ഗുജറാത്തില്‍ ബിജെപിക്ക് ആശ്വാസം നല്‍കാതെ സർവ്വേ ഫലം: പ്രതിപക്ഷം നേട്ടമാക്കുമോ?
അഹമ്മദാബാദ്: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് ഗുജറാത്ത് മോഡല്‍ വികസനം എന്ന പരസ്യവാചകം ആദ്യമായി ഉയർന്ന് വരുന്നത്. പിന്നീട് 2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ബി ജെ പി അധികാരത്തിലേറുമ്പോഴും നിർണ്ണായകമായത് മോദി തരംഗവും ഗുജറാത്ത് മോഡല്‍ വികസനമെന്ന മുദ്രാവാക്യവുമായിരുന്നു.
എന്നാല്‍ ഗുജറാത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍ പഴയ ഈ മുദ്രാവാക്യത്തിന് സംസ്ഥാനത്തെ ജനങ്ങളില്‍ അത്ര സ്വാധീനം ചെലുത്താന്‍ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന ചില സർവ്വേ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോക്‌നീതി-സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സി എസ് ഡി എസ്) ഈയിടെ സംസ്ഥാനത്തെ ഭരണത്തെയും വികസനത്തെയും കുറിച്ച് നടത്തിയ ഒരു സർവേയില്‍ പറയുന്നത്, ഗുജറാത്ത് മോഡലിന്റെ പ്രതീകാത്മകതയെക്കാൾ ജനങ്ങളുടെ സാമ്പത്തിക വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ചർച്ചാ വിഷയമാവുകയെന്നാണ്. സർക്കാറിനും ബി ജെ പിക്കും ഒട്ടും ആശ്വാസം നല്‍കുന്നതല്ല ഈ ഫലമെങ്കിലും പ്രതീക്ഷത്തിന് ഇത് നേട്ടമാക്കാന്‍ കഴിയുമോയെന്ന കാര്യവും സംശയമാണ്.

വിലക്കയറ്റവും തൊഴിലില്ലായ്മയുമായിരിക്കും തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ പരിഗണിക്കുന്ന വിഷയങ്ങളെന്നാണ് വോട്ടർമാരിൽ മൂന്നിൽ രണ്ട് പേരും വ്യക്തമാക്കുന്നത്. സർവ്വേയോട് പ്രതികരിച്ച പകുതിയില്‍ അധികം പേരും തങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമായി കാണുന്നത് വിലക്കയറ്റമാണ്. അഞ്ച് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ വിലക്കയറ്റം പ്രധാന വിഷയമായി സൂചിപ്പിച്ചത് ഏഴിലൊന്ന് മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയം.

ഇന്ന് പകുതി വോട്ടർമാരും വിലക്കയറ്റവും മറ്റൊരു 15% തൊഴിലില്ലായ്മയുമാണ് ഞങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമായി കാണുന്നത്. 6% ദാരിദ്ര്യവും ഒരു പ്രശ്നമായി പരാമർശിച്ചു. ചുരുക്കത്തില്‍ പത്തില്‍ 7 പേരും നേരിടുന്നത് സാമ്പത്തികമായ പ്രശ്നങ്ങളാണ്. അതിനാൽ തന്നെ, സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് വരുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വോട്ടർമാർക്കിടയില്‍ വലിയ പ്രചരണം തന്നെ നടത്തേണ്ടി വരും.

അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ സാമ്പത്തിക വിഷയങ്ങളില്‍ ഗുജറാത്തിലെ ജനങ്ങളുടെ ആശങ്ക വളരെ കൂടുതലാണ്. ഗുജറാത്തി സമൂഹത്തിലെ മിക്ക വിഭാഗങ്ങളിലും ഈ ആശങ്ക ഏതാണ്ട് ഒരേപോലെ അനുഭവപ്പെടുന്നു. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈ വിഷയത്തിലെ പ്രതികരണം ഒരു പോലെയായിരുന്നു.
Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാർ നടന്മാരില്‍ നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക

സാമ്പത്തിക വിഷയമാണ് പ്രശ്നമെന്ന് ജനങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം വോട്ടാക്കി മാറ്റാന്‍ പ്രതിപക്ഷത്തിന് സാധിക്കും എന്നുള്ളതാണ് സംശയം. ജനങ്ങളുടെ മനോനില സർക്കാർ വിരുദ്ധവോട്ടുകളായി മാറാതിരിക്കാന്‍ ബി ജെ പിക്കും ഏറെ പ്രയത്നിക്കേണ്ടി വരും. വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ഉത്തരവാദിത്തം ഭരണകക്ഷിയുടെ തലയിൽ കെട്ടിവെക്കാനും അത് വോട്ടർമാരെ ബോധ്യപ്പെടുത്താനുമുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നാണ് കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

മാറ്റം എന്നത് ഒരു വിഭാഗം ചിന്തിക്കാമെങ്കിലും സർക്കാർ നല്‍കുന്ന വലിയ വാഗ്ദാനവും ഹിന്ദുത്വ ആശയങ്ങളിലൂന്നിയുള്ള പ്രചരണങ്ങള്‍ക്കും തന്നെയായിരിക്കും മേല്‍ക്കൈ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പതിനായിരക്കണക്കിന് കോടതികളുടെ പദ്ധതികള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതും വോട്ടർമാരില്‍ സർക്കാറിന് അനുകൂലമായ ചിന്തയിലേക്ക് എത്തിക്കുന്നതിലേക്ക് സ്വാധീനിച്ചേക്കെന്നുമാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications