• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനങ്ങളുടെ കോൾ വിവരങ്ങൾ നൽകണമെന്ന് ടെലികോം കമ്പനികളോട് കേന്ദ്രം,അപകടകരം, ആഞ്ഞടിച്ച് കോൺഗ്രസ്

  • By Desk

ദില്ലി; ഫോണ്‍ ചോര്‍ത്തല്‍ സ്വകാര്യതയിലുള്ള കടന്നുകയറ്റവും ഭരണഘടനയുടെ 21-ാംവകുപ്പ് ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്നന്ന സുപ്രീം കോടതി നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഇത്തരം നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി വിവിധ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ ഫോൺ വിവരങ്ങൾ തേടിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വ്യക്തികളുടെ ഫോൺ വിവരങ്ങളാണ് ടെലികോം കമ്പനികളോട് കേന്ദ്രം തേടിയിരിക്കുന്നത്.

കഴിഞ്ഞ ചില മാസങ്ങളിലെ ചില പ്രത്യേക തീയതികളിലെ വിവരങ്ങളാണ് കേന്ദ്രം തേടിയിരിക്കുന്നത്. എന്നാൽ കേന്ദ്ര നിർദ്ദേശം അപകടമാണെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനികൾ.

 കഴിഞ്ഞ മാസം

കഴിഞ്ഞ മാസം

ദില്ലി, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സർക്കിളുകളിലെ മൊബൈൽ ഉപഭോക്താക്കളുടെ ഫോൺ വിവരങ്ങളാണ് കേന്ദ്രം തേടിയിരിക്കുന്നത്. കുറച്ചു നാളുകളായി ഫോൺ വിവരങ്ങൾ സർക്കാർ തേടുന്നുണ്ട്. എന്നാൽ ജനവരിയിലും ഫിബ്രവരിയിലുമാണ് ഈ ആവശ്യം കൂടുതലായി ഉന്നയിച്ച് കേന്ദ്രം സമീപിച്ചതെന്ന് പേരുവെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ടെലികോം ഓപറേറ്ററിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

 മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ

മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ

ഫെബ്രുവരി 12 ന് ടെലികോം ഓപ്പറേറ്റേഴ്സിനെ പ്രതിനിധാനം ചെയ്യുന്ന സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെക്രട്ടറി അൻഷു പ്രകാശിന് പരാതി നൽകിയിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താനുള്ള നീക്കം വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കുമെന്ന് പരാതിയിൽ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

 ദില്ലിയിലെ വിവരങ്ങൾ

ദില്ലിയിലെ വിവരങ്ങൾ

പ്രത്യേക പ്രദേശങ്ങളിലെ വിവരങ്ങൾ തേടുമ്പോൾ അവിടുത്തെ ജനങ്ങൾ നിരീക്ഷണത്തിലാണെന്നും ആരോപണങ്ങൾ ഉയർന്നേക്കും. പ്രത്യേകിച്ചും ദില്ലി പോലുള്ള സംസ്ഥാനങ്ങളിൽ. മന്ത്രിമാർ, എംപിമാർ, ജഡ്ജിമാർ എന്നിങ്ങനെ നിരവധി വിവിഐപി കളുടെ ഓഫീസുകളും വസതികളും ഉള്ള സ്ഥലമാണ് രാജ്യതലസ്ഥാനം.ഇത് ശരിയായ നടപടിയല്ലെന്നും പരാതിയിൽ പറയുന്നു.

 അധികാരമുള്ളത്

അധികാരമുള്ളത്

നിരവധി രാഷ്ട്രീയക്കാരുടെ കോൾ ഡാറ്റകൾ അനധികൃതമായി പരിശോധിച്ചതിനെ തുടർന്ന് 2013 ൽ തുടർച്ചയായി കോൾ റെക്കോർഡുകൾ തേടുന്നതിനുള്ള നിയമങ്ങളും നിർദ്ദേശങ്ങളും കർശനമാക്കിയിരുന്നു. പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, ടെലികോം ഓപ്പറേറ്റർ‌മാരിൽ‌ നിന്നും വിശദാംശങ്ങൾ‌ തേടാനും എല്ലാ മാസവും ലഭിക്കുന്ന സി‌ഡി‌ആറുകളുടെ ഡി‌എമ്മിനെ അറിയിക്കാനും എസ്പിയും അതിന് മുകളിലുള്ള റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് മാത്രമേ അധികാരമുള്ളൂ.

 പൗരത്വ പ്രതിഷേധ ദിനങ്ങൾ

പൗരത്വ പ്രതിഷേധ ദിനങ്ങൾ

എന്നാൽ കേന്ദ്രത്തിന്റെ നിലവിലെ ആവശ്യം ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തികൊണ്ടുള്ളതാണ്,ദില്ലിയിൽ 53 മില്യൺ ടെലികോം ഉപഭോക്താക്കളാണ് ഉള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം നടന്ന ഫെബ്രുവരി 2,3 4 എന്നീ തിയ്യതികളിലെ ദില്ലിയിലെ ജനങ്ങളുടെ കോള്‍ വിവരങ്ങള്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

 എന്തിന് വേണ്ടി

എന്തിന് വേണ്ടി

ഇതിനു ശേഷം ഫെബ്രുവരി ആറിനാണ് ദില്ലി തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചത്. രണ്ട് ദിവസത്തിന് ശേഷമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ ചോദിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെന്ന് സിഒഎഐ കേന്ദ്രത്തിന് അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഫോണ്‍ ചോര്‍ത്തല്‍ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും അസോസിയേഷൻ പരാതിയിൽ വ്യക്തമാക്കുന്നു.

 ജെയ്റ്റിലുടെ ഫോൺ കോൾ

ജെയ്റ്റിലുടെ ഫോൺ കോൾ

2013 ൽ, രാജ്യസഭയിലെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജെയ്റ്റ്‌ലി ഉൾപ്പെടെ നിരവധി രാഷ്ട്രീയക്കാരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് യുപിഎ സർക്കാർ കോൾ റെക്കോർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കിയിരുന്നു. ഇത് പ്രകാരം

പോലീസ് സൂപ്രണ്ട് (എസ്പി) റാങ്കിലുള്ള ഉദ്യോഗസ്ഥർക്കോ അതിന് മുകളിൽ ഉള്ളവർക്കോ ഫോൺ വിവരങ്ങൾ തേടാനുള്ള അധികാരമുള്ളൂ.

 കാരണം വേണം

കാരണം വേണം

ഇത് വളരെ അസ്വഭാവികമാണ്. കൃത്യമായ ആവശ്യം ഉന്നയിച്ചാൽ .ഇവർക്ക് ഇത് സംബന്ധിച്ച ഡാറ്റാബേയ്സ് ലഭിച്ചാൽ ആരെയൊക്കെ എപ്പോൾ ആര് വിളിച്ചു എന്നത് സംബന്ധിച്ച വിവരം ലഭിക്കും. എന്നാൽ ഇത്തരത്തില്‍ വിവരങ്ങൾ ലഭിക്കുന്നതിന് ഒരു കാരണം വേണം. അല്ലാത്ത പക്ഷം ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് മുൻ ടെലികോം ചെയർപേഴ്സൺ പറഞ്ഞു.

 കുറേ ആളുകളുടെ വിവരങ്ങൾ

കുറേ ആളുകളുടെ വിവരങ്ങൾ

അവർ ഒരു പ്രത്യേക വ്യക്തിയുടെ ഡാറ്റ അല്ല ആവശ്യപ്പെടുന്നത്. ഒരു പ്രത്യേക തീയതിൽ ഒരു പ്രദേശത്ത് ഉണ്ടായിരുന്ന എല്ലാവരുടേയും കോൾ വിവരങ്ങളാണ്.ഇത് കടുത്ത നിയമലംഘനാണ്. വ്യക്തികളുടെ കോൾ വിവരങ്ങൾ ലഭിക്കുന്നതിന് മതിയായ കാരണം വേണം,കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അനുസരിക്കാതെ തങ്ങൾക്ക് വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 സ്വകാര്യതയുടെ ലംഘനം

സ്വകാര്യതയുടെ ലംഘനം

ആന്ധ്രാപ്രദേശ് (മാസത്തിലെ ഒന്നാമത്തേയും അഞ്ചാമത്തേയും ദിവസം), ദില്ലി (18ാമത്തെ ദിവസം), ഹരിയാന (21) , ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ (കഴിഞ്ഞ മാസത്തിന്റെ അവസാന ദിവസം), കേരളവും ഒഡീഷയും (15 ), മധ്യപ്രദേശ് പഞ്ചാബ് (മുൻ മാസത്തിന്റെ അവസാന ദിവസം, നിലവിലെ മാസത്തിന്റെ ആദ്യ ദിവസം) എന്നിങ്ങനെയാണ് വിവരങ്ങൾ തേടിയിരിക്കുന്നത്.

 എതിർപ്പുമായി കോൺഗ്രസ്

എതിർപ്പുമായി കോൺഗ്രസ്

സ്വകാര്യതയുടെ വലിയ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം കേന്ദ്ര നടപടിക്കെതിരെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എംപിയായ മനീഷ് തിവാരിയും അത് സംബന്ധിച്ച് നോട്ടീസ് നൽകിയിരന്നു.

English summary
Govt wants call records of all users
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X