Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ അമ്മ ജനറൽ ബോഡി യോഗത്തിൽ ചെയ്തത് ഇതാണ്: അതിൽ കൂടുതൽ എന്ത് ചെയ്യണമായിരുന്നു?;ശാന്തിവിള ദിനേശ്

അമ്മയിലെ പ്രശ്നങ്ങളിൽ തുറന്നടിച്ച് സംവിധായകൻ ശാന്തിവിശ ദിനേശ്. സംഘടനയിൽ ഒരു ശുദ്ധികലശം ഉണ്ടായ സ്ഥിതിക്ക് ഇനി താരസംഘടന നന്നായി പ്രവർത്തിക്കുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അഡ്ഹോക് കമ്മിറ്റി ചെയർമാനായി രമേഷ് പിഷാരടി വന്നതുകൊണ്ട് സംഘടനയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമെന്ന ്പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് ടുഡെ മലയാളം എന്ന യുട്യൂബ് ചാനലിനോടായിരുന്നു ശാന്തിവിളയുടെ പ്രതികരണം. വായിക്കാം

'ഒരുപാട് പ്രതീക്ഷയോടെ സ്ത്രീകളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവന്നതാണ്. പക്ഷേ ഭയങ്കര കഷ്ടമായി, 10 മാസം കൊണ്ട്തന്നെ നശിപ്പിച്ചു. തമ്മിൽ തല്ലി പരസ്പരം ചീത്ത വിളിച്ചും ഒരു ചെറിയ കുട്ടിയെ വർഗീയവാദിയാക്കിയും അമ്മയക്ക് ചീത്ത വിളിച്ചുമൊക്കെയാണ് പോയത്, ഇതൊന്നും സംഘടനയുടെ തലപ്പത്തിരിക്കുന്നവർ ചെയ്യേണ്ടതല്ല. ന്യായമില്ലാത്ത പക്ഷങ്ങൾക്ക് വേണ്ടി കൂട്ടു നിൽക്കുന്നവരൊക്കെ രാജിവെച്ച് പോകുന്നതായിരിക്കും നല്ലത്. ഒരു ശുദ്ധികലശം നടന്നാൽ തന്നെ അമ്മ ചിലപ്പോൾ നന്നാവും.

mohanlalsanthivila2

ഒരു പ്രൊഡ്യൂസറെ പറ്റിച്ച് 20 ലക്ഷം തട്ടിയതിന് കോടതിയിൽ നിന്നും ശിക്ഷ ലഭിക്കാനിരിക്കുന്ന ഒരു നടി അമ്മയുടെ തലപ്പത്തിരുന്നുകൊണ്ട് അമ്മയുടെ അഡ്രസ്സും പറഞ്ഞ് ചീത്ത വിളിക്കുകയാണ്. അതൊക്കെ രാജി വെച്ചു പോയാൽ ആ സംഘടന നന്നാകും.

രമേഷ് പിഷാരടിയൊക്കെ വന്നത് കൊണ്ട് അമ്മയക്ക് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ല. അയാൾ എന്ത് അത്ഭുതം കാണിക്കാനാണ്. അല്ലെങ്കിൽ അമ്മയിൽ അയാൾ മുമ്പ് എന്തെങ്കിലും ചെയ്തിരുന്നോ? ഭാഗ്യം കൊണ്ട് അല്ലെങ്കിൽ ഒരു പെണ്ണ് പിടിയൻ കാരണം അയാൾ ഒരു എംഎൽഎ ആയി എന്നുള്ളതിനപ്പുറം എന്താണ് ചെയ്തത്. അയാൾ വരുന്ന ദിവസങ്ങളിൽ തെളിയിക്കട്ടെ.ഗണേഷ് കുമാറിനൊക്കെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും.

മോഹൻലാൽ തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. ജനറൽ ബോഡിയുടെ ഭൂരിപക്ഷം എന്ത് തീരുമാനം എടുക്കുന്നോ അതിനോടൊപ്പം ഞാൻ നിൽക്കും, അമ്മ എന്ന് പറഞ്ഞ സംഘടന നിലനിൽക്കേണ്ടത് നമുക്കെല്ലാവർക്കും ആവശ്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മോഹൻലാലിനോ മ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ദിലീപിനോ ഒക്കെ അമ്മ കൊണ്ട് ഒരു ഗുണവും ഉണ്ടാവാൻ സാധ്യതയില്ല, ദോഷമല്ലാതെ. അവരുടെ വിലപ്പെട്ട സമയവും അവരുടെ പൈസയൊക്കെ പോകുന്നത് മാത്രമായിരിക്കും മിച്ചം. നേരെ മറിച്ച് അവിടുന്ന് 5000 രൂപ കൈനീട്ടം കാത്തിരിക്കുന്ന, ഒരു വർഷം മരുന്നിന് കാത്തിരിക്കുന്ന എത്രയോ പാവങ്ങളുണ്ട്. അവർക്കാണ് അമ്മയെ വേണ്ടത്.

ആ അമ്മയെ തകർക്കരുത് എന്ന് പറയുകയല്ലാതെ മോഹൻലാൽ അതിനപ്പുറം എന്താണ് പറയുക. പറയേണ്ടത് അയാൾ പറഞ്ഞു, ചെയ്യേണ്ടത് അവിടെ ചെയ്തു. കാരണം ഒറ്റപ്പെടുത്തി നിർത്തിയിരുന്ന അൻസിബയെ സ്റ്റേജിൽ വിളിച്ചു കേറ്റി വിളക്കു കൊളുത്തിച്ചു, അതിനപ്പുറം അയാൾ എന്ത് സന്ദേശമാണ് കൊടുക്കേണ്ടത്. ഇന്നലെ മോഹൻലാലും കൂടെ വന്നില്ലായിരുന്നെങ്കിൽ നാഥമില്ലാ കളരി ആകുമായിരുന്നില്ലേ. മമ്മൂട്ടി ഇല്ല, സുരേഷ് ഗോപി ,അപ്പോൾ മോഹൻലാൽ എങ്കിലും വന്നല്ലോ. രാവിലെ മുതൽ നാലു മണി വരെ അയാൾ ഇരുന്നില്ലേ. ഇന്നലെ അൻസിബയ്ക്ക് നീതി കിട്ടി എന്ന് തന്നെ വിശ്വസിക്കുന്ന ആളാണ് ഞാൻ', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+