കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലാല എംഎല്‍എയും ബിജെപിയില്‍, അടിതെറ്റി കോണ്‍ഗ്രസ് ക്യാംപ്; ഗുജറാത്തില്‍ പാര്‍ട്ടി വിട്ടത് 18 എംഎല്‍എമാര്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ എം എല്‍ എമാരും പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസ് വിടുന്ന പതിവ് തുടരുകയാണ്. ജുനഗഡ് ജില്ലയിലെ തലാലയില്‍ നിന്നുള്ള മുതിര്‍ന്ന എം എല്‍ എ ഭഗവന്‍ഭായ് ബരാദ് ആണ് ഈ പട്ടികയിലെ ഏറ്റവും പുതിയ ആള്‍.

കോണ്‍ഗ്രസിലെ തന്റെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കുകയാണ് എന്നും എം എല്‍ എ സ്ഥാനം രാജി വെക്കുകയാണ് എന്നും ഭഗവന്‍ഭായ് ബരാദ് പറഞ്ഞു. ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ ഡോ. നിമാബെന്‍ ആചാര്യക്ക് ഭഗവന്‍ഭായ് ബരാദ് രാജി കത്ത് സമര്‍പ്പിച്ചിരിക്കുകയാണ്. ഭഗവന്‍ഭായ് ബരാദ് ബി ജെ പിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.

1

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് വിടുന്ന 18-ാമത്തെ എം എല്‍ എയാണ് ഭഗവന്‍ഭായ് ബരാദ്. ജുനഗഡ് ജില്ലയില്‍ സ്വാധീനമുള്ളതിനാല്‍ ഇത്തവണ ബി ജെ പി സ്ഥാനാര്‍ത്ഥിയായി ബരാദ് എത്താനും സാധ്യതയുണ്ട്. അഹിര്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് ബരാദ്. ജാംനഗര്‍, ദ്വാരക, സോമനാഥ്, ജുനാഗഡ് തുടങ്ങിയ സൗരാഷ്ട്ര ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന ഒ ബി സി വിഭാഗത്തില്‍പ്പെട്ട സമുദായമാണ് അഹിര്‍.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

2

വടക്കന്‍, മധ്യ ഗുജറാത്ത് എന്നിവിടങ്ങളിലെ ആദിവാസി സ്വാധീന മേഖലകളിലും ഒബിസികള്‍ പ്രബലരായ സൗരാഷ്ട്രയിലും സാമൂഹിക അടിത്തറയുള്ള കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പി ലക്ഷ്യമിടുന്നുണ്ട്. തലാലയില്‍ നിന്ന് രണ്ട് തവണ എം എല്‍ എയായ ഭഗവന്‍ഭായ് ബാരദിന്റെത് പഴയകാല കോണ്‍ഗ്രസ് കുടുംബമാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ ജാഷു ബരാദ് 1990-കളില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചതചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത

3

2004-ല്‍ ജുനാഗഡില്‍ നിന്ന് ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നിയമസഭാംഗമായ മോഹന്‍സിന്‍ റാത്വ ബി ജെ പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നിന് ആണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

Viral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാംViral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാം

4

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നിലവില്‍ ബി ജെ പി അധികാരത്തിലുള്ള ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയും സജീവമായി മത്സരരംഗത്തുണ്ട്. നിരവധി എം എല്‍ എമാര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടേക്കും എന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചലില്‍ കഴിഞ്ഞ ദിവസമാണ് 26 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്.

English summary
Gujarat Assembly Election 2022: Bhagabhai Barad, has quit from Congress may join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X