ഇന്ത്യയുടെ ബ്രഹ്മാണ്ഡ റോക്കറ്റ്;ജിഎസ്എല്‍വി മാര്‍ക്ക് 3യുടെ 'ബാഹുബലി' ബന്ധം...?
അനുസരണയുള്ള ബാഹുബലി
ചെന്നൈ: ഒന്നരപ്പതിറ്റാണ്ടു നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ത്യ വിക്ഷേപിച്ച അഭിമാന ഉപഗ്രഹം ജിഎസ്എല്‍വി മാര്‍ക്ക് 3ക്ക് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുമായി അടുത്ത ബന്ധമുണ്ട്. ജിഎസ്എല്‍വി മാര്‍ക്ക് 3യുടെ വിജയകരമായ വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ തന്നെയാണ് ഇന്ത്യയുടെ അഭിമാന ഉപഗ്രഹത്തിന്റെ ബാഹുബലി ബന്ധം വെളിപ്പെടുത്തിയത്.
മറ്റൊന്നുമല്ല, ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിഎസ്എല്‍വി മാര്‍ക്ക് 3യെ 'ബാഹുബലി' എന്നാണ് ശാസ്ത്രജ്ഞരിലൊരാള്‍ വിശേഷിപ്പിച്ചത്. 'ഐഎസ്ആര്‍ഒ ഒരു ബാഹുബലിക്കു ജന്‍മം നല്‍കിയിരിക്കുന്നു എന്ന് അഭിമാനത്തോടെ പറയുന്നു' ജിഎസ്എല്‍വി മാര്‍ക്ക് 3യുടെ വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരിലൊരാളായ താപ്പന്‍ മിശ്ര പറഞ്ഞു. അനുസരണയുള്ള കുട്ടിയെന്നാണ് മറ്റൊരു ശാസ്ത്രജ്ഞന്‍ ജിഎസ്എല്‍വിയെ വിശേഷിപ്പിച്ചത്. മിടുക്കനും വിശ്വസ്തനുമായ കുട്ടിയെന്ന് മറ്റൊരാള്‍. വിശേഷണങ്ങള്‍ പലതായിരുന്നെങ്കിലും ഒരുമയുടെ വിജയമാണിതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ ഒന്നടങ്കം പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് തിങ്കളാഴ്ച വൈകിട്ട് 5.28നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റോക്കറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. 25 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ഐഎസ്ആര്‍ഒ ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിച്ചത്. 14 നില കെട്ടിടത്തിന്റെ ഉയരമുള്ള( 43 മീറ്റര്‍) ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന് 630 ടണ്‍ ഭാരമുണ്ട്. നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിയ്ക്കാന്‍ കഴിവുണ്ട്. പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആദ്യ ക്രയോജനിക് എന്‍ജിനായ സിഇ 20യാണ് റോക്കറ്റില്‍ ഉപയോഗിച്ചിട്ടുള്ളത്. ഭൂസ്ഥിര ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹങ്ങള്‍ എത്തിക്കുകയാണ് ജിഎസ്എല്‍വിയുടെ ദൗത്യം.












Click it and Unblock the Notifications