കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസുരക്ഷയില്‍ സര്‍ക്കാരിന് വിട്ട് വീഴ്ചാമനോഭാവം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ജമ്മുകാശ്മീരില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചെന്ന നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത് വിട്ടതിലൂടെ രാജ്യ സുരക്ഷയില്‍ വിട്ട് വീഴ്ച വരുത്തുകയാണ് സര്‍ക്കാരെന്ന് മുന്‍ കരസേന മേധാവി വികെ സിംഗ്. ജമ്മുകാശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാനും, പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തെ വികെ സിംഗ് രൂപീകരിച്ചുവെന്നുമുള്ള സൈന്യത്തിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെപ്പറ്റി സര്‍ക്കാര്‍ പ്രതികരിച്ചതിന് തൊട്ട് പിന്നാലെയാണ് സിംഗിന്റെ പ്രതികരണം.

VK Singh

രാജ്യത്തെ പ്രതിരോധ രംഗത്തെപ്പറ്റി ഇനിയും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ശത്രുക്കള്‍ക്ക് രാജ്യത്തെ ആക്രമിയ്ക്കാനുള്ള വഴിയൊരുക്കുന്നതിന് തുല്യമാണെന്നും വികെ സിംഗ് പറഞ്ഞു. സര്‍ക്കാരിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും ടിഎസ് ഡി എന്ന സംഘത്തെ രൂപീകരിയ്ക്കുന്നതിലൂടെ കാശ്മീരിലെ താഴേക്കിടയില്‍ പോലുമുള്ള ജനാധിപത്യത്തെ സംരക്ഷിയ്ക്കാനാണ് താന്‍ ശ്രമിച്ചതെന്നും തെറ്റായ ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സത്യം ചെയ്യുന്നുവെന്നും സിംഗ് പറഞ്ഞു.

തന്റെ തീരുമാനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും തെറ്റ് കണ്ടെത്തിയത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രിയുടെ ആഞ്ജ അനുസരിയ്ക്കുന്നതിന് വേണ്ടിയാണ് ടിഎസ് ഡി പ്രവര്‍ത്തിച്ചതെന്നും അല്ലാതെ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ കാശ്മീരിലെ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടിഎസ് ഡിയെ സംബന്ധിയ്ക്കുന്ന എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ടിഎസ്ടിയെപ്പറ്റിയുള്ള വിവരം ചോര്‍ന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ അന്വേഷണത്തില്‍ 2010മെയ് മാസത്തിലാണ് സിംഗ് ടിഎസ് ടിയ്ക്ക് രൂപം നല്‍കിയതെന്ന് കണ്ടെത്തി. രാജ്യത്തെ ചില പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണ്‍ വിവരങ്ങള്‍ സിംഗ് ചോര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Former army chief General VK Singh on Thursday accused the government of compromising national security by leaking a report on the functioning of a covert unit set up by him and demanded those responsible be charged under the Official Secrets Act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X