മണ്ണിന് മഴ പോലെയാണ് ജിഎസ്ടി!!ജിഎസ്ടിക്ക് പുതിയ നിര്‍വചനം!!ഇനിയുമുണ്ട്!!

Subscribe to Oneindia Malayalam

ദില്ലി: പ്രതീക്ഷകളോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചു. ജിഎസ്ടി എന്ന വാക്കിന് പുതിയ നിര്‍വചനമാണ് ഇതോടനുബന്ധിച്ച് മോദി നല്‍കിയിരിക്കുന്നത്. സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പായി ജിഎസ്ടി എന്നാല്‍ ഗോയിങ് സ്‌ട്രോങ്ങ് ടുഗെതര്‍ അഥവാ ഒന്നിച്ച് കരുത്തോടെയുള്ള മുന്നേറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

മഴ പെയ്യുമ്പോള്‍ ഭൂമിക്ക് പുതുമണ്ണിന്റെ ഗന്ധമുണ്ടാകും. അതുപോലെ തന്നെ ജിഎസ്ടിയുടെ വിജയകരമായ തുടക്കം ഈ വര്‍ഷകാല സമ്മേളനത്തിന് പുതിയ ഉണര്‍വു നല്‍കുമെന്നും മോദി പറഞ്ഞു. വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് നിരവധി ട്വീറ്റുകളാണ് മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടത്.

Gallery Links modi

ഇന്ന് വര്‍ഷകാല സമ്മേളനം ആരംഭിക്കുകയാണ്. വര്‍ഷകാലം പ്രതീക്ഷകളുടേതാണ്. അതുപോലെ വര്‍ഷകാല സമ്മേളനവും പ്രതീക്ഷകളുടേതായിരിക്കുമെന്നായിരുന്നു ആദ്യ ട്വീറ്റ്. ജിഎസ്ടിയുടെ സ്പിരിറ്റ് എന്നത് ഗോയിങ്ങ് സ്‌ട്രോങ്ങ് ടുഗെതര്‍ ആണ്. ഈ സ്പിരിറ്റ് സമ്മേളനത്തിലുടനീളം ഉണ്ടാകുമെന്ന പ്രതീക്ഷയും മറ്റൊരു ട്വീറ്റിലൂടെ മോദി പങ്കുവെച്ചു.

ആഗസ്റ്റ് 11 വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്നു തന്നെയാണ്(ജൂലൈ 17) പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമി ആരാണെന്നറിയാനുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ജൂലൈ 17 നു തന്നെ നടക്കും.

English summary
GST means 'Going Stronger Together', says PM Modi ahead of Monsoon Session
Please Wait while comments are loading...