Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കാഹളം; പ്രഖ്യാപനം ഉച്ചയ്ക്ക്... ആദ്യമായി ത്രികോണ മല്‍സരം

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുമ്പ് പലപ്പോഴും ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഗുജറാത്തിലും തിരഞ്ഞൈടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത്തവ ഹിമാചലിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചെങ്കിലും ഗുജറാത്ത് പ്രഖ്യാപിച്ചിരുന്നില്ല.

പെരുമാറ്റ ചട്ടം നേരത്തെ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചത്. ബിജെപിയും കോണ്‍ഗ്രസും ഏറ്റുമുട്ടിയിരുന്ന ഗുജറാത്തില്‍ ഇത്തവണ എഎപിയും മാറ്റുരയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

g

ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ്. 1998, 2007, 2012 വര്‍ഷങ്ങളില്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകള്‍ ഒരേ സമയമായിരുന്നു നടത്തിയിരുന്നത്. ഗുജറാത്ത് കലാപത്തിന് ശേഷം നിയമസഭ പിരിച്ചുവിട്ട വേളയില്‍ വേറിട്ട് തിരഞ്ഞെടുപ്പ് നടത്തി. 2017ലും സമാനമായ രീതിയില്‍ രണ്ട് സമയങ്ങളിലായിരുന്നു രണ്ടിടത്തേയും തിരഞ്ഞെടുപ്പ്. ഇത്തവണയും വ്യത്യസ്തമായ സമയങ്ങളിലാണ് ഹിമാചല്‍-ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ ഒറ്റഘട്ടമായി ഈ മാസം 12നാണ് തിരഞ്ഞെടുപ്പ്.

കഴിഞ്ഞ 25 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നഗരമേഖലകളില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസിനും. എന്നാല്‍ രണ്ടിടത്തും ഇത്തവണ ഭീഷണിയായി എഎപി എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. എഎപി ആരുടെ വോട്ട് പിടിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും വിജയം നിര്‍ണയിക്കുക. സൂറത്തില്‍ എഎപി തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തിരുന്നു. എന്നാല്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ എഎപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണത്രെ.

മുഖ്യമന്ത്രിയായി ആരെ ഉയര്‍ത്തിക്കാട്ടുമെന്ന ചര്‍ച്ച എഎപിയില്‍ സജീവമാണ്. അഭിപ്രായ സര്‍വ്വെ നടത്തിയ ശേഷം പ്രഖ്യാപിക്കുമെന്നാണ് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചത്. എസ്എംഎസ്, വാട്്ആപ്പ്, വോയ്‌സ് മെയില്‍, ഇമെയില്‍ വഴി ജനങ്ങള്‍ക്ക് താല്‍പ്പര്യം അറിയിക്കാമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മികച്ച പ്രതിഛായ തന്നെയാണ് ബിജെപിയുടെ ആത്മവിശ്വാസം. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ഗുജറാത്തിലേക്ക് ചുമതലപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+