Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ നേരിടാന്‍ പ്രിയങ്ക ഗാന്ധി? തലപുകഞ്ഞ് കോണ്‍ഗ്രസ്, പ്രതീക്ഷാ ഘടകങ്ങള്‍ ഏറെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി രാഷ്ട്രീ പാര്‍ട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ച ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആരെ കളത്തിലിറക്കുമെന്നതാണ് ചോദ്യം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കുമെന്നാണ് സൂചനകള്‍.

പ്രിയങ്ക ഗാന്ധിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ റോളുണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷയായി പ്രിയങ്കയെ നിയമിച്ചേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതൃത്വം വിശദമായ ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

priyanka-gandhi

സമീപകാലത്ത് പ്രിയങ്ക ഗാന്ധി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ വിജയം കണ്ട സാഹചര്യത്തിലാണ് ഇത്തരമൊരു ചര്‍ച്ച കോണ്‍ഗ്രസില്‍ നടക്കുന്നതത്രെ. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്കയായിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നിട്ടും മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചതാണ് പ്രിയങ്കയ്ക്ക് നേട്ടമായത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും പ്രിയങ്ക പ്രചാരണ രംഗത്ത് സജീവമായിരുന്നു. പ്രസംഗമധ്യേ ജനങ്ങളോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രിയങ്കയുടെ ശൈലി ജനകീയമാകുന്നു എന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ നയിക്കുക പ്രിയങ്ക തന്നെയാകും. കഴിഞ്ഞ ദിവസം പ്രചാരണത്തിന് തുടക്കമിട്ടത് പ്രിയങ്കയായിരുന്നു.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക മുഖ്യറോളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടുപിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നത്. ഓരോ സംസ്ഥാനത്തും ജനകീയമായ പ്രഖ്യാപനങ്ങള്‍ നടത്തി കളം നിറയുക എന്നതാണ് പ്രിയങ്കയുടെ രീതി.

ഹിമാചല്‍ പ്രദേശില്‍ നരേന്ദ്ര മോദിയെ തന്നെയായിരുന്നു ബിജെപി മുന്നില്‍ നിര്‍ത്തിയത്. കര്‍ണാടകയിലും മോദി തന്നെ. എന്നാല്‍ രണ്ടിടത്തും പ്രിയങ്കയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് എന്ന നിലയില്‍ നിറഞ്ഞുനിന്നത്. കര്‍ണാടകയില്‍ സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ ഘടകങ്ങള്‍ പ്രധാനമായിരുന്നു എങ്കില്‍ ഹിമാചല്‍ പ്രദേശില്‍ പ്രിയങ്കയുടെ സാന്നിധ്യം മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമായത്.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ മുഴുകിയ വേളയിലായിരുന്നു ഹിമാചല്‍ തിരഞ്ഞെടുപ്പ്. അതുകൊണ്ടുകൂടിയാണ് പ്രിയങ്ക ഹിമാചല്‍ പ്രദേശിലെ ദൗത്യം ഏറ്റെടുക്കാന്‍ കാരണം. പഴയ പെന്‍ഷന്‍ പദ്ധതിയായിരുന്നു ഇവിടെ പ്രിയങ്ക മുന്നോട്ടുവച്ച തുറുപ്പുചീട്ട്. കര്‍ണാടകയില്‍ ഒട്ടേറെ വനിതാ ക്ഷേമ പദ്ധതികളായിരുന്നു. മധ്യപ്രേദേശിലും പ്രിയങ്ക വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തികഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാനമായ രീതിയില്‍ പ്രിയങ്ക കളംനിറയുമെന്നാണ് സൂചനകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+