കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് 5 സീറ്റ് പോലും കിട്ടില്ലെന്ന് കെജ്രിവാള്‍; അവരെ ആരും ഗൗരവമായി കാണുന്നില്ല

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് പോലും തികച്ച് കിട്ടില്ലെന്ന് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഇന്ത്യ ടുഡെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ആരും ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. അടുത്ത മാസമാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണ്. മാറ്റം വേണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഇടമുണ്ടാകില്ല. എഎപിക്ക് 30 ശതമാനം വോട്ടുണ്ട്. പഞ്ചാബില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഗുജറാത്തിലും ചില മാറ്റങ്ങള്‍ സംഭവിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

a

ഗുജറാത്തില്‍ ഇതുവരെ ബിജെപിയും കോണ്‍ഗ്രസുമാണ് ഏറ്റുമുട്ടിയിരുന്നത്. അടുത്തിടെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ചില സീറ്റുകളില്‍ എഎപി ജയിച്ചിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഭരണം പിടിച്ചു. തൊട്ടുപിന്നാലെയാണ് ഗുജറാത്തിലേക്ക് നോട്ടമിട്ടത്. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ് ഗുജറാത്തില്‍. എഎപി നിര്‍ണായക ശക്തിയാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

മേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടും വെട്ടില്‍; മറ്റൊരു കത്ത് കൂടി പുറത്ത്, വിജിലന്‍സിന് പരാതി, പ്രതിഷേധംമേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടും വെട്ടില്‍; മറ്റൊരു കത്ത് കൂടി പുറത്ത്, വിജിലന്‍സിന് പരാതി, പ്രതിഷേധം

കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ നേരിയ ഭൂരിപക്ഷത്തിന്റെ വ്യത്യാസമുള്ള നിരവധി മണ്ഡലങ്ങളുണ്ട് ഗുജറാത്തില്‍. ഈ സീറ്റുകളിലെല്ലാം എഎപി നിര്‍ണായക ശക്തിയാകുമെന്ന് പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കെജ്രിവാളിന്റെ പ്രതികരണം.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് പോലും കിട്ടില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. ഇക്കാര്യം അദ്ദേഹം എഴുതി നല്‍കുകയും ചെയ്തു. എഎപിയാകും രണ്ടാം സ്ഥാനത്ത് എന്ന് പറഞ്ഞ കെജ്രിവാള്‍ പക്ഷേ, എഎപിക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് എഴുതിയില്ല. എന്നാല്‍ രണ്ടാം സ്ഥാനം എഎപിക്ക് ഉറപ്പാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചോദിച്ചപ്പോള്‍, അതിന് ഇനിയും കുറേ കാലമില്ലേ... ഗുജറാത്ത് തിരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കാമെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കട്ട സപ്പോര്‍ട്ട്; മൂന്ന് കാര്യങ്ങള്‍ എടുത്തുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കട്ട സപ്പോര്‍ട്ട്; മൂന്ന് കാര്യങ്ങള്‍ എടുത്തുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

എഎപിയുടെ വരവ് ബിജെപിയെ സഹായിക്കാനാണ് എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിക്ക് ജയം ഉറപ്പാക്കുകയാണ് എഎപിയുടെ ശ്രമം എന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍ ഗുജറാത്തില്‍ ബിജെപിയുടെ വോട്ടും 20 ശതമാനം കുറയും എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. ഞങ്ങള്‍ ആഭ്യന്തരമായ സര്‍വ്വെ സംഘടിപ്പിച്ചിരുന്നു. അതിലാണ് ഇക്കാര്യം ബോധ്യമായത്. ബിജെപിയുടെ വോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിക്കും. കോണ്‍ഗ്രസിന്റെ വോട്ടും എഎപിക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Gujarat Assembly Election: Arvind Kejriwal Mocks Congress As They Will Not Get Even Five Seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X