കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും സോളാര്‍, വന്‍കിട പദ്ധതി വരുന്നു പ്രഖ്യപനം ബജറ്റില്‍

  • By Athul
Google Oneindia Malayalam News

ദില്ലി: സോളാര്‍ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള വിപുലമായ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. വരുന്ന ബജറ്റില്‍ പ്രഖ്യാപനം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 3000 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പ്ലാന്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. പദ്ധതിക്കായുള്ള കരട് റിപ്പോര്‍ട്ട് തയ്യാറാക്കയിട്ടുണ്ട്.

കേന്ദ്ര ധനകാര്യമന്ത്രാലയം, ന്യു ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ്, വ്യവസായിക മന്ത്രാലയം എന്നിവ സംയുക്തമായാണ് പദ്ധതി തയ്യാറാക്കുന്നത്. 2022 ഓടെ 1,00,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പാക്കാനുള്ള പദ്ധതിയാണ് ലക്ഷം വയ്ക്കുന്നത്. ആറ് ലക്ഷം കോടി രൂപ മുതല്‍ മുടക്കാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.

Solar project

വൈദ്യുതി വില്‍പ്പന സംബന്ധിച്ച നടപടികള്‍, ഗ്രിഡ് കണക്ഷന്‍, സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള ഭൂമി കണ്ടെത്തല്‍, ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഒരുക്കുന്നത്.

ഇത്തവണ അവതരിപ്പിക്കുന്ന പൊതു ബജറ്റില്‍ ഇതിനെ സംബന്ധിച്ച പ്രഖ്യാപനം നടത്താമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

English summary
The government is working out a package of incentives for solar power plants having generation capacity of 3,000 Mw or more and an announcement pertaining to this is likely to be made in the forthcoming Budget on February 29.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X