കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഒണ്‍ലൈന്‍ വിവാഹ തട്ടിപ്പ് നടക്കില്ല; വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

Google Oneindia Malayalam News

ദില്ലി: ദുരുപയോഗവും തട്ടിപ്പും തടയുക എന്ന ലക്ഷ്യമിട്ട് രാജ്യത്തെ വിവാഹ പരസ്യ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു. ഇനി മുതല്‍ സൈറ്റുകളില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡും വ്യക്തിഗത വിവരങ്ങളും നല്‍കേണ്ടി വരും.

നിലവില്‍ അക്കൗണ്ട് ഉള്ളവരും വൈകാതെ രേഖകള്‍ നല്‍കേണ്ടി വരും. വിവാഹ പരസ്യ വെബ്‌സൈറ്റിന്റെ മറവില്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമിനുള്ള ഇടം നല്‍കരുത്. അക്കൗണ്ട് നീക്കം ചെയ്താലും ഒരു വര്‍ഷം വരെ വ്യക്തികളുടെ വിവരങ്ങള്‍ സൈറ്റുകള്‍ ശേഖരിച്ച് വെക്കണം തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Marriage

സൈറ്റുകളില്‍ അശ്ലീല ചിത്രങ്ങലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റുകളോട് ആവശ്യപെട്ടിട്ടുണ്ട്. രാജ്യത്തെ ഓണ്‍ലൈന്‍ മാട്രിമോണി ബിസിനസ് 2017 ഓടുകൂടി 1500 കോടി രൂപയിലേക്ക് വളരുമെന്നാണ് ഇന്‍ഡസ്ട്രി ലോബി ഗ്രൂപ്പ് അസോസിയേഷന്റെ വിലയിരുത്തല്‍.

പുതിയ നിര്‍ദേശങ്ങളോട് പ്രതികരിക്കാന്‍ വിവാഹ പരസ്യ വെബ്‌സൈറ്റുകള്‍ തയ്യാറായിട്ടില്ല. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ സൈറ്റുകളെ കുറിച്ചുള്ള പരാതികള്‍ ലഭിക്കുന്ന പശ്ചാതലത്തിലാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍.

English summary
In a move to "check misuse" of matrimonial websites, the government wants them to make it mandatory, to authenticate users with true copies of identity and address proofs. They also asked the websites to check obscene materials and ensure that the websites don't becoming dating platforms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X