2500 കോടി ഓരോ ദിവസവും!! നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍; എടിഎം കാലിയാകാന്‍ കാരണം ഇതാണ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നോട്ട് ലഭ്യത കുറഞ്ഞ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തു. നോട്ട് അച്ചടി വര്‍ധിപ്പിക്കാനാണ് തീരുമാനം. നേരത്തെ അച്ചടിച്ചിരുന്നതിനേക്കാള്‍ അഞ്ചിരട്ടി വര്‍ധിപ്പിക്കും. എന്താണ് പെട്ടെന്ന് നോട്ട് ക്ഷാമമുണ്ടാകാന്‍ കാരണമെന്നാണ് ഉയരുന്ന ചോദ്യം.

കത്വ കൂട്ട ബലാല്‍സംഗം, നോട്ട് ക്ഷാമം തുടങ്ങിയ വിവാദങ്ങള്‍ നേരിടുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി യൂറോപ്പിലേക്ക് പോയത് ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മോദിയെ പരിഹസിച്ചാണ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരിച്ചത്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? നോട്ട് നിരോധന കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പല സംസ്ഥാനങ്ങളിലും ഇപ്പോഴത്തെ സാഹചര്യം...

നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു

നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു

ആന്ധ്ര പ്രദേശിലും തെലങ്കാനയിലും കുറച്ചുദിവസങ്ങളായി നോട്ട് ക്ഷാമം നേരിടുന്നുണ്ട്. ഇന്ന് മറ്റു സംസ്ഥാനങ്ങളിലും എടിഎമ്മുകള്‍ കാലിയായി. പലയിടത്തും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

കൗണ്ടറുകള്‍ അടച്ചിട്ടു

കൗണ്ടറുകള്‍ അടച്ചിട്ടു

പലയിടത്തും എടിഎം കൗണ്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. കൗണ്ടറുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തന രഹിതമെന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ഇതോടെ ആളുകള്‍ ബാങ്കുകളിലേക്ക് കൂടുതലായി എത്തി. ബാങ്കുകളിലും നീണ്ട ക്യൂ രൂപപ്പെട്ടു.

അസാധാരമായ സാഹചര്യം

അസാധാരമായ സാഹചര്യം

അസാധാരമായ രീതിയില്‍ ആവശ്യമേറിയതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മൂന്ന് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണം വന്‍തോതില്‍ പിന്‍വലിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.

ബാങ്ക് നിക്ഷേപത്തില്‍ സംശയം

ബാങ്ക് നിക്ഷേപത്തില്‍ സംശയം

ജനങ്ങള്‍ക്ക് ബാങ്ക് നിക്ഷേപത്തില്‍ സംശയം വന്നിട്ടുണ്ട്. പല ബാങ്കുകളും അടുത്തിടെ വായ്പാ തട്ടിപ്പിന് ഇരകളായിരുന്നു. ആയിരത്തിലധികം കോടികളാണ് പല ബാങ്കുകള്‍ക്കും നഷ്ടമായത്. ഇത് നിക്ഷേപകരില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഉല്‍സവ സീസണ്‍ വന്നതും

ഉല്‍സവ സീസണ്‍ വന്നതും

ഉല്‍സവ സീസണ്‍ വന്നതും നോട്ടിന് ആവശ്യക്കാര്‍ ഏറാന്‍ കാരണമായിട്ടുണ്ട്. അക്ഷയ തൃതീയ പോലുള്ള, ആളുകള്‍ സ്വര്‍ണം വാങ്ങാനും മറ്റും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന വേളയായതും തിരിച്ചടിയായി. കേരളത്തില്‍ വിഷുവിന് എടിഎമ്മുകളില്‍ നിന്ന് വ്യാപകമായി പണം പിന്‍വലിക്കപ്പെട്ടിരുന്നു.

ബാങ്കുകളുടെ കിട്ടാകടം

ബാങ്കുകളുടെ കിട്ടാകടം

ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നതാണ് യാഥാര്‍ഥ്യം. ബാങ്കുകളുടെ കിട്ടാകടം കൂടുന്നത് തങ്ങളുടെ പണം നഷ്ടമാകാന്‍ കാരണമാകുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്ആര്‍ഡിഐ ബില്ലിനെ സംബന്ധിച്ച ആശങ്കയും ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്.

പുതിയ ബില്ലിലും ആശങ്ക

പുതിയ ബില്ലിലും ആശങ്ക

സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ല് നിയമമായാല്‍ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമായിരിക്കില്ലെന്നാണ് പ്രചാരണം. ഏതായാലും നിലവിലെ പ്രതിസന്ധി എത്രയും വേഗം തീര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നോട്ട് അച്ചടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

 2500 കോടി അച്ചടി

2500 കോടി അച്ചടി

നിലവില്‍ ദിവസവും 500 കോടിയുടെ 500 രൂപാ നോട്ടുകളാണ് അച്ചടിക്കുന്നത്. ഇത് അഞ്ചിരട്ടിയാക്കും. അതായത് ദിവസവും 500 രൂപയുടെ 2500 കോടി മൂല്യമുള്ള നോട്ട് ഓരോ ദിവസവും അച്ചടിക്കുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി എസ് സി ഗാര്‍ഗ് പറഞ്ഞു.

മാസത്തിനിടെ 75000 കോടി

മാസത്തിനിടെ 75000 കോടി

ഒരു മാസത്തിനിടെ 75000 കോടി രൂപ വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. അതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പൂര്‍ണമായും തര്‍ത്തത് പ്രധാനമന്ത്രി മോദിയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

നീരവ് മോദിയുടെ പോക്കറ്റില്‍

നീരവ് മോദിയുടെ പോക്കറ്റില്‍

രാജ്യത്തെ ജനങ്ങളുടെ കൈയ്യില്‍ നിന്ന് 500, 1000 രൂപാ നോട്ടുകള്‍ തട്ടിപ്പറിച്ച മോദി നീരവ് മോദിയുടെ പോക്കറ്റില്‍ ഇട്ടുകൊടുക്കുകയാണ് ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ആന്ധ്ര, തെലങ്കാന, ബിഹാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മിക്ക എടിഎം കൗണ്ടറുകളും കാലിയാണ്.

ഹര്‍ത്താല്‍ അക്രമം: മലപ്പുറത്ത് കൂട്ട അറസ്റ്റ്, വ്യാപക റെയ്ഡ്!! പോലീസിനെതിരെ ബിജെപി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Government to raise printing of Rs 500 notes by five times

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്