Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മിയുടെ ഫണ്ടിനെക്കുറിച്ച് അന്വേഷണം

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഭീഷണിയാകാനിടയുള്ള ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പണി തുടങ്ങി. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് അന്വേഷണം നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ആം ആദ്മി പാര്‍ട്ടി അനധികൃത ഫണ്ടുകള്‍ സ്വീകരിക്കുന്നതായി നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട് എന്ന് ഷിന്‍ഡെ പറഞ്ഞു. ഏതാണ്ട് 19 കോടി രൂപയാണ് ദില്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്രിവാളും സംഘവും ഫണ്ടിനത്തില്‍ സ്വീകരിച്ചത്. ഇതില്‍ ഭൂരിഭാഗം ആളുകളും ആദ്യമായി ഒരു പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നവരാണ്.

Arvind-Kejriwal

അതേസമം കേന്ദ്രത്തിന്റെ ഭീഷണിയില്‍ കുലുങ്ങുന്നവരല്ല തങ്ങളെന്ന് തെളിയിക്കുന്നതാണ് കെജ്രിവാളടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ പ്രതികരണം.ഏത് അന്വേഷണത്തെയും നേരിടാന്‍ തങ്ങള്‍ തയ്യാറാണ് എന്നും ഒന്നും മറച്ചുവെക്കാനില്ല എന്നുമാണ് കെജ്രിവാള്‍ ആഭ്യന്തരമന്ത്രിയുടെ അന്വേഷണത്തോട് പ്രതിരിച്ചത്.

63000 ആളുകളില്‍ നിന്നുമായി തങ്ങള്‍ 19 കോടി രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട് എന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ചുമതല ഗുപ്തയ്ക്കാണ്. പത്ത് രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ സംഭാവന ചെയ്യുന്നവരുണ്ട്. ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ മുതല്‍ വന്‍ വ്യവസായികളും എന്‍ ആര്‍ ഐക്കാരും പാര്‍ട്ടിയെ സഹായിക്കുന്നുണ്ട്.

ദില്ലി തിരഞ്ഞെടുപ്പിന് വേണ്ടി 20 കോടി സമാഹരിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഉടന്‍ തന്നെ തങ്ങള്‍ അത് സാധ്യമാക്കും - ഗുപ്ത പറഞ്ഞു. സെപ്തംബര്‍ വരെ വെറഉം പത്ത് കോടിയായിരുന്നു പാര്‍ട്ടി സമാഹരിച്ചത്. പിന്നീടുള്ള ഒരൊറ്റ മാസംകൊണ്ടാണ് എ എ പി ബാക്കി 9 കോടി സമാഹരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+