ബെംഗളൂരു: പുതിയ നമ്മ മെട്രോയെക്കുറിച്ച് അറിയേണ്ടതെല്ലാം

Subscribe to Oneindia Malayalam

ബെംഗളൂരു: നാഗസാന്ദ്രയെയും യെലചെനഹള്ളിയെയും ബന്ധിപ്പിക്കുന്ന ബെംഗളൂരു നമ്മ മെട്രോ ഇന്ന് കുതിപ്പു തുടങ്ങുകയാണ്. ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന മെട്രോ ഗ്രീന്‍ ലൈന്‍ ഞായറാഴ്ച മുതല്‍ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും.

42.3 കിലോമീറ്ററാണ് പുതിയ നമ്മ മെട്രോയുടെ നീളം.

എന്താണ് ഗ്രീന്‍ ലൈന്‍?

എന്താണ് ഗ്രീന്‍ ലൈന്‍?

നാഗസാന്ദ്രയെയും നോര്‍ത്ത് യെലചെനഹള്ളിയെയും ബന്ധിപ്പിക്കുന്ന 24.22 കിലോ മീറ്റര്‍ മെട്രോ പാതയാണ് ഗ്രീന്‍ ലൈന്‍. 45 മിനിറ്റാണ് ഗ്രീന്‍ ലൈനിലൂടെ നാഗസാന്ദ്രയില്‍ നിന്നും യെലചെനഹള്ളിയില്‍ എത്താനെടുക്കുന്ന സമയം. ഇതിനിടെ 24 സ്‌റ്റേഷനുകളുണ്ട്. ഓരോ ആറു മിനിറ്റു കൂടുമ്പോഴും ട്രെയിനുണ്ടാകും. 2014 ല്‍ ആണ് പുതിയ നമ്മ മെട്രോയുടെ നിര്‍മ്മാണം ആരംഭിച്ചത്.

പ്രധാന സ്റ്റേഷനുകള്‍

പ്രധാന സ്റ്റേഷനുകള്‍

കെആര്‍ മാര്‍ക്കറ്റ്, ലാല്‍ ബാഗ്, സൗത്ത് എന്‍ഡ് സര്‍ക്കിള്‍, ബന്‍ശംഖരി എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍. മജെസ്റ്റിക്കിനു സമീപമുള്ള ഗ്രീന്‍ ലൈനില്‍ നിന്നും പര്‍പ്പിള്‍ ലൈനിലേക്ക് ആവശ്യമെങ്കില്‍ യാത്ര മാറാം. ഇതിന് ഒരു ടിക്കറ്റ് മാത്രം മതിയാകും. ചിക്‌പേട്ട്,കെആര്‍ മാര്‍ക്കറ്റ്,നാഷണല്‍ കോളേജ്,ലാല്‍ ബാഗ്, സൗത്ത് എന്‍ഡ് സര്‍ക്കിള്‍, ജെപി നഗര്‍, യെലചെനഹള്ളി എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടാകും.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഗ്രീന്‍ ലൈന്‍ മെട്രോയുടെ ഫെയര്‍ ചാറ്റ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. എങ്കിലും നാഗസാന്ദ്രയില്‍ നോര്‍ത്ത് യെലചെനഹള്ളി വരെ 55 രൂപയായിരിക്കും ടിക്കറ്റ് എന്നാണ് ബിഎംആര്‍സിഎല്‍(ബെംഗളൂരു മെട്രോ റെയില്‍ കോറിഡോര്‍ ലിമിറ്റഡ്) അറിയിക്കുന്നത്. പര്‍പ്പിള്‍ ലൈന്‍ മെട്രോയുടെ പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയാണ്.

ഗ്രീന്‍ ലൈനും പര്‍പ്പിള്‍ ലൈനും

ഗ്രീന്‍ ലൈനും പര്‍പ്പിള്‍ ലൈനും

ബ്യാപ്പനഹള്ളിയെയും മൈസൂര്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പര്‍പ്പിള്‍ ലൈന്‍. 2016 ഏപ്രിലില്‍ ആണ് പര്‍പ്പിള്‍ ലൈന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

English summary
The Green Line will be open to the public from June 18 and will connect Nagasandra in the north and Yelachenahalli in the south.
Please Wait while comments are loading...