണ്ണാടകയുടെ സർവ്വതോന്മുഖമായ വികസനത്തിന് വ്യക്തമായ ഹ്രസ്വ, മധ്യ, ദീർഘകാലാടിസ്ഥാനത്തിൽ പ്ലാനുല്ല് തയാറാക്കണമെന്ന് നിർദ്ദേശിച്ചു. ടൂറീസം വികസനത്തെ അടീസ്ഥാൻപ്പെടുത്തി തീരദേശവികസനത്തിനായി മാസ്റ്റർ പ്ളാനും പ്രദേശത്തെ ഉത്സവങ്ങളെയും ആഘോഷങ്ങളെയും സൂചിപ്പിച്ചുകൊൻടുള്ള ടൂറിസം കലണ്ടറും ഇതിന്റെ ഭാഗമായി തയാറാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Government should focus on coastal tourism

ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂട്ടികമ്മീഷണർ എ ബി ഇബ്രാഹിം, എല്ലാവിഭാഗം പദ്ധതി ഗുണഭോക്താക്കളോടും പുതിയ വികസന നിർദ്ദേശങ്ങൾ തയ്യാറാക്കി സമിതിയുടെ അടുത്ത മീറ്റിംഗിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കർണ്ണാടക ടൂറിസം ഡിപ്പാർട്ട്മെന്റ് 36 പദ്ധതികൾ പ്രദേശത്ത് അഞുവദിച്ചതായി അസിസ്റ്റന്റ് ഡയറക്ടർ യു ജിതേന്ദ്രനാഥ് അറിയിച്ചു. ഇവയിൽ 10 എണ്ണം പൂർത്തീകരിച്ചതായും 14 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആണെന്നും 12 എണ്ണം തുടങ്ങാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Mangalore MLA demanded state government should focus on coastal tourism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X