• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപാണിയും നിതിന്‍ പട്ടേലുമില്ല, പ്രമുഖരെല്ലാം പിന്മാറി; ഗുജറാത്തില്‍ ബിജെപിയുടെ അപ്രതീക്ഷിത നീക്കം

Google Oneindia Malayalam News

അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും മത്സരിക്കില്ല. ഇവരെ കൂടാതെ മുന്‍ വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിംഗ്, മുന്‍ ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ, മുതിര്‍ന്ന നേതാവ് ഭൂപേന്ദ്ര സിംഗ് ചുദാസമ എന്നിവരും മത്സരിക്കില്ല.

തങ്ങളെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കേണ്ട എന്ന് ഇവര്‍ തന്നെയാണ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതോടെ വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കായി കൂടുതലും പുതുമുഖങ്ങളായിരിക്കും മത്സരരംഗത്ത് ഉണ്ടാകുക എന്ന കാര്യം ഉറപ്പായി. എല്ലാവരുടെയും സഹകരണത്തോടെയാണ് ഞാന്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്.

1

ഈ തെരഞ്ഞെടുപ്പുകളില്‍ പുതുമുഖങ്ങള്‍ക്ക് ഉത്തരവാദിത്തം നല്‍കണം. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നേതൃത്വത്തിന് ഞാന്‍ കത്ത് അയച്ചു. തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും, വിജയ് രൂപാണിയെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. സിറ്റിംഗ് എം എല്‍ എയായ വിജയ് രൂപാണി 2016 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

പ്രിയങ്ക എക്‌സ് ഫാക്ടറാകുമോ? ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വെപ്രിയങ്ക എക്‌സ് ഫാക്ടറാകുമോ? ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വെ

2


മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനാല്‍ തന്റെ നിലവിലെ നിയമസഭാ സീറ്റായ മെഹ്സാനയില്‍ നിന്നുള്ള ടിക്കറ്റിനായി പരിഗണിക്കേണ്ടതില്ലെന്ന് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഗുജറാത്ത് ബി ജെ പി പ്രസിഡന്റ് സി ആര്‍ പാട്ടീലിനോട് പറഞ്ഞു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന ബി ജെ പി എം എല്‍ എ ഭൂപേന്ദ്ര സിങ് ചുദാസമയും പ്രഖ്യാപിച്ചു.

'എന്നെയാരും റേപ്പ് ചെയ്തിട്ടില്ല.. എവിടെ നിര്‍ത്തണമെന്ന് അറിയാം, ബിജെപിക്ക് ഞാന്‍ സ്വപ്‌ന സുന്ദരി'; സ്വപ്‌ന'എന്നെയാരും റേപ്പ് ചെയ്തിട്ടില്ല.. എവിടെ നിര്‍ത്തണമെന്ന് അറിയാം, ബിജെപിക്ക് ഞാന്‍ സ്വപ്‌ന സുന്ദരി'; സ്വപ്‌ന

3

ഇതുവരെ ഒമ്പത് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പാര്‍ട്ടിയോട് എന്റെ നന്ദി അറിയിക്കുന്നു, ചുദാസമ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. നാല് തവണ എം എല്‍ എയായും മന്ത്രിയായും പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരമാണ് പാര്‍ട്ടി എനിക്ക് നല്‍കിയത്, അദ്ദേഹം പറഞ്ഞു.

'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍

4

സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരടങ്ങുന്ന ബി ജെ പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് പ്രഖ്യാപനം. യോഗത്തില്‍ 182 സ്ഥാനാര്‍ത്ഥികളെ അന്തിമമാക്കാനും അടുത്ത ദിവസങ്ങളില്‍ അവരുടെ പേരുകള്‍ പ്രഖ്യാപിക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

5

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും തെരഞ്ഞെടുപ്പ് വിജയത്തില്‍ കണ്ണുവെച്ചാണ് ബി ജെ പിയുടെ നീക്കം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
Gujarat Assembly Election 2022: Vijay Rupani, Nitin Patel and other top leaders will not contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X