ശാരീരിക ക്ഷമതയുള്ള ഐപിഎസുകാര്‍ക്കു മാത്രം ഇനി പ്രമോഷന്‍!!!

Subscribe to Oneindia Malayalam

ദില്ലി: മതിയായ ശാരീരിക ക്ഷമതയുള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു മാത്രം ഇനി മുതല്‍ പ്രമോഷന്‍ നല്‍കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാര്യക്ഷമത ഉറപ്പാക്കാനാണ് പുതിയ നീക്കം. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തില്‍ നേരത്തേ മുതല്‍ ഈ നിയമം നിലവിലുണ്ട്. ഇതനുസരിച്ച് ഏറ്റവുമധികം ശാരീരിക ക്ഷമതയുള്ള പോലീസ് ഉദ്യോഗസ്ഥരെ 'ഷേപ്പ് വണ്‍' ഗണത്തിലാണ് പെടുത്തുക.

പ്രമോഷന്‍ ലഭിക്കുന്നതിനു മുന്‍പായി നിര്‍ദ്ദേശിക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ആവശ്യമായ ഫിസിക്കല്‍ ഫിറ്റനസ് ടെസ്റ്റിന് ഉദ്യോഗസ്ഥര്‍ വിധേയരാകണം. അതിനു ശേഷം ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കൈവശം വെയ്ക്കണം. ഐഎഎസ് ഉദ്യോഗസ്ഥരെ പോലെയല്ല ഐപിഎസ് ഉദ്യോഗസ്ഥരെന്നും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വെയ്ക്കണമെങ്കില്‍ ഇവര്‍ക്ക് മതിയായ ശാരീരിക, മാനസിക ആരോഗ്യം വേണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

youth-

കാഴ്ച, കേള്‍വി,ശാരീരികാരോഗ്യം എന്നിവയ്ക്കു പുറമേ ഇവരുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്തായിരിക്കും പ്രമോഷന്‍. ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 3 നു മുന്‍പായിരുന്നു സംസ്ഥാനങ്ങള്‍ മറുപടി അറിയിക്കേണ്ടതായിരുന്നെങ്കിലും പലരും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Govt plans linking promotions of IPS officers to their physical fitness
Please Wait while comments are loading...